Wednesday, October 31, 2007

കേരളത്തിന്റെ പുരോഗതിക്ക്‌ ഒന്നിച്ച്‌ അണിനിരക്കുക, വര്‍ഗ്ഗിയവാദികളെയും തീവ്രവാദികളെയും ഒറ്റപ്പെടുത്തുക.

കേരളത്തിന്റെ പുരോഗതിക്ക്‌ ഒന്നിച്ച്‌ അണിനിരക്കുക, വര്‍ഗ്ഗിയവാദികളെയും തീവ്രവാദികളെയും ഒറ്റപ്പെടുത്തുക.
ഐക്യകേരളം നിലവില്‍ വന്നിട്ട് 51 വര്ഷം പിന്നിടുമ്പോള്‍ നമുക്ക് അഭിമാനിക്കാന്‍ നിരവധി കാര്യങള്‍ ഉണ്ട്. എന്നാല്‍ ഇന്ന് അപമാനകരമായ കാര്യങളും കുറവല്ല. സാക്ഷരത, വിദ്യാഭ്യാസ നിലവാരം , ആരോഗ്യം , ഭൂപരിഷ്കരണം , ശിശു മരണ നിരക്ക് , ആയുര്‍ ദൈര്ഘ്യം എന്നിവയിലൊക്കെ നാം ഏറെ അഭിമാനം വെച്ചുപുലര്ത്തിയിരുന്നു.എന്നാല്‍ ആരോഗ്യമേഖലയിലും വിദ്യാഭ്യാസരംഗത്തും തിരിച്ചടികള്‍ നേരിട്ടുകൊണ്ദിരിക്കുകയാണ്. ഈ അടുത്തകാലത്തായി പകര്ച്ചവ്യാധികള്‍ വ്യാപമാവുകയും അത് രാജ്യത്തെ ഒട്ടാകെ നടുക്കിയ സംഭവമ്മായിമാറുകയും ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങളെ യാതൊരു കടിഞാണുമില്ലാതെകയറൂരി വിട്ടത് പഠിക്കാന്‍ മിടുക്കന്മാരായ സാധാരണക്കാരന്റെ മക്കള്‍ ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന തരത്തില്‍ എത്തിച്ചിരിക്കുകയാണ്. സ്വാശ്രയ കോളേജുകളിലെ ഉയര്‍ന്ന ഫീസ്സും വന്‍ തുക തലവരിയും മേനേജുമെന്റുകള്‍ക്ക്‌ എന്തും ചെയ്യാമെന്ന ധാര്‍ഢ്യവും കലാലയങ്ങളില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നു. പണമുള്ളവര്ക്ക് മാത്രം പഠിച്ചാല്‍ മതിയെന്ന സ്വാശ്രയ കോളേജ് മാനേജ്മെന്റിന്റെയും കോടതികളുടെയും കാഴ്ചപ്പാടുകള്‍ ഒരു പരിഷ്‌കൃത സമൂഹത്തിനും യോജിച്ചതല്ല. ഇതു രാജ്യത്തെ അരാജകത്വത്തില്‍ മാത്രമേ നയിക്കുകയുള്ളൂ.
കാര്‍ഷീക വ്യാവസായിക രംഗവും പരമ്പരാഗത വ്യവസായവും ഇന്നു തികച്ചും തകര്ച്ചയുടെ പാതയിലാണ്. ഈ വ്യവസായങളെ ആശ്രയിച്ചിരുന്ന പതിനായിരങ്ങളുടെ ജീവിതം ഇന്നു ദുരിതപൂര്‍ ണ്ണമായിരിക്കുകയാണ്. കേന്ദ്രസര്‍ ക്കാര്‍ പിന്തുടരുന്ന ആഗോളവത്കരണ-ഉദാരവത്കരണ നയങ്ങള്‍ ‍ കാര്‍ ഷീക വ്യാവസായിക മേഖലകളിലെ തകര്‍ ച്ചയുടെ തോത് ത്വരിതപ്പെടുത്തിയിരിക്കുന്നു. കാര്‍ഷിക വ്യവസായ മേഖലകളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനോ ,ഈ രംഗത്ത്‌ കഷ്ടപ്പാടും ദുരുതങ്ങളും അനിഭവിക്കുന്നവര്‍ക്ക്‌ അടിയന്തിര സഹായം എത്തിക്കുന്നതിന്നോ , കടം കയറി ആത്മഹത്യ ചെയ്യുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനോ നമ്മുടെ ഭരണാധികാരികള്‍ക്ക്‌ കഴിയുന്നില്ല. കേരളത്തിനോടും പ്രത്യേകിച്ച് മലബാറിനോടും കേന്ദ്രസര്ക്കര്‍ പിന്തുടരുന്ന അവഗണനയ്ക്കെതിരെ, അര്ഹതപ്പെട്ട ആനുകൂല്യങള്‍ നിക്ഷേധിക്കുന്നതിനെതിരെ കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. കേരളത്തിന്റെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയാത്ത മന്ത്രിമാര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ്‌ ജനങ്ങളില്‍നിന്ന് ഉയരുന്നത്‌.

കരിപ്പൂര്‍ വിമാനത്താവളത്തോട് കേന്ദ്ര സര്ക്കാര്‍ പക്ഷപാതപരമായ നിലപാടിനെതിരെ ജനങള്‍ ശക്തമായി പ്രതികരിച്ചിട്ടും അതൊന്നും കണ്ടില്ലായെന്ന കേന്ദ്ര സര്‍ ക്കാരിന്റെ നയം അത്യന്തം പ്രതിഷേധാര്ഹമാണ്. മലബാറില്‍ നിന്നും ഗള്‍ ഫ് രാജ്യങളില്‍ പോയി കഷ്ടപ്പെട്ട് പണിയെടുത്ത് നാടിനും വീടിനും താങായിട്ടുള്ള പതിനായിരങളുടെ പ്രശ്നങള്‍ക്ക് യാതൊരു വിലയും കല്പ്പിക്കാതെ കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തിക്കാന്‍ കേരളത്തില്‍ നിന്നുള്ള എം പി മാരും മന്ത്രിമാരും ഒറ്റക്കെട്ടായി പ്രവത്തിക്കേണ്ടിയിരിക്കുന്നു. ഓണം പിറന്നാലും ഉണ്ണിപിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞി എന്ന സ്ഥിതിക്ക് മാറ്റം വന്നേ മതിയാകൂ. കേരളത്തിന്റെ വികസനത്തിനും ആനുകൂല്യങള്‍ പിടിച്ചു വാങാനും രാഷ്ട്രീയത്തിനധീതമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സാമൂഹ്യരം ഗത്ത് ജാതിമത വര്‍ ഗ്ഗീയ ശക്തികളുടെ മേധാവിത്വത്തെ തടുത്തു നിര്‍ ത്താന്‍ കഴിഞുവെന്നതും മത സൌഹാര്‍ദ്ദവും സമാധാനപരമായ ജീവിത സാഹചര്യവും കേരളത്തിനു പ്രധാനം ചെയ്യാന്‍ കഴിഞുവെന്നതും എടുത്തുപറയേണ്ട കാര്യങളാണ്. എന്നാല്‍ ഇന്ന് വര്‍ഗ്ഗിയ ശക്തികള്‍ പരസ്പരം മേധാവിത്തത്തിന്നു വേണ്ടിയുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടത്തുന്നുണ്ട്‌ എന്നത്‌ നമ്മള്‍ കാണാതിരുന്നുകൂടാ. മതം രാഷ്ട്രിയത്തില്‍ അമിതാവേശത്തോടെ ഇടപെടുന്നു.രാഷ്ട്രിയക്കാര്‍ മതമേധാവികളുടെ ഇംഗിതമനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും അതിലൂടെ രാഷ്ട്രിത്തിലും ഭരണത്തിലും മേധാവിത്തം നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു
കേരളത്തിലെ ജനങളെ പണത്തിനോടുള്ള അത്യാര്ത്തി എന്തു അപരാധം ചെയ്യുവാനും മടിയില്ലാത്തവരാക്കി മാറ്റിയിരിക്കുന്നു. പരസ്പര സ്നേഹവും സൌഹാര്ദ്ദവും എങോ പോയി മറഞിരിക്കുന്നു. കുടുബ ബന്ധങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന ശിഥിലീകരണം മഹാവിപത്തിലേക്കാണ്‌ വിരല്‍ ചുണ്ടുന്നത്‌. കൊള്ളക്കാരും കൊലയാളികളും ഗുണ്ടാ സം ഘങളും ജനജീവിതത്തെ സ്വൈര്യം കെടുത്തുവാന്‍ കിണഞ് പരിശ്രമിക്കുന്നുണ്ട്. അഴിമതിയും അക്രമങളും ദിനം പ്രതി കൂടിവരുന്നു. സ്ത്രീ പീഡനങളും പെണ്‍ വാണിഭവും നിത്യ സം ഭവമായി മാറിയിരിക്കുന്നു.
വര്‍ഗ്ഗീയ പിന്തിരിപ്പന്‍ ശക്തികള്‍ മേധാവിത്വത്തിന്നായി തീവ്രവാദത്തിന്റെ പാതയില്‍ അതിവേഗം നീങിക്കൊണ്ടിരിക്കുന്നതും വിദ്യാഭ്യാസവും വിജ്ഞാനവും ചുരുക്കം ചിലരുടെ കൈപ്പിടിയില്‍ ഒതുങിയിരിക്കുന്നതും മാറാ രോഗങളും പകര്‍ച്ചവ്യാധികളും പടരുമ്പോഴും നിസ്സംഗതരായി നിലകൊള്ളുന്ന സര്ക്കാരുകളെയുമാണ്‍ ജനങള്‍ കാണുന്നത്. സ്വന്തം കാര്യങ്ങളില്‍ തല്‍പ്പരരായ ജനങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയാകെ മറക്കുന്നു .കാടും മേടും ജലവും കൊള്ളയടിക്കുമ്പോഴും തങ്ങള്‍ക്ക്‌ ഒന്നുമില്ലയെന്ന സ്ഥിതിയിലേക്ക്‌ കേരളിയരുടെ ബോധം മാറിയിരിക്കുന്നു..
സ്ത്രികളെപ്പോലും പരസ്യമായി നടുറോഡില്‍ വെച്ച്‌ വസ്ത്രാക്ഷേപം ചെയ്യാനും ക്രൂരമായി മര്‍ദ്ദിക്കാനും മടിയില്ലാത്ത മനുഷത്തം നഷ്ടപ്പെട്ടവരായി കേരളിയര്‍ ഇന്ന് മാറിയിരിക്കുന്നു. നാട്‌ നശിച്ചാലും താനും തന്റെ കുടുംബവും മാത്രം ഈക്ഷപ്പെട്ടാല്‍ മതിയെന്ന സങ്കുചിത ചിന്താഗതി കേരളിയരെ നാശത്തിളെക്ക്‌ മാത്രമെ നയിക്കുവെന്ന് നാം തിരിച്ചറിഞ്ഞേ മതിയാകൂ.
നേട്ടങളുടെ പിത്രുത്വം അവകാശപ്പെടാന്‍ വലിയ അര്‍ഹതയൊന്നും ഇല്ലെങ്കിലും കോട്ടങളുടെ ഉത്തരവാദിത്തം നമ്മളില്‍ തന്നെ നിക്ഷിപ്തമാണ്. നമ്മുടെ പൂര്‍വ്വീകര്‍ നേടിതന്ന നേട്ടങള്‍ നിലനിര്‍ത്താന്‍ കഴിയാതെ പോയത് നാം നാടിനോട് ചെയ്ത മഹാ അപരാധമാണ്. ഐക്യകേരള പോരാട്ടത്തില്‍ നാം കാണിച്ച വീറും വാശിയും അവകാശങള്‍ നേടിയെടുക്കുന്ന കാര്യത്തിലും പ്രകടിപ്പിച്ചിട്ടുണ്ദ്. അവകാശ പോരാട്ടത്തില്‍ അടിപതറാതെ മുന്നോട്ട് നീങിയ നമുക്ക് നാടിന്റെ മൂല്യങള്‍ നഷ്ടപ്പെടുമ്പോള്‍ അതിനെതിരെ പോരാടാനും നിലനിര്ത്താനും കഴിഞിട്ടില്ലായെന്ന യാതാര്‍ത്ഥ്യം നാം മനസ്സിലാക്കണം . അവകാശബോധത്തോടൊപ്പം നാടിനോടുള്ള ഉത്തരവാദിത്തം നമുക്ക് സാധിച്ചുവോ എന്ന് സ്വയം വിമര്‍ശനപരമായി ചിന്തിക്കേണ്ദിയിരിക്കുന്നു.. നഷ്ടപ്പെട്ട നമ്മുടെ മൂല്യങള്‍ വീണ്ദെഡുക്കാന്‍ ഉദ്ദേശ്യം വെച്ചുള്ള പ്രവര്ത്തങള്ക്കൊപ്പം സാമൂഹ്യവും സാമ്പത്തീകവുമായ അസമത്വങള്ക്കും അന്ധവിശ്വാസങള്‍ക്കും അനാചാരങള്‍ക്കും അധിനിവേശ ശക്തികളുടെ കടന്നുകയറ്റത്തിന്നുമെതിരെ ശക്തമായി പോരാടുവാനും ഈ ഐക്യകേരളത്തിന്റെ അമ്പത്തൊന്നാം വാര്‍ഷീകം പ്രചോദനമാകട്ടെ.

നാരയാണന്‍ വെളിയംകോട്, ദുബായ്.

6 comments:

ജനശക്തി ന്യൂസ്‌ said...

കേരളത്തിന്റെ പുരോഗതിക്ക്‌ ഒന്നിച്ച്‌ അണിനിരക്കുക, വര്‍ഗ്ഗിയവാദികളെയും തീവ്രവാദികളെയും ഒറ്റപ്പെടുത്തുക.

ഐക്യകേരളം നിലവില്‍ വന്നിട്ട് 51 വര്ഷം പിന്നിടുമ്പോള്‍ നമുക്ക് അഭിമാനിക്കാന്‍ നിരവധി കാര്യങള്‍ ഉണ്ട്. എന്നാല്‍ ഇന്ന് അപമാനകരമായ കാര്യങളും കുറവല്ല. സാക്ഷരത, വിദ്യാഭ്യാസ നിലവാരം , ആരോഗ്യം , ഭൂപരിഷ്കരണം , ശിശു മരണ നിരക്ക് , ആയുര്‍ ദൈര്ഘ്യം എന്നിവയിലൊക്കെ നാം ഏറെ അഭിമാനം വെച്ചുപുലര്ത്തിയിരുന്നു.എന്നാല്‍ ആരോഗ്യമേഖലയിലും വിദ്യാഭ്യാസരംഗത്തും തിരിച്ചടികള്‍ നേരിട്ടുകൊണ്ദിരിക്കുകയാണ്. ഈ അടുത്തകാലത്തായി പകര്ച്ചവ്യാധികള്‍ വ്യാപമാവുകയും അത് രാജ്യത്തെ ഒട്ടാകെ നടുക്കിയ സംഭവമ്മായിമാറുകയും ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങളെ യാതൊരു കടിഞാണുമില്ലാതെകയറൂരി വിട്ടത് പഠിക്കാന്‍ മിടുക്കന്മാരായ സാധാരണക്കാരന്റെ മക്കള്‍ ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന തരത്തില്‍ എത്തിച്ചിരിക്കുകയാണ്. പണമുള്ളവര്ക്ക് മാത്രം പഠിച്ചാല്‍ മതിയെന്ന സ്വാശ്രയ കോളേജ് മാനേജ്മെന്റിന്റെയും കോടതികളുടെയും കാഴ്ചപ്പാടുകള്‍ ഒരു പരിഷ്‌കൃത സമൂഹത്തിനും യോജിച്ചതല്ല. ഇതു രാജ്യത്തെ അരാജകത്വത്തില്‍ മാത്രമേ നയിക്കുകയുള്ളൂ.
കാര്‍ഷീക വ്യാവസായിക രംഗവും പരമ്പരാഗത വ്യവസായവും ഇന്നു തികച്ചും തകര്ച്ചയുടെ പാതയിലാണ്. ഈ വ്യവസായങളെ ആശ്രയിച്ചിരുന്ന പതിനായിരങ്ങളുടെ ജീവിതം ഇന്നു ദുരിതപൂര്‍ ണ്ണമായിരിക്കുകയാണ്. കേന്ദ്രസര്‍ ക്കാര്‍ പിന്തുടരുന്ന ആഗോളവത്കരണ-ഉദാരവത്കരണ നയ്ഗള്‍ കാര്‍ ഷീക വ്യാവസായിക മേഖലകളിലെ തകര്‍ ച്ചയുടെ തോത് ത്വരിതപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ രക്ഷയ്ക്കുള്ള അടിയന്തിര സഹായം എത്തിക്കുന്നതിനോ കടം കയറി ആത്മഹത്യ ചെയ്യുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനോ നമ്മുടെ ഭരണാധികാരികള്ക്ക് കഴിയുന്നില്ല. കേരളത്തിനോടും പ്രത്യേകിച്ച് മലബാറിനോടും കേന്ദ്രസര്ക്കര്‍ പിന്തുടരുന്ന അവഗണനയ്ക്കെതിരെ, അര്ഹതപ്പെട്ട ആനുകൂല്യങള്‍ നിക്ഷേധിക്കുന്നതിനെതിരെ കേന്ദ്ര മന്ത്രിമാര്‍ ക്ക് ഒന്നും ചെയ്യാഅന്‍ കഴിയുന്നില്ല. ആ മന്ത്രിമാര്ക്കെതിരെ ജനങളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ്‍ ഉയരുന്നത്.


കരിപ്പൂര്‍ വിമാനത്താവളത്തോട് കേന്ദ്ര സര്ക്കാര്‍ പക്ഷപാതപരമായ നിലപാടിനെതിരെ ജനങള്‍ ശക്തമായി പ്രതികരിച്ചിട്ടും അതൊന്നും കണ്ടില്ലായെന്ന കേന്ദ്ര സര്‍ ക്കാരിന്റെ നയം അത്യന്തം പ്രതിഷേധാര്ഹമാണ്. മലബാറില്‍ നിന്നും ഗള്‍ ഫ് രാജ്യങളില്‍ പോയി കഷ്ടപ്പെട്ട് പണിയെടുത്ത് നാടിനും വീടിനും താങായിട്ടുള്ള പതിനായിരങളുടെ പ്രശ്നങള്‍ക്ക് യാതൊരു വിലയും കല്പ്പിക്കാതെ കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തിക്കാന്‍ കേരളത്തില്‍ നിന്നുള്ള എം പി മാരും മന്ത്രിമാരും ഒറ്റക്കെട്ടായി പ്രവത്തിക്കേണ്ടിയിരിക്കുന്നു. ഓണം പിറന്നാലും ഉണ്ണിപിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞി എന്ന സ്ഥിതിക്ക് മാറ്റം വന്നേ മതിയാകൂ. കേരളത്തിന്റെ വികസനത്തിനും ആനുകൂല്യങള്‍ പിടിച്ചു വാങാനും രാഷ്ട്രീയത്തിനധീതമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സാമൂഹ്യരം ഗത്ത് ജാതിമത വര്‍ ഗ്ഗീയ ശക്തികളുടെ മേധാവിത്വത്തെ തടുത്തു നിര്‍ ത്താന്‍ കഴിഞുവെന്നതും മത സൌഹാര്‍ ദ്ദവും സമാധാനപരമായ ജീവിത സാഹചര്യവും കേരളത്തിനു പ്രധാനം ചെയ്യാന്‍ കഴിഞുവെന്നതും എടുത്തുപറയേണ്ട കാര്യങളാണ്. കേരളത്തിലെ ജനങളെ പണത്തിനോടുള്ള അത്യാര്ത്തിക്കുവേണ്ടി എന്തു അപരാധം ചെയ്യുവാനും മടിയില്ലാത്തവരാക്കി മാറ്റിയിരിക്കുന്നു. പരസ്പര സ്നേഹവും സൌഹാര്ദ്ദവും എങോ പോയി മറഞിരിക്കുന്നു. കൊള്ളക്കാരും കൊലയാളികളും ഗുണ്ടാ സം ഘങളും ജനജീവിതത്തെ സ്വൈര്യം കെടുത്തുവാന്‍ കിണഞ് പരിശ്രമിക്കുന്നുണ്ട്. അഴിമതിയും അക്രമങളും ദിനം പ്രതി കൂടിവരുന്നു. സ്ത്രീ പീഡനങളും പെണ്‍ വാണിഭവും നിത്യ സം ഭവമായി മാറിയിരിക്കുന്നു.
വര്‍ഗ്ഗീയ പിന്തിരിപ്പന്‍ ശക്തികള്‍ മേധാവിത്വത്തിന്നായി തീവ്രവാദത്തിന്റെ പാതയില്‍ അതിവേഗം നീങിക്കൊണ്ടിരിക്കുന്നതും വിദ്യാഭ്യാസവും വിജ്ഞാനവും ചുരുക്കം ചിലരുടെ കൈപ്പിടിയില്‍ ഒതുങിയിരിക്കുന്നതും മാറാ രോഗങളും പകര്‍ച്ചവ്യാധികളും പടരുമ്പോഴും നിസ്സംഗതരായി നിലകൊള്ളുന്ന സര്ക്കാരുകളെയുമാണ്‍ ജനങള്‍ കാണുന്നത്.സ്വന്തം കാര്യങള്‍ മാത്രം തത്പരരായ ജനങള്‍ സാമൂഹ്യ പ്രതിബദ്ധത മറന്നുകൊണ്ടിരിക്കുന്നു. സ്ത്രീകളെ റോഡില്‍ വെച്ച് പരസ്യമായി വസ്ത്രാക്ഷേപം നടത്താനും ക്രൂരമായി മര്ദ്ദിക്കുവാനും മടിയില്ലാതെ മനുഷ്വത്വം നഷ്ടപ്പേട്ടുകൊണ്ടിരിക്കുന്നു. നാടു നശിച്ചാലും താനും തന്റെ കുടുമ്ബവും മതിയെന്ന സങ്കുചിതമായ ചിന്താഗതി കേരളത്തെ നാശത്തിലേയ്ക്കുതള്ളിവിടുകയാണെന്ന് നാം തിരിച്ചറിഞേ മതിയാകൂ.

നേട്ടങളുടെ പിത്രുത്വം അവകാശപ്പെടാന്‍ വലിയ അര്‍ഹതയൊന്നും ഇല്ലെങ്കിലും കോട്ടങളുടെ ഉത്തരവാദിത്തം നമ്മളില്‍ തന്നെ നിക്ഷിപ്തമാണ്. നമ്മുടെ പൂര്‍വ്വീകര്‍ നേടിതന്ന നേട്ടങള്‍ നിലനിര്‍ത്താന്‍ കഴിയാതെ പോയത് നാം നാടിനോട് ചെയ്ത മഹാ അപരാധമാണ്. ഐക്യകേരള പോരാട്ടത്തില്‍ നാം കാണിച്ച വീറും വാശിയും അവകാശങള്‍ നേടിയെടുക്കുന്ന കാര്യത്തിലും പ്രകടിപ്പിച്ചിട്ടുണ്ദ്. അവകാശ പോരാട്ടത്തില്‍ അടിപതറാതെ മുന്നോട്ട് നീങിയ നമുക്ക് നാടിന്റെ മൂല്യങള്‍ നഷ്ടപ്പെടുമ്പോള്‍ അതിനെതിരെ പോരാടാനും നിലനിര്ത്താനും കഴിഞിട്ടില്ലായെന്ന യാതാര്‍ത്ഥ്യം നാം മനസ്സിലാക്കണം . അവകാശബോധത്തോടൊപ്പം നാടിനോടുള്ള ഉത്തരവാദിത്തം നമുക്ക് സാധിച്ചുവോ എന്ന് സ്വയം വിമര്‍ശനപരമായി ചിന്തിക്കേണ്ദിയിരിക്കുന്നു.. നഷ്ടപ്പെട്ട നമ്മുടെ മൂല്യങള്‍ വീണ്ദെഡുക്കാന്‍ ഉദ്ദേശ്യം വെച്ചുള്ള പ്രവര്ത്തങള്ക്കൊപ്പം സാമൂഹ്യവും സാമ്പത്തീകവുമായ കാര്യങള്‍ നേടിയെടുക്കുവാനും അസമത്വങള്ക്കും അന്ധവിശ്വാസങള്‍ക്കും അനാചാരങള്‍ക്കും എതിരെ ശക്തമായി പോരാടുവാനും ഈ ഐക്യകേരളത്തിന്റെ അമ്പത്തൊന്നാം വാര്‍ഷീകം പ്രചോദനമാകട്ടെ.

നാരയാണന്‍ വെളിയംകോട്, ദുബായ്.

Anonymous said...

IndiaFM Aishwarya brings in birthday at the Taj Mahal
Visit: http://keralaactors.blogspot.com/2007/10/happy-birthday-aishwarya-rai.html

സാജന്‍ /sajan/साजन् said...

കേരളത്തിന്റെ പുരോഗതിയ്ക്ക് ആഴ്ച്ചയില്‍ ഒന്ന് വീതം ഹര്‍ത്താല്‍ നടത്തിയാല്‍ മതി . പിന്നെ ഇടക്കിടെ ഓരോ കൊലപാതകങ്ങളും നടത്തിയാല്‍ പുരോഗതി വെച്ചടിവെച്ചടി മുന്നേറും.

മാവേലി കേരളം said...

കേരളം നന്നാകണമെങ്കില്‍ അവിടൂത്തെ വിദ്യാഭ്യാസരീതി ആകെ മാറണം. ചിന്തിയ്ക്കാനും ചോദ്യം ചെയ്യാനും കഴിവുള്ള ഒരു ജനത ഉണ്ടായി വരണം. അപ്പോള്‍ കുപ്പായങ്ങളും തലയില്‍ വിരിപ്പും അതുപോലെയുള്ള മറ്റനേക അധികാര ചിഹ്നങ്ങളും തിരിച്ചറിഞ്ഞ് വിലയിടാന്‍ ആളുകള്‍ക്കു കഴിയും.

sajan JCB said...

"ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങളെ യാതൊരു കടിഞാണുമില്ലാതെകയറൂരി വിട്ടത് പഠിക്കാന്‍ മിടുക്കന്മാരായ സാധാരണക്കാരന്റെ മക്കള്‍ ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന തരത്തില്‍ എത്തിച്ചിരിക്കുകയാണ്."

തെറ്റിധാരണകള്‍ പരത്തുന്നതോ? തെറ്റിധാരണ തന്നെയോ?

ഗവര്‍മെന്റ് സ്ഥാപനങ്ങളില്‍ നിസാര അവകാശങ്ങളുടെ പേരു പറഞ്ഞു സമരം നടത്തി, പഠിപ്പു മുടക്കി, അവയെ പഠനയോഗ്യമതല്ലാതാക്കി തീര്‍ത്തവരാണ് സാധാരണകാരന് വിദ്യഭ്യാസം നിഷേധിക്കുന്നതു്!!!

സ്വാശ്രയ കോളേജുകള്‍ തുടങ്ങി കൂടുതല്‍ സീറ്റ് വന്നു എന്ന പേരില്‍ ഇപ്പോഴുള്ള ഒരു സീറ്റിനും കുറവു വന്നിട്ടില്ലല്ലോ? പിന്നെയെങ്ങിനെയാണ് 'സാധാരണക്കാരന്റെ' മകന് സീറ്റ് നിഷേധിക്കപ്പെട്ടത്?

സ്വാശ്രയ കോളേജുകള്‍ സാധാരണ കാരന്നു പഠിക്കാന്നുള്ളതായി കാണേണ്ടതില്ല. മറിച്ച് പുറം സംസ്ഥനങ്ങളില്‍ നിഷേപ്പിക്കുന്ന പണം ഇവിടെതന്നെ മുടക്കനുള്ള അവസരമായി ഇതിനെ കണ്ടാല്‍ മതി. അതിനു വേണ്ടിയാണല്ലോ അവര്‍ക്കു അനുമതി കൊടുത്തിട്ടുള്ളതു്. ഒരു നിയമവും തെറ്റിച്ചതായി ഒരു കോടതിയും കണ്ടെത്തിയിട്ടില്ല.പിന്നേയും 'പട്ടി'ക്കു മുറുമുറിപ്പ്.

സഹായിക്കാനെന്ന പേരില്‍ ജനങ്ങളെ വഞ്ചിക്കുന്നവരാണ് ഈ നാടിന്റെ ശാപം.

തൊഴിലാളി സ്നേഹം പറഞ്ഞ്, സമരം ചെയ്ത്, കേരളത്തിലെ അങ്ങിങ്ങായി കിടക്കുന്ന ഫാക്ടറികള്‍ അടപ്പിച്ച്, ഇപ്പൊള്‍ കിട്ടുന്ന വേതനം പോലും ഇല്ലാതാക്കി തൊഴിലാളികളെ പട്ടിണിയിലാക്കിയിട്ടു പുരോഗതിയെ കുറിച്ചു കേഴുന്നു.

കൊയ്തുക്കാര്‍കു വേണ്ടി ട്രക്ടറിനെ എതിര്‍ത്തു ഇവിടുത്തെ നെല്‍ കൃഷിയെ ഭാരിച്ച ചിലവുള്ളതാക്കി. അപ്പോള്‍ 'മുതലാളികള്‍' എന്തു ചെയ്യും.? നഷ്ടം സഹിച്ച് നെല്ലുത്പാദിപ്പിച്ചു കേരളത്തിനെ ഊട്ടാന്‍ അവര്‍ക്കു വട്ടോന്നും കാണില്ല. ഇപ്പൊ ഈ പറഞ്ഞ കൊയ്തുകാരെ തന്നെ കിട്ടാനില്ല.

അപ്പൊ പിന്നെ കൃഷിഭൂമി വെറുതെ കിടക്കണ്ടല്ലോ എന്നു കരുതി വാഴ നട്ടു നോക്കി. അപ്പോഴുണ്ടു ചിലകൃഷി സ്നേഹികള്‍ അതു വെട്ടി നിരത്തി. ഇപ്പൊള്‍ ഓണത്തിനു നേന്ത്രപഴം തിന്നണമെങ്കില്‍ തമിഴ് നാട്ടിന്നു ഇറക്കുമതി.

എന്റെ കൈ കഴച്ചതിനാല്‍ നിര്‍ത്തുന്നു...

ജനശക്തി ന്യൂസ്‌ said...

നാടിന്റെയും നാട്ടുകാരുടെയും ഹൃദയമിടിപ്പ്‌ തിരിച്ചറിയാനുള്ള ഹൃദയ വിശാലത അഭിപ്രായം പറയുന്ന ഏതൊരാള്‍ക്കും ഉണ്ടായിരിക്കണം. സത്യത്തിന്ന് നേരെ ഒരാള്‍ക്ക്‌ എത്രനാള്‍ കണ്ണടക്കാന്‍ കഴിയും. താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. അതുകൊണ്ട്‌ അഭിപ്രായം ശരിയാണന്ന് കരുതണ്ട. കുറെകൂടി കാര്യങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ നൊക്കിക്കാണാന്‍ തങ്കള്‍ ശ്രമിക്കുക