Friday, September 21, 2007

നിയമസഭക്കുള്ളില്‍ അക്രമം നടത്തി സഭ നിര്‍ത്തിവെപ്പിച്ച്, സമരം നടത്തുന്ന യു ഡി എഫ് പ്രവര്‍ത്തകരെ പെരുവഴിയില്‍ ഉപേക്ഷിച്ച് ഉമ്മന്‍ചാണ്ടിയും കൂട്ടരും അമ

നിയമസഭക്കുള്ളില്‍ അക്രമം നടത്തി സഭ നിര്‍ത്തിവെപ്പിച്ച്, സമരം നടത്തുന്ന യു ഡി എഫ് പ്രവര്‍ത്തകരെ പെരുവഴിയില്‍ ഉപേക്ഷിച്ച് ഉമ്മന്‍ചാണ്ടിയും കൂട്ടരും അമേരിക്കയിലേക്ക് മുങി

പാര്‍ടി ചാനലിനും പത്രത്തിനും പണപ്പിരിവ് നടത്താന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും സംഘവും വിദേശത്തേക്കു പോയി. വീക്ഷണം മാനേജിങ് ഡയറക്ടര്‍ ബെന്നി ബഹനാന്‍, ജയ്ഹിന്ദ് ഡയറക്ടര്‍ എം എം ഹസ്സന്‍ എന്നിവരാണ് ഉമ്മന്‍ചാണ്ടിയോടൊപ്പം പോയിട്ടുള്ളത്. വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ ഷിക്കാഗോയിലേക്കാണ് ഉമ്മന്‍ചാണ്ടി പോയത്. ഹസ്സനും ബെന്നി ബെഹനാനും രാവിലെ ദുബായ് വഴിയുള്ള വിമാനത്തില്‍ യാത്ര തിരിച്ചു. അമേരിക്കയിലെ മലയാളികളില്‍നിന്ന് വന്‍തോതില്‍ പണം പിരിക്കുകയാണ് യാത്രയുടെ പ്രധാന ഉദ്ദേശം. വിവിധ അമേരിക്കന്‍ നഗരങ്ങളില്‍ മലയാളി അസോസിയേഷനുകളുടെ പേരില്‍ വന്‍കിടക്കാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
വനംമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് ഇടവേള നല്‍കിയുള്ള ഉമ്മന്‍ചാണ്ടിയുടെ യാത്ര അടുത്ത മാസം ആറുവരെ നീളും. അമേരിക്കന്‍ പര്യടനത്തിനൊടുവില്‍ ദാവോസിലും പ്രതിപക്ഷ നേതാവ് സന്ദര്‍ശനം നടത്തും. അവിടെ ആശുപത്രിയില്‍ ഇടുപ്പെല്ലില്‍ ഇട്ടിരിക്കുന്ന കമ്പി നീക്കംചെയ്യും.
വീക്ഷണത്തിനും ചാനലിനും വേണ്ടി ഗള്‍ഫ് നാടുകളില്‍ മുമ്പ് നടത്തിയ പണപ്പിരിവ് വന്‍ വിവാദം ഉയര്‍ത്തിയിരുന്നു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ബെന്നി ബഹനാന്‍, എം എം ഹസ്സന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പണം പിരിച്ചത്. ഇതുവരെ പാര്‍ടിയോഗത്തില്‍ പോലും കണക്ക് വച്ചിട്ടില്ല. ഇതിന്റെ ദുരൂഹത നിലനില്‍ക്കെയാണ് രണ്ടാമത്തെ യാത്ര.

1 comment:

ജനശക്തി ന്യൂസ്‌ said...