Saturday, September 08, 2007

കേരളമോഡല്‍ വികസനം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം.

കേരളമോഡലിനെക്കുറിച്ച് വിശകലനം ചെയ്യുന്ന ലേഖനം വെള്ളിയാഴ്ച പത്രത്തിന്റെ ഒന്നാം പേജിലാണ് കൊടുത്തിരിക്കുന്നത്. ലോകമെങ്ങും പ്രകീര്‍ത്തിക്കപ്പെടുന്ന കേരളമോഡല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ ലേഖകനായ ജാസന്‍ ഡി പാര്‍ലെ പറയുന്നു.
കേരളത്തില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, വിദേശത്തേക്കുള്ള ജനങ്ങളുടെ ഒഴുക്ക് എന്നിവ കാണിക്കുന്നത് കേരളമോഡല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ്_ ലേഖനത്തില്‍ പറയുന്നു.
''മലയാളികള്‍ വിദേശത്ത് പോയില്ലായിരുന്നെങ്കില്‍ കേരളത്തില്‍ പട്ടിണികൊണ്ട് നിരവധി പേര്‍ മരിക്കുമായിരുന്നു''_തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ എസ്. ഇരുദയ രാജനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ന്യൂജേഴ്സിയിലെ മോണ്ട്ക്ലയര്‍ യൂണിവേഴ്സിറ്റിയിലെ റിച്ചാര്‍ഡ് ഫ്രാങ്കി കേരളമോഡലിനെ ഇപ്പോഴും പുകഴ്ത്തുകയാണ് ചെയ്യുന്നത്.
''കേരളത്തിന്റെ നേട്ടങ്ങള്‍ വലുതാണ്. കുട്ടികള്‍ അവിടെ ആദ്യത്തെ വര്‍ഷം മരിക്കുന്നില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ ആയുര്‍ദൈര്‍ഘ്യമാണുള്ളത്. രണ്ടുകൂട്ടര്‍ക്കും ഒരുപോലെ വിദ്യാഭ്യാസം ലഭിക്കുന്നു, ഒരുപോലെ ജീവിക്കുന്നു''_ഫ്രാങ്കി പറയുന്നു. നോബല്‍ ജേതാവ് അമര്‍ത്യാസെന്നും റിച്ചാര്‍ഡ് ഫ്രാങ്കിയെ പിന്‍താങ്ങുന്നു. വിദേശമലയാളികളയയ്ക്കുന്ന 500 കോടി ഡോളര്‍ കൊണ്ടാണ് കേരളത്തിന്റെ 25 ശതമാനം സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് ലേഖനം പറയുന്നു.

റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം വായിക്കുക .
www.nytimes.com
(07/09/2007)

1 comment:

ജനശക്തി ന്യൂസ്‌ said...

റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം വായിക്കുക