Thursday, September 20, 2007

പൊന്മുടി മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാട് പ്രശ്നത്തില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം ആവശ്യമില്ലെന്ന് ഇടതുമുന്നണി.

പൊന്മുടി മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാട് പ്രശ്നത്തില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം ആവശ്യമില്ലെന്ന് ഇടതുമുന്നണി. ''അന്വേഷണത്തെ ഇടതുമുന്നണി ഭയക്കുന്നില്ല. എന്നാല്‍ അന്വേഷണം നടത്തേണ്ട കാര്യമില്ല. ആരെങ്കിലും തെറ്റ് ചെയ്തതായി മുന്നണി കരുതുന്നില്ല. ആരെങ്കിലും പറയുന്നത് അന്വേഷിച്ച് പോകാന്‍ കഴിയില്ലല്ലോ!''_ കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഇടതുമുന്നണി യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഭൂമിയിടപാടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ യോഗം ശരിവെച്ചു. നഷ്ടപ്പെട്ട സ്ഥലം തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉടന്‍ നടപടിയുണ്ടാകുകയും ചെയ്യും. നിയമം നിര്‍മിച്ചും നികുതിയിളവ് നല്കിയും ചിലരെ സഹായിച്ച പ്രതിപക്ഷം ഇപ്പോള്‍ വസ്തുതകള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് മറുപടിയായി യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളെ അറിയിക്കാന്‍ ഇടതുമുന്നണി ജില്ലാ, മണ്ഡലാടിസ്ഥാനത്തില്‍ പ്രചാരണം സംഘടിപ്പിക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ 10 വരെയുള്ള ദിവസങ്ങളിലാണ് പ്രചാരണയോഗങ്ങള്‍ നടത്തുക.
എല്‍.ഡി.എഫില്‍ എല്ലാ കക്ഷികള്‍ക്കും തുല്യപ്രാധാന്യവും തുല്യപ്രാതിനിധ്യവുമാണെന്ന് ജോസഫ് ഗ്രൂപ്പിന്റെ പരാതിയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി. കേരള കോണ്‍ഗ്രസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ഉണ്ടായില്ല.
മുഖ്യമന്ത്രിക്കെതിരെയുള്ള സി.പി.ഐ. നേതാവ് കെ.ഇ. ഇസ്മയിലിന്റെ വിമര്‍ശനം മാധ്യമങ്ങളില്‍ വന്ന അര്‍ത്ഥത്തില്‍ നടന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്മയിലിന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുകയാണ്.
ഗതാഗത_ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകളും വ്യാഴാഴ്ച നടന്നു. ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി. പ്രധാന നഗരങ്ങളിലുള്ള സ്ഥലങ്ങളില്‍ ഷോപ്പിങ് കോംപ്ലക്സുകള്‍ പണിയും. കെ.ടി.ഡി.എഫ്.സി. ബി.ഒ.ടി. അടിസ്ഥാനത്തിലായിരിക്കും കെട്ടിടം നിര്‍മിക്കുക. തുടക്കം അങ്കമാലിയിലാണ്. ഇവയില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ തന്നെ വരുമാനത്തിന്റെ 50 ശതമാനം കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിക്കും വിധമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കോര്‍പ്പറേഷന് ധനസമാഹരണത്തിനായി ബോണ്ട് ഇറക്കും.
റേഷന്‍ മേഖലയിലെ പൂഴ്ത്തിവെയ്പ് ഒഴിവാക്കാനായി കേന്ദ്ര അവശ്യസാധനനിയന്ത്രണ നിയമത്തിനു പകരം സംസ്ഥാനത്ത് പ്രായോഗികമായ ഒരു നിയമം കൊണ്ടുവരും. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ജില്ലയിലെങ്കിലും റേഷന്‍ മൊത്തവ്യാപാരം സപ്ലൈകോയെ ഏല്പിക്കാനും ഇടതുമുന്നണി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
നമുക്ക് ചിരിക്കാം, അവര്‍ ടെന്‍ഷനടിക്കട്ടെ

1 comment:

ജനശക്തി ന്യൂസ്‌ said...

നമുക്ക് ചിരിക്കാം, അവര്‍ ടെന്‍ഷനടിക്കട്ടെ _ വ്യാഴാഴ്ചത്തെ എല്‍.ഡി.എഫ്. യോഗത്തില്‍ കണ്‍വീനര്‍ വൈക്കം വിശ്വന്‍, മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവര്‍ മറ്റു ഘടകകക്ഷി നേതാക്കളോടൊപ്പം