3 വര്‍ഷത്തിനകം എല്ലാ ആദിവാസികുടുംബത്തിനും ഭൂമി
അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആറളം ഫാമിലെ രണ്ടാംഘട്ട ഭൂമി വിതരണം പാല ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എങ്കള ഭൂമി എങ്കള്‍ക്ക്: ആറളം ഫാമിലെ രണ്ടാംഘട്ട ഭൂമിവിതരണത്തില്‍ ആറളം വില്ലേജിലെ രാമകൃഷ്ണനും ഭാര്യ നല്ലയും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനില്‍നിന്ന് ആദ്യ കൈവശാവകാശരേഖ ഏറ്റുവാങ്ങുന്നു. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എ കെ ബാലന്‍, പി കെ ശ്രീമതി, കെ പി രാജേന്ദ്രന്‍ എന്നിവര്‍ വേദിയില്‍.
സംസ്ഥാനത്ത് ഒരു തുണ്ട് ഭൂമിപോലുമില്ലാത്ത 22,482 ആദിവാസി കുടുംബങ്ങളാണുള്ളത്. 32,000ത്തോളം കുടുംബങ്ങള്‍ക്ക് ഒരേക്കറില്‍ താഴെ ഭൂമിയേയുള്ളൂ. ഓരോ കുടുംബത്തിനും ഒരേക്കര്‍ വീതം ഭൂമി നല്‍കണമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഇതിന്റെ ഭാഗമായയാണ് കണ്ണൂര്‍ ജില്ലയിലെ 1717 ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതം ഭൂമിയുടെ കൈവശാവകാശ രേഖ കൈമാറിയത്.
എല്ലാവര്‍ക്കും ഭൂമി നല്‍കണമെങ്കില്‍ കാല്‍ലക്ഷം ഏക്കര്‍ വനഭൂമി കൂടി വിട്ടുകിട്ടേണ്ടതുണ്ട്. ഇത് സംബന്ധിച്ച കേസ് സുപ്രീം കോടതിയിലാണ്. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ കണ്ടെത്തിയ 8,630 ഏക്കറില്‍ രണ്ടായിരത്തോളം ഏക്കറും ആറളം ഫാമിലാണ്. ആദ്യഘട്ടത്തില്‍ 840 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതം നല്‍കി. ശേഷിക്കുന്ന കുടുംബങ്ങള്‍ക്കും വൈകാതെ ഭൂമി ലഭ്യമാക്കും. പട്ടികജാതി- പട്ടിക വര്‍ഗകുടുംബങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുകയാണ്. പതിനായിരം കുടുംബങ്ങള്‍ക്ക് ഈ വര്‍ഷംതന്നെ വീട് നിര്‍മിച്ചു നല്‍കും. കുടിവെള്ളവും വൈദ്യുതിയും മറ്റ് അടിസ്ഥാന സൌകര്യങ്ങളുമെല്ലാമുള്ള വീട് ലഭ്യമാക്കുകയാണ് ലക്ഷ്യം.
പട്ടികജാതി- പട്ടിക വര്‍ഗവിഭാഗത്തില്‍പെട്ട എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തം ഭൂമിയും സ്വന്തം വീടും ഉറപ്പാക്കും. തൊഴില്‍ ലഭ്യമാക്കാന്‍ സമഗ്ര പദ്ധതി ആവിഷ്കരിക്കും. മുഴുവന്‍ ആദിവാസികള്‍ക്കും സൌജന്യ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്. കോളനികളെ ദാരിദ്യ്രമുക്തവും രോഗമുക്തവുമാക്കാന്‍ ദൃഢപ്രതിജ്ഞയെടുത്ത് മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പണം തടസ്സമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുണഭോക്താക്കളുള്‍പ്പെടെ ആയിരക്കണക്കിന് ആദിവാസികളും നാട്ടുകാരും അണിനിരന്ന മഹാസമ്മേളനത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ വികസന മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായിരുന്നു. ഒരേക്കര്‍ ഭൂമിയോടൊപ്പം ഓരോ ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മിച്ചുനല്‍കുമെന്നും താല്‍ക്കാലിക കുടില്‍ പണിയാന്‍ 3000 രൂപയും പണിയായുധങ്ങള്‍ക്കായി 1000 രൂപയും നല്‍കുമെന്നും എ കെ ബാലന്‍ അറിയിച്ചു. ആദിവാസി ഭൂപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സ്വാഗതമാശംസിച്ച റെവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. പുനരധിവസിപ്പിക്കപ്പെട്ടവരുടെ കുട്ടികള്‍ക്ക് ആറളം ഗവ. യുപി സ്കൂളില്‍ പോകാനും തിരിച്ചുവരാനുമായി അനുവദിച്ച ബസിന്റെ താക്കോല്‍ മുഖ്യമന്ത്രി മന്ത്രി എ കെ ബാലന് കൈമാറി.
ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, ആരോഗ്യമന്ത്രി പി കെ ശ്രീമതി, എംപിമാരായ എ പി അബ്ദുള്ളക്കുട്ടി, പി സതീദേവി, എംഎല്‍എമാരായ കെ കെ ശൈലജ, കെ സി ജോസഫ്, സി കെ പി പത്മനാഭന്‍, എം പ്രകാശന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി ജയരാജന്‍, കെ സി കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നാരായണന്‍, പട്ടിക വര്‍ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ സുധാകരന്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ എന്നിവരും ഈ ചരിത്രമഹൂര്‍ത്തത്തെ ധന്യമാക്കി.
2 comments:
3 വര്‍ഷത്തിനകം എല്ലാ ആദിവാസി
കുടുംബത്തിനും ഭൂമി: മുഖ്യമന്ത്രി
കണ്ണൂര്‍: അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആറളം ഫാമിലെ രണ്ടാംഘട്ട ഭൂമി വിതരണം പാല ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എങ്കള ഭൂമി എങ്കള്‍ക്ക്: ആറളം ഫാമിലെ രണ്ടാംഘട്ട
ഭൂമിവിതരണത്തില്‍ ആറളം വില്ലേജിലെ രാമകൃഷ്ണനും ഭാര്യ നല്ലയും
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനില്‍നിന്ന് ആദ്യ
കൈവശാവകാശരേഖ ഏറ്റുവാങ്ങുന്നു. മന്ത്രിമാരായ കോടിയേരി
ബാലകൃഷ്ണന്‍, എ കെ ബാലന്‍, പി കെ ശ്രീമതി, കെ പി രാജേന്ദ്രന്‍
എന്നിവര്‍ വേദിയില്‍.

Post a Comment