Thursday, September 20, 2007

കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന വിധം, വന്‍കിടക്കാര്‍ ഭൂമി കൈവശപ്പെടുത്തുന്നതിനെ നിയമം മൂലം തടയണമെന്ന് സിപിഐ എം

കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന വിധം, വന്‍കിടക്കാര്‍ ഭൂമി കൈവശപ്പെടുത്തുന്നതിനെ നിയമം മൂലം തടയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍

കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന വിധം, വന്‍കിടക്കാര്‍ ഭൂമി കൈവശപ്പെടുത്തുന്നതിനെ നിയമം മൂലം തടയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നിരവധി പ്രക്ഷോഭങ്ങളിലൂടെ ഭൂമിയുടെ ഉടമകളായവരില്‍ നിന്ന് വന്‍കിടക്കാര്‍ മറ്റൊരു വിധത്തില്‍ ഭൂമി തിരിച്ചുപടിക്കാനുള്ള ശ്രമമാണ നടത്തുന്നത്്്. ടൂറിസത്തിന്റെ മറവില്‍ ഭൂമി വെട്ടിപ്പിടിക്കുന്നത് അനുവദിക്കില്ല. നെല്‍കൃഷി സംരക്ഷിക്കുക, കായല്‍ നിലങ്ങള്‍ ഉള്‍പ്പെടെ നെല്‍കൃഷിഭൂമി വന്‍കിടക്കാര്‍ കൈവശപ്പെടുത്തുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ജന്മിമാര്‍ക്കും മാടമ്പിമാര്‍ക്കും എതിരെ പോരാടി ഒട്ടേറെ തിക്താനുഭവങ്ങള്‍ നേരിട്ടാണ് മിച്ചഭൂമി കര്‍ഷകത്തൊഴിലാളികള്‍ക്ക് പതിച്ചു കിട്ടിയത്. ഇത്തരത്തില്‍ ഭൂമിയുടെ ഉടമകളായി മാറിയവരെ അവിടെ നിന്ന് ഒഴിപ്പിച്ച് റിസോര്‍ട്ടുകള്‍ സ്ഥാപിക്കാനാണ് ശ്രമം. ഇതിനായി വന്‍തോതില്‍ ഭൂമി വാങ്ങികൂട്ടുകയാണ്. തകര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ഷികമേഖലയുടെ പൂര്‍ണ്ണമായ തകര്‍ച്ചയ്ക്ക് ഇടയാക്കുന്ന ഈ നീക്കം നിയമം മൂലം തടയണം. അതോടൊപ്പംതന്നെ ബോധവല്‍ക്കരണവും ആവശ്യമാണ്. കാര്‍ഷികമേഖല സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടുകൊണ്ടിരിക്കയാണ്.സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ നടപ്പിലാക്കണം. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ സഹായവും ഇടപെടലും ഉണ്ടാവണമെന്നും പിണറായി പറഞ്ഞു.
പ്രകൃതി നമുക്ക് നല്‍കിയ നാട് കാണാനും ആസ്വദിക്കാനും കുറച്ച് ദിവസം താമസിക്കാനുമായി വിദേശികളടക്കം ധാരാളം പേര്‍ വരുന്നുണ്ട്. ഇതിന് ആരും എതിരല്ല. പ്രോല്‍സാഹിപ്പിക്കേണ്ടതുമാണ്. അതിന്റെ മറവില്‍ കുട്ടനാടിനെ തകര്‍ത്തുകളയാന്‍ അനുവദിക്കില്ല. കുട്ടനാടിന്റെ പ്രത്യേകതകൊണ്ടാണ് സന്ദര്‍ശകര്‍ വരുന്നത് ആ പ്രത്യേകത തകര്‍ത്താല്‍ കുട്ടനാട് ഇല്ലാതാവും. ടൂറിസത്തിന്റെ മറവില്‍ കുട്ടനാടിന്റെ പല ഭാഗങ്ങളും വെട്ടിപ്പിടിക്കുകയാണ്. എങ്ങനെയായാലും ലാഭം ഉണ്ടാക്കണമെന്ന് ചിന്തിക്കുന്നവരുടെ ഈ നീക്കം അനുവദിക്കാന്‍ കഴിയില്ല. കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനെ സംരക്ഷിക്കുക എന്നത് നാടിനെ രക്ഷിക്കുന്നതിന്റെ ഭാഗമാണ്. ഇത് നാടിന്റെയാകെ പ്രശ്നമാണ്. നേരത്തെ നെല്‍വയല്‍ സംരക്ഷിക്കാന്‍ നടത്തിയ സമരത്തെ വക്രീകരിച്ച് നാടിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ചിലര്‍ ചെയ്തത്. എന്തോ വലിയ കുഴപ്പം നടക്കാന്‍ പോകുന്നുവെന്ന നിര്‍ഭാഗ്യകരമായ പ്രചാരണമാണ് അവര്‍ നടത്തിയത്. ആ ദുഷ്പ്രചാരണം നടത്തിയവര്‍ക്ക്പോലും സത്യാവസ്ഥ ഇപ്പോള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. അപ്പോഴേയ്ക്കും കൃഷി സ്ഥലങ്ങള്‍ കുറഞ്ഞുകഴിഞ്ഞു. കുട്ടനാട് മേഖലയ്ക്ക് ആകെ കോട്ടം തട്ടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഗൌരവമായി തന്നെ ഈ പ്രശ്നത്തില്‍ ഇടപെടണം.

1 comment:

ജനശക്തി ന്യൂസ്‌ said...

കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന വിധം, വന്‍കിടക്കാര്‍ ഭൂമി കൈവശപ്പെടുത്തുന്നതിനെ നിയമം മൂലം തടയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നിരവധി പ്രക്ഷോഭങ്ങളിലൂടെ ഭൂമിയുടെ ഉടമകളായവരില്‍ നിന്ന് വന്‍കിടക്കാര്‍ മറ്റൊരു വിധത്തില്‍ ഭൂമി തിരിച്ചുപടിക്കാനുള്ള ശ്രമമാണ നടത്തുന്നത്്്. ടൂറിസത്തിന്റെ മറവില്‍ ഭൂമി വെട്ടിപ്പിടിക്കുന്നത് അനുവദിക്കില്ല.
നെല്‍കൃഷി സംരക്ഷിക്കുക, കായല്‍ നിലങ്ങള്‍ ഉള്‍പ്പെടെ നെല്‍കൃഷിഭൂമി വന്‍കിടക്കാര്‍ കൈവശപ്പെടുത്തുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.