Monday, October 01, 2007

ജീവപര്യന്തം അനുഭവിക്കുന്ന തടവുകാര്‍ക്ക് കൂട്ടത്തോടെ ശിക്ഷയിളവ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി

ജീവപര്യന്തം അനുഭവിക്കുന്ന തടവുകാര്‍ക്ക് കൂട്ടത്തോടെ ശിക്ഷയിളവ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി .

ജീവപര്യന്തം തടവുകാര്‍ക്ക് കൂട്ടത്തോടെ ശിക്ഷയിളവ് നല്‍കാം: സുപ്രീംകോടതിപി പി താജുദീന്‍കൊച്ചി: ജീവപര്യന്തം അനുഭവിക്കുന്ന തടവുകാര്‍ക്ക് കൂട്ടത്തോടെ ശിക്ഷയിളവ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതിനായി ഓരോ തടവുകാരനുംവേണ്ടി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് പ്രത്യേക ശുപാര്‍ശ നല്‍കേണ്ടതില്ലെന്നും ജസ്റ്റിസുമാരായ ഡോ. അരിജിത് പസായത്, ഡി കെ ജയിന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ജീവപര്യന്തം തടവുകാര്‍ 14 വര്‍ഷം ജയില്‍വാസം അനുഭവിക്കേണ്ടതാണെന്നും ജയില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നും കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. വിവിധ ജയിലുകളില്‍ നിന്നും തടവുകാര്‍ അയച്ച കത്തുകളുടെ വെളിച്ചത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഈ കേസ് പരിഗണനയിലിരിക്കെയാണ് സുപ്രീംകോടതിയുടെ സുപ്രധാനവിധി.
വധശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് ജയിലില്‍ കഴിയുന്ന ജീവപര്യന്തക്കാര്‍ 14 വര്‍ഷം ജയിലില്‍ കഴിയണമെന്ന് ക്രിമിനല്‍നടപടിനിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും ഇളവ് അനുവദിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഇതിനായി പുറപ്പെടുവിച്ച ജയില്‍ചട്ടങ്ങളിലെ വ്യവസ്ഥകള്‍ നിയമപ്രകാരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജയില്‍ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുള്ളത് സര്‍ക്കാരിന് ഭരണഘടന അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരത്തിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി പറഞ്ഞു. ഭരണഘടനയുടെ 72, 161 അനുഛേദങ്ങളുടെ വെളിച്ചത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടങ്ങളെ മറികടക്കാന്‍ ക്രിമിനല്‍വ്യവസ്ഥയ്ക്ക് കഴിയില്ല. നിലവിലുള്ള വ്യവസ്ഥകള്‍ക്ക് ഭേദഗതി വരുത്തണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ക്രിമിനല്‍നടപടിനിയമത്തിലെ വ്യവസ്ഥയെ തെറ്റായി വ്യാഖ്യാനിക്കുന്നത് മനുഷ്യസ്വാതന്ത്യ്രത്തിനു നേരെയുള്ള കടന്നുകയറ്റവും ഭാഷയോടു കാണിക്കുന്ന ക്രൂരതയുമാണെന്ന് കോടതി പറഞ്ഞു. ശിക്ഷായിളവും പരോളും അനുവദിക്കുന്നത് തടവുകാരോടുള്ള മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ്. പരോള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുകയാണ് വേണ്ടത്. ജയിലുകളെ മനുഷ്യമൃഗശാലകളാക്കുന്നതിനു പകരം തടവുകാരുടെ മനുഷ്യത്വവും അന്തസ്സും ഉയര്‍ത്തുകയാണു വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. വിധിന്യായത്തിന്റെ പ്രസക്തഭാഗങ്ങള്‍ പരിഭാഷപ്പെടുത്തി മുഴുവന്‍ ജയില്‍ വാര്‍ഡുകളിലും പ്രദര്‍ശിപ്പിക്കാനും വിധിന്യായം പൂര്‍ണമായും പരിഭാഷപ്പെടുത്തി ജയില്‍ ലൈബ്രറികളില്‍ ലഭ്യമാക്കാനും നിര്‍ദേശമുണ്ട്.
ജീവപര്യന്തം തടവെന്നാല്‍ ജീവിതാവസാനംവരെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാരിന് ഭരണഘടന പ്രത്യേക അനുമതി നല്‍കിയിരിക്കുകയാണെന്നും കോടതി ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന എറണാകുളം സ്വദേശി സി എ പയസ് സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജയിലില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കിയ തനിക്ക് ജയില്‍ചട്ടങ്ങളിലെ വ്യവസ്ഥപ്രകാരം ശിക്ഷയിളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചുംഡിവിഷന്‍ബെഞ്ചും ആവശ്യം നിരസിച്ചതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിച്ചത്. ഇയാള്‍ എട്ടുവര്‍ഷം തടവ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ശിക്ഷയിളവ് അനുവദിക്കുന്ന കാര്യത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശമുണ്ട്. ഈ വിധിന്യായത്തിലെ വ്യവസ്ഥകള്‍ പ്രകാരമായിരിക്കണം അധികൃതരുടെ നടപടികള്‍.

1 comment:

ജനശക്തി ന്യൂസ്‌ said...

ജീവപര്യന്തം അനുഭവിക്കുന്ന തടവുകാര്‍ക്ക് കൂട്ടത്തോടെ ശിക്ഷയിളവ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതിനായി ഓരോ തടവുകാരനുംവേണ്ടി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് പ്രത്യേക ശുപാര്‍ശ നല്‍കേണ്ടതില്ലെന്നും ജസ്റ്റിസുമാരായ ഡോ. അരിജിത് പസായത്, ഡി കെ ജയിന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധിച്ചു.
ജീവപര്യന്തം തടവുകാര്‍ 14 വര്‍ഷം ജയില്‍വാസം അനുഭവിക്കേണ്ടതാണെന്നും ജയില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നും കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. വിവിധ ജയിലുകളില്‍ നിന്നും തടവുകാര്‍ അയച്ച കത്തുകളുടെ വെളിച്ചത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഈ കേസ് പരിഗണനയിലിരിക്കെയാണ് സുപ്രീംകോടതിയുടെ സുപ്രധാനവിധി.