ഒക്ടോബര്‍ 1- വയോജന ദിനം.
വയോജനങ്ങള്‍ ഭാരമല്ല,കരുത്താണ് .
പി കെ ശ്രീമതി സാമൂഹ്യക്ഷേമമന്ത്രി.
വയോജനങ്ങളെ അംഗീകരിക്കാനും അവരോട് സമൂഹത്തിനുള്ള കടപ്പാട് വെളിപ്പെടുത്താനും ഓരോരുത്തരും തയ്യറാവണം എന്ന സന്ദേശമാണ് വയോജനദിനം നമ്മെ ഓര്‍മിപ്പിക്കുന്നത്. പരിചരണത്തിനും പരിരക്ഷയ്ക്കും ഉപരിയായി സ്വാതന്ത്യ്രം, ആത്മസംതൃപ്തി, അന്തസ്സ് എന്നിവയ്ക്കുള്ള അവരുടെ അവകാശം ഉറപ്പാക്കണം. സാമ്പത്തികവും സാമൂഹ്യവും ആരോഗ്യപരവും വൈകാരികവുമായ തലങ്ങളില്‍ വയോജനങ്ങളെ ശാക്തീകരിക്കുവാനും ആത്മവിശ്വാസത്തോടെ ഫലപ്രദവും തൃപ്തികരവുമായ ജീവിതം നയിക്കാനും പര്യാപ്തമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയണം.
യുവജനങ്ങളും വയോജനങ്ങളും തമ്മിലുള്ള സമന്വയവും ഒരുമയും ആരോഗ്യവുമുള്ള സമുഹത്തിന്റെ കെട്ടുറപ്പിന് അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യബോധത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വയോജന നയം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ചെയര്‍മാനും സാമൂഹ്യക്ഷേമ മന്ത്രി ചെയര്‍പേഴ്സണുമായി സംസ്ഥാന തലത്തില്‍ വയോജന കൌണ്‍സില്‍ രൂപീകരിക്കുന്നതിനുള്ള ഉത്തരവിറക്കിക്കഴിഞ്ഞു. ജില്ലാതലകൌണ്‍സില്‍ ചുമതലപ്പെടുത്തുന്ന പ്രതിനിധികള്‍ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ വ്യക്തമായ നടപടി സ്വീകരിക്കും. മാതാപിതാക്കളുടെയും മുതിര്‍ന്ന പൌരന്‍മാരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നിയമനിര്‍മ്മാണത്തിന്റെ മുന്നോടിയായുള്ള ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. ഈ ബില്‍ നിയമമാക്കുന്ന മുറയ്ക്ക് അത് കര്‍ശനമായി നടപ്പാക്കാനും ആവശ്യമെങ്കില്‍ പ്രത്യേക നിയമനിര്‍മ്മാണം തന്നെ നടത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
കുടംബാംഗങ്ങളില്‍ നിന്നും വഞ്ചനാപൂര്‍ണ്ണമായ പെരുമാറ്റത്തിനും ശാരീരികവും മാനസികവുമായ പീഡനത്തിനും വൃദ്ധജനങ്ങള്‍ ഇരയാവുന്നത് പതിവായി മാറിയിരിക്കുകയാണ്. സ്വത്തിന്റെയും സമ്പാദ്യത്തിന്റെയും പേരില്‍ വയോജനങ്ങളെ ദ്രോഹിക്കുന്നു. ഇത്തരം അവസരങ്ങളില്‍ നിയമപാലകരും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിസ്സംഗത കാട്ടുകയോ വയോജനങ്ങള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കുകയോ ചെയ്യുന്നതും കാണാം. ഈ സ്ഥിതി മാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും വയോജനങ്ങളോട് പ്രത്യേക അനുകമ്പകാട്ടണമെന്നും വയോജന നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വയോജനങ്ങള്‍ക്ക് സൌജന്യനിയമസഹായം നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
സ്വന്തമായി ജീവിക്കാന്‍ വരുമാനമാര്‍ഗ്ഗമില്ലാത്ത മാതാപിതാക്കളെ സംരക്ഷിക്കാന്‍ സിആര്‍പിസി 125 പ്രകാരം മക്കള്‍ക്ക് ബാധ്യതയുണ്ട്. ഈ ബാധ്യത നിറവേറ്റാത്തവര്‍ക്കെതിരായി ഉയരുന്ന കേസുകളില്‍ വയോജനങ്ങള്‍ക്കനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും. ഇത്തരം കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയും ചെയ്യും.
വയോജനങ്ങളെ സംരക്ഷിക്കുന്നതിന് സാമൂഹ്യക്ഷേമവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ 15 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സന്നദ്ധസംഘടനകള്‍ നടത്തുന്ന 152 സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നു. കേന്ദ്രസര്‍ക്കാരിന്റെ സംയോജിത വയോജന പരിപാടി അനുസരിച്ച് വൃദ്ധസദനങ്ങള്‍, വൃദ്ധര്‍ക്കുള്ള പകല്‍പരിപാലനകേന്ദ്രങ്ങള്‍ എന്നിവ നടത്തുന്നതിന് ഗ്രാന്റ് നല്‍കുന്നുമുണ്ട്. ഓരോ ബ്ളോക്ക് പഞ്ചായത്ത് പരിധിയിലും വൃദ്ധസദനങ്ങള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ളവയുടെ നിലവാരം ഉയര്‍ത്തുന്നതിനും നടപടി എടുത്തുവരികയാണ്.
സര്‍ക്കാര്‍ വയോജന നയത്തില്‍ പ്രതിപാദിക്കുന്നതനുസരിച്ച് സാമ്പത്തിക സുരക്ഷ, ആരോഗ്യസേവനങ്ങള്‍, കുടുംബം, സ്ഥാപനപരമായ സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഊന്നല്‍ നല്‍കും. ഈ ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ വയോജന ദിനാചരണം ഒരുദിവസത്തെ ഒരു വര്‍ഷം നീളുന്ന പരിപാടിയായി സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. വയോജനക്ഷേമ പരിപാടികളുടെ നോഡല്‍ ഏജന്‍സിയായി വികലാംഗ വികസന കോര്‍പ്പറേഷനെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലായിരിക്കും ഒരു വര്‍ഷത്തെ പരിപാടികള്‍ നടത്തുന്നത്. ഒക്ടോബര്‍ അഞ്ചിന് ദിനാചരണപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും. ഒന്നിന് സര്‍ക്കാര്‍വൃദ്ധസദനങ്ങളില്‍ ഔഷധിയുടെ മരുന്ന്കിറ്റ് നല്‍കും. നേത്രപരിശോധനാ ക്യാമ്പിന്റെ തുടര്‍ച്ചയായി മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന 65 വയസ്സുകഴിഞ്ഞവര്‍ക്ക് ഒപി ക്യൂവില്‍ നില്‍ക്കാതെ തന്നെ ഡോക്ടറെ കാണാന്‍ അവസരമൊരുക്കും.
വിവിധ സര്‍വീസുകളില്‍ നിന്നും വിരമിച്ച ജോലി സന്നദ്ധരായ ആരോഗ്യവുമുള്ള ഒട്ടേറെ വയോജനങ്ങള്‍ എങ്ങുമുണ്ട്. ഇവരുടെ സേവനം സമൂഹത്തിന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ റിസോഴ്സ് സെന്ററുകള്‍ തുടങ്ങാന്‍ മുന്‍കൈ എടുക്കും. വയോജനങ്ങളെ സംരക്ഷിക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കുംവിധം ഹോംനഴ്സിംഗ് കോഴ്സുകള്‍ വനിതാവികസനകോര്‍പ്പറേഷന്‍ ആരംഭിക്കും. കോഴ്സ് പൂര്‍ത്തിയാക്കുന്നവരെ റിക്രൂട്ട് ചെയ്യുന്നതിന് ജില്ലാടിസ്ഥാനത്തില്‍ സംവിധാനം ഏര്‍പ്പെടുത്തും. കടുത്ത ചൂഷണം നടക്കുന്ന ഹോംനഴ്സിംഗ് മേഖലയില്‍ നഴ്സുമാര്‍ക്കുള്ള വിശ്വസ്ത സംവിധാനമായി ഇവയെ മാറ്റുന്നതോടൊപ്പം വയോജനങ്ങള്‍ക്ക് മെച്ചപ്പെട്ട സരക്ഷണം ലഭിക്കുകയും ചെയ്യും.
Subscribe to:
Post Comments (Atom)
1 comment:
ഒക്ടോബര്‍ 1- വയോജന ദിനം
വയോജനങ്ങള്‍ ഭാരമല്ല,കരുത്താണ് .
പി കെ ശ്രീമതി സാമൂഹ്യക്ഷേമമന്ത്രി

Post a Comment