Sunday, September 30, 2007

സേതു സമുദ്രം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നാളെ തമിഴ്നാട്ടില്‍ ബന്ദ് നടത്തരുതെന്നു സുപ്രീം കോടതി.

സേതു സമുദ്രം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നാളെ തമിഴ്നാട്ടില്‍ ബന്ദ് നടത്തരുതെന്നു സുപ്രീം കോടതി.

സേതു സമുദ്രം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നാളെ തമിഴ്നാട്ടില്‍ ബന്ദ് നടത്തരുതെന്നു സുപ്രീം കോടതി. സര്‍ക്കാര്‍ മുന്‍കരുതലെടുത്താല്‍ പ്രതിഷേധ സമരമാകാമെന്നും സുപ്രീം കോടതി പറഞ്ഞു. ബന്ദ് നിരോധിച്ച കേരളാ ഹൈക്കോടതിയുടെ വിധി ഉദ്ധരിച്ചു കൊണ്ടാണ് സുപ്രീം കോടതി ഈ വിധി നടത്തിയത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വിധി നിലനില്‍ക്കും. ഡി.എം.കെയുടെ ബന്ദാഹ്വാനം കോടതിയലക്ഷ്യമാകും.ബന്ദ് ആഹ്വാനം ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. ബന്ദ് നിരോധിച്ചു കൊണ്ടുള്ള 1997 ലെ കേരളാ ഹൈക്കോടതി ഉത്തരവ് എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്നും സുപ്രീം കോടതി അറിയിച്ചു.
സേതു സമുദ്രം പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെയാണ് തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ ബന്ദിന് ആഹ്വാനം ചെയ്തത്. ഇതിനെതിരെ എ.ഐ.എ.ഡി.എം.കെ സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കി . ബന്ദിന് ജനങ്ങള്‍ എതിരാണെന്നു എ.ഐ.എ.ഡി.എം.കെ ഹര്‍ജിയില്‍ പറഞ്ഞു. നാളെ നടക്കുന്നത് ബന്ദല്ല, സമരമാണെന്നു തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഡി.എം.കെ പരസ്പര വിരുദ്ധമായ നിലപാടാണ് എടുക്കുന്നതെന്നു സുപ്രീം കോടതി പറഞ്ഞു.
തമിഴ്നാട് ബന്ദിനെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനായി സുപ്രീം കോടതി ഇന്ന് അപൂര്‍വ്വ സിറ്റിംഗ് ചേരുകയായിരുന്നു. ആക്ടിംഗ് ചീഫ് ജസ്റിസ് ബി.എന്‍ അഗര്‍വാള്‍ അടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ചീഫ് ജസ്റിസ് കെ.ജി ബാലകൃഷ്ണന്‍ അവധിയിലായതിനെത്തുടര്‍ന്നാണ് ബി.എന്‍ അഗര്‍വാളിന് ചുമതല നല്‍കിയിരിക്കുന്നത്
.

1 comment:

ജനശക്തി ന്യൂസ്‌ said...

സേതു സമുദ്രം പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നാളെ തമിഴ്നാട്ടില്‍ ബന്ദ് നടത്തരുതെന്നു സുപ്രീം കോടതി.
സര്‍ക്കാര്‍ മുന്‍കരുതലെടുത്താല്‍ പ്രതിഷേധ സമരമാകാമെന്നും സുപ്രീം കോടതി പറഞ്ഞു. ബന്ദ് നിരോധിച്ച കേരളാ ഹൈക്കോടതിയുടെ വിധി ഉദ്ധരിച്ചു കൊണ്ടാണ് സുപ്രീം കോടതി ഈ വിധി നടത്തിയത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വിധി നിലനില്‍ക്കും. ഡി.എം.കെയുടെ ബന്ദാഹ്വാനം കോടതിയലക്ഷ്യമാകും.ബന്ദ് ആഹ്വാനം ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. ബന്ദ് നിരോധിച്ചു കൊണ്ടുള്ള 1997 ലെ കേരളാ ഹൈക്കോടതി ഉത്തരവ് എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്നും സുപ്രീം കോടതി അറിയിച്ചു.

സേതു സമുദ്രം പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെയാണ് തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ ബന്ദിന് ആഹ്വാനം ചെയ്തത്. ഇതിനെതിരെ എ.ഐ.എ.ഡി.എം.കെ സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കി . ബന്ദിന് ജനങ്ങള്‍ എതിരാണെന്നു എ.ഐ.എ.ഡി.എം.കെ ഹര്‍ജിയില്‍ പറഞ്ഞു. നാളെ നടക്കുന്നത് ബന്ദല്ല, സമരമാണെന്നു തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഡി.എം.കെ പരസ്പര വിരുദ്ധമായ നിലപാടാണ് എടുക്കുന്നതെന്നു സുപ്രീം കോടതി പറഞ്ഞു.

തമിഴ്നാട് ബന്ദിനെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനായി സുപ്രീം കോടതി ഇന്ന് അപൂര്‍വ്വ സിറ്റിംഗ് ചേരുകയായിരുന്നു. ആക്ടിംഗ് ചീഫ് ജസ്റിസ് ബി.എന്‍ അഗര്‍വാള്‍ അടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ചീഫ് ജസ്റിസ് കെ.ജി ബാലകൃഷ്ണന്‍ അവധിയിലായതിനെത്തുടര്‍ന്നാണ് ബി.എന്‍ അഗര്‍വാളിന് ചുമതല നല്‍കിയിരിക്കുന്നത്.