Sunday, September 30, 2007

ബത്തയില്‍ കേരള മാര്‍ക്കറ്റിലും യെമനി മാര്‍ക്കറ്റിലുമുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ നൂറുകണക്കിനു കടകള്‍ കത്തി നശിച്ചു.

ബത്തയില്‍ കേരള മാര്‍ക്കറ്റിലും യെമനി മാര്‍ക്കറ്റിലുമുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ നൂറുകണക്കിനു കടകള്‍ കത്തി നശിച്ചു.

ബത്തയില്‍ കേരള മാര്‍ക്കറ്റിലും യെമനി മാര്‍ക്കറ്റിലുമുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ നൂറുകണക്കിനു കടകള്‍ കത്തി നശിച്ചു. തീ നിയന്ത്രണവിധേയമാക്കാന്‍ രാത്രി വൈകിയും ശ്രമം തുടരുകയാണ്. ആളപായമുണ്ടായതായി വിവരമില്ല. കോടിക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു. അനേകം മലയാളികള്‍ക്കു നഷ്ടമുണ്ട്.

ഇവിടേക്കുള്ള പ്രവേശനകവാടം ഇടുങ്ങിയതായതിനാല്‍ അഗ്നിശമനസേനയ്ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ തീ കേരള മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്തേക്കു പടരുകയായിരുന്നു. അഞ്ഞൂറോളം കടകള്‍ കത്തിനശിച്ചുവെന്നാണ് അനൌദ്യോഗിക വിവരം.

സഫ മക്ക ഹോസ്പിറ്റലിനടുത്ത് മലയാളികളും യെമന്‍ പൌരന്മാരും തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളാണു കത്തിയമര്‍ന്നത്. കേരള മാര്‍ക്കറ്റിന്റെ പിന്‍ഭാഗം ഏകദേശം പൂര്‍ണമായി കത്തി നശിച്ചു. ഈദുല്‍ ഫിത്ര്‍ വ്യാപാരം പ്രമാണിച്ച് കടകളിലെല്ലാം വന്‍തോതില്‍ റെഡിമെയ്ഡ് വസ്ത്ര ശേഖരമുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ കടകളും കത്തിയമര്‍ന്നു. ഇന്നലെ വൈകുന്നേരം ആറുമണിയോടെ യെമനി മാര്‍ക്കറ്റിലാണ് തീ കണ്ടത്.

1 comment:

ജനശക്തി ന്യൂസ്‌ said...