Friday, September 21, 2007

ടാറ്റ കൈയേറിയ ഭൂമി ഒഴിപ്പിക്കാന്‍ ഇപ്പോഴുള്ള ഉദ്യോഗസ്ഥര്‍ക്കു പകരം നിര്‍ഭയരായ പുതിയ ഉദ്യോഗസ്ഥരെ കൊണ്ടുവരുമെന്ന്. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ .

ടാറ്റ കൈയേറിയ ഭൂമി ഒഴിപ്പിക്കാന്‍ ഇപ്പോഴുള്ള ഉദ്യോഗസ്ഥര്‍ക്കു പകരം നിര്‍ഭയരായ പുതിയ ഉദ്യോഗസ്ഥരെ കൊണ്ടുവരുമെന്ന് . മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ .


മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയില്‍ നിന്നു പിന്നോട്ടു പോകില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ടാറ്റ കൈയേറിയ ഭൂമി ഒഴിപ്പിക്കാന്‍ ഇപ്പോഴുള്ള ഉദ്യോഗസ്ഥര്‍ക്കു പകരം നിര്‍ഭയരായ പുതിയ ഉദ്യോഗസ്ഥരെ കൊണ്ടുവരുമെന്ന് ഇന്ത്യാ വിഷന്‍' ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വി.എസ് വ്യക്തമാക്കി.
കിളിരൂര്‍ കേസിലെ വി.ഐ.പി മന്ത്രി പി.കെ ശ്രീമതി അല്ലെന്ന് തനിക്ക് ഉറപ്പുണ്െടന്ന് വി.എസ് പറഞ്ഞു. യാഥാര്‍ഥ പ്രതിയെ രക്ഷിക്കുന്നതിനു വേണ്ടിയാണ് പി.കെ ശ്രീമതിയുടെ പേര്‍ ഇതിലേക്ക് ചിലര്‍ വലിച്ചിഴക്കുന്നത്. കിളിരൂര്‍ കേസില്‍ വി.ഐ.പി ഉള്‍പ്പെട്ടിട്ടുണ്െടന്ന് തന്നോട് പറഞ്ഞത് ശാരിയെ ചികിത്സിച്ച ഡോക്ടറാണ്. എന്നാല്‍ ആ വി.ഐ.പി ആരാണെന്നു വ്യക്തമാക്കാന്‍ ഡോക്ടര്‍ തയാറാകുന്നില്ലെന്നും വി.എസ് പറഞ്ഞു. മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ വനംമന്ത്രി ബിനോയ് വിശ്വം ഒരുതരത്തിലും കുറ്റക്കരാനാണെന്ന് തനിക്കു തോന്നുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയില്‍ നിന്നു പിന്നോട്ടു പോകില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ടാറ്റ കൈയേറിയ ഭൂമി ഒഴിപ്പിക്കാന്‍ ഇപ്പോഴുള്ള ഉദ്യോഗസ്ഥര്‍ക്കു പകരം നിര്‍ഭയരായ പുതിയ ഉദ്യോഗസ്ഥരെ കൊണ്ടുവരുമെന്ന് ഇന്ത്യാ വിഷന്‍' ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വി.എസ് വ്യക്തമാക്കി.

കിളിരൂര്‍ കേസിലെ വി.ഐ.പി മന്ത്രി പി.കെ ശ്രീമതി അല്ലെന്ന് തനിക്ക് ഉറപ്പുണ്െടന്ന് വി.എസ് പറഞ്ഞു. യാഥാര്‍ഥ പ്രതിയെ രക്ഷിക്കുന്നതിനു വേണ്ടിയാണ് പി.കെ ശ്രീമതിയുടെ പേര്‍ ഇതിലേക്ക് ചിലര്‍ വലിച്ചിഴക്കുന്നത്. കിളിരൂര്‍ കേസില്‍ വി.ഐ.പി ഉള്‍പ്പെട്ടിട്ടുണ്െടന്ന് തന്നോട് പറഞ്ഞത് ശാരിയെ ചികിത്സിച്ച ഡോക്ടറാണ്. എന്നാല്‍ ആ വി.ഐ.പി ആരാണെന്നു വ്യക്തമാക്കാന്‍ ഡോക്ടര്‍ തയാറാകുന്നില്ലെന്നും വി.എസ് പറഞ്ഞു.
മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ വനംമന്ത്രി ബിനോയ് വിശ്വം ഒരുതരത്തിലും കുറ്റക്കരാനാണെന്ന് തനിക്കു തോന്നുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.