Saturday, September 08, 2007

സാമ്രാജ്യത്വവുമായി വിട്ടുവീഴ്ചയില്ല: കാരാട്ട്

സാമ്രാജ്യത്വവുമായി വിട്ടുവീഴ്ചയില്ല: കാരാട്ട്.

ആണവകരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമേരിക്കയുമായി ഒരു ഒത്തുതീര്‍പ്പും സാധ്യമല്ലെന്ന് സി.പിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. വാഷിംഗ്ടനുമായുള്ള സഖ്യം തുടരണമോ, ഇന്ത്യയുടെ താല്‍പര്യം സംരക്ഷിക്കണമോ എന്ന് യു.പി.എ സര്‍ക്കാര്‍ ഉടന്‍ തീരുമാനിക്കണം.
അമേരിക്കയുടെ ഏഴാം കപ്പല്‍ പടയോടൊപ്പം ഇന്ത്യന്‍ സൈന്യം നാവികാഭ്യാസം നടത്തുന്നതിനെതിരെ ഇടതുപാര്‍ട്ടികള്‍ നടത്തുന്ന അഞ്ചുദിന ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്യ്രത്തിനു ശേഷം ഇന്ത്യയിലെ ഒരു സര്‍ക്കാറും ഇതുപോലൊരു കരാര്‍ ഒരുരാജ്യവുമായും ഒപ്പുവെച്ചിട്ടില്ല. മതേതരസര്‍ക്കാര്‍ നിലനില്‍ക്കാനും വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്താനുമാണ് ഇടതുപക്ഷം കോണ്‍ഗ്രസ് സര്‍ക്കാറിന് പിന്തുണ നല്‍കുന്നത്.
പൊതുമിനിമം പരിപാടി തുടര്‍ന്നു പോകണമെങ്കില്‍ ഇന്ത്യ സ്വതന്ത്ര വിദേശനയം തുടരണമെന്നും മറ്റു രാജ്യങ്ങളുമായി സൌഹൃദ ബന്ധം തുടരണമെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളുടെ നിര്‍ദേശത്തിനനുസരിച്ച് നീങ്ങുകയല്ല വേണ്ടത്. ഇടതുകക്ഷികളെയോ പാര്‍ലമെന്റിനെയോ അറിയിക്കാതെയാണ് സര്‍ക്കാര്‍ അമേരിക്കയുമായി 123 കരാര്‍ ഒപ്പിട്ടത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ സൈന്യം അമേരിക്കന്‍ കപ്പല്‍പടയോടൊപ്പം സൈനിക അഭ്യാസം നടത്തുന്നത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...