മിഷന്‍ വിസ' നല്‍കാനുള്ള തീരുമാനത്തില്‍ സ്ഥാപനങ്ങള്‍ക്ക് ആഹ്ലാദം
സ്ഥാപനങ്ങള്‍ക്ക് ആറു മാസത്തെ 'മിഷന്‍ വിസ' നല്‍കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം തൊഴില്‍ വിപണിയില്‍ സംതൃപ്തി പകര്‍ന്നു. ഹ്രസ്വകാലത്തേക്കുള്ള ജോലികള്‍ ചെയ്യിക്കാന്‍ നിയമപരമായി തന്നെ ആളുകളെ കൊണ്ടു വരാന്‍ കഴിയുമെന്നത് ഏറ്റവും നല്ല സൌകര്യമാണെന്ന നിലപാടിലാണ് കമ്പനികള്‍.
പലപ്പോഴും ഒന്നും രണ്ടും വിസിറ്റ് വിസകളെടുത്താണ് പല കമ്പനികളും വിവിധ രാജ്യങ്ങളില്‍ നിന്ന് വിദഗ്ധരെ കൊണ്ടു വന്ന് ജോലികള്‍ മുഴുമിപ്പിക്കാറ്. എന്നാല്‍ വിസിറ്റ് വിസയില്‍ വരുന്ന ആളുകള്‍ ജോലി ചെയ്യുന്നത് പിടികൂടിയാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇത്തരം ആളുകളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴശിക്ഷക്കു പുറമെ നിയമലംഘനം തുടര്‍ന്നാല്‍ അംഗീകാരം വരെ റദ്ദാക്കുമെന്നുമാണ് മന്ത്രാലയ ഉത്തരവ്. പിടികൂടുന്ന വിസിറ്റ് വിസക്കാര്‍ക്ക് ആദ്യഘട്ടമായി ഒരു വര്‍ഷത്തേക്ക് വര്‍ക്ക് പെര്‍മിറ്റ് നിഷേധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
നവംബര്‍ ആദ്യവാരം മുതല്‍ രാജ്യത്തുടനീളം തൊഴില്‍ പരിശോധന വ്യാപകമാക്കാനാണ് തീരുമാനം. തൊഴില്‍ വിപണിയില്‍ സമൂല മാറ്റങ്ങള്‍ വരുത്താനാണ് അധികൃതര്‍ ആലോചിക്കുന്നത്.
Subscribe to:
Post Comments (Atom)
1 comment:
മിഷന്‍ വിസ' നല്‍കാനുള്ള തീരുമാനത്തില്‍ സ്ഥാപനങ്ങള്‍ക്ക് ആഹ്ലാദം
ദുബൈ: സ്ഥാപനങ്ങള്‍ക്ക് ആറു മാസത്തെ 'മിഷന്‍ വിസ' നല്‍കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം തൊഴില്‍ വിപണിയില്‍ സംതൃപ്തി പകര്‍ന്നു. ഹ്രസ്വകാലത്തേക്കുള്ള ജോലികള്‍ ചെയ്യിക്കാന്‍ നിയമപരമായി തന്നെ ആളുകളെ കൊണ്ടു വരാന്‍ കഴിയുമെന്നത് ഏറ്റവും നല്ല സൌകര്യമാണെന്ന നിലപാടിലാണ് കമ്പനികള്‍.

Post a Comment