സൈലന്റ്വാലിക്ക് രക്ഷാകവചം: പ്രഖ്യാപനം ഇന്ന്
പരിസ്ഥിതിപ്രേമികളുടെ ചിരകാല അഭിലാഷമായ സൈലന്റ്വാലി സംരക്ഷണം യാഥാര്‍ഥ്യമാകുന്നു. ഞായറാഴ്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ബഫര്‍സോണ്‍ പ്രഖ്യാപിക്കുന്നതോടെ ദേശീയോദ്യാനമായ സൈലന്റ്വാലിക്ക് സംരക്ഷിതകവചം നിലവില്‍വരും. എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളുടെ പട്ടികയിലെ പൊന്‍തൂവലായി പ്രഖ്യാപനം മാറും. മണ്ണാര്‍ക്കാട് സലിംഅലി നഗറില്‍ (ജിഎംയുപി സ്കൂള്‍) രാവിലെ പത്തിന് വനം മന്ത്രി ബിനോയ്വിശ്വത്തിന്റെ അധ്യക്ഷതയിലാണ് ചടങ്ങ്. ഏഷ്യയിലെ ഏറ്റവും വലിയ ജൈവവൈവിധ്യ മലനിരയായ സൈലന്റ്വാലിക്ക് കരുതല്‍ മേഖല രൂപീകരിക്കാന്‍ കഴിഞ്ഞ ജൂണിലാണ് മന്ത്രിസഭ തീരുമാനിച്ചത്. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനിലെ അട്ടപ്പാടി, മണ്ണാര്‍ക്കാട് റേഞ്ചുകളിലും നിലമ്പൂര്‍ ഡിവിഷനിലെ കാളിക്കാവ് റേഞ്ചിലുമായി കിടക്കുന്ന 148 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശം ഉള്‍പ്പെടുത്തിയാണ് കരുതല്‍മേഖല. 89.52 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ദേശീയോദ്യാനത്തിന്റെ ജൈവവൈവിധ്യവും തനിമയും അതേപടി നിലനിര്‍ത്താന്‍ ഈ സംരക്ഷണകവചം ഉപകരിക്കും. സോണ്‍ രൂപീകരണത്തോടെ ഈ മേഖലയുടെ നിയന്ത്രണം വന്യജീവി വിഭാഗത്തിന്റെ കീഴിലാകും. സംരക്ഷണമേഖല നിക്ഷിപ്ത വനഭൂമിയുടെ പദവിയിലായിരിക്കും. ദേശീയോദ്യാനത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളും വനവിഭവങ്ങള്‍ ശേഖരിക്കുന്നതും നിയമവിരുദ്ധമാകും. ഈ നിയമങ്ങള്‍ സംരക്ഷണമേഖലക്ക് ബാധകമാകില്ല. മുക്കാലി ആസ്ഥാനമായി ഭവാനി ഫോറസ്റ്റ്റേഞ്ച് രൂപീകരിക്കും. 96 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇതിന് കീഴിലാകും. സൈലന്റ്വാലി റേഞ്ചിനു കീഴില്‍ ആനവായ്, തുടുക്കി എന്നിവിടങ്ങളില്‍ പുതിയ ഫോറസ്റ്റ് സ്റ്റേഷന്‍ നിലവില്‍വരും. 54 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇതിന്റെ പരിധിയിലാകും.
കരുതല്‍ മേഖലയിലെ ആദിവാസിഊരുകള്‍ അതേപടി നിലനിര്‍ത്തും. ഇവരുടെ പങ്കാളിത്തത്തോടെയാണ് ഈ മേഖല സംരക്ഷിക്കുക. ലോകത്തിലെ എറ്റവും പ്രധാനപ്പെട്ട 34 'ജൈവവൈവിധ്യ ഹോട്ട്സ്പോട്ടു'കളില്‍ ഒന്നായ പശ്ചിമഘട്ട വനനിരകളുടെ എറ്റവും സമ്പുഷ്ട ആവാസവ്യവസ്ഥയായ ഉഷ്ണമേഖലാ മഴക്കാടുകളുടെ ഉദാത്തമാതൃകയാണ് സൈലന്റ്വാലി ഉള്‍പ്പെടുന്ന പ്രദേശം. 1984ല്‍ സൈലന്റ്വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. 12 വിവിധതരം വനങ്ങള്‍ ഉള്‍പ്പെടുന്ന സൈലന്റ്വാലി ജന്തു-സസ്യവൈവിധ്യംകൊണ്ട് സമ്പന്നമാണ്. 154 സസ്യകുടുംബങ്ങളിലായി ആയിരത്തോളം പുഷ്പിത സസ്യങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ലോകത്തില്‍ മറ്റെങ്ങും കാണാത്ത നിരവധി സസ്യയിനങ്ങള്‍ ഇവിടെയുണ്ട്. 12 ഇനം മത്സ്യങ്ങള്‍, 19 ഇനം ഉഭയജീവികള്‍, 35 ഇനം ഉരഗങ്ങള്‍, 200 ഇനം പക്ഷികള്‍, 35 ഇനം സസ്തനികള്‍, 128 ഇനം ചിത്രശലഭങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യപൂര്‍ണമായ ജന്തുലോകം സൈലന്റ്വാലിയുടെ സവിശേഷതയാണ്.
Subscribe to:
Post Comments (Atom)
1 comment:
സൈലന്റ്വാലിക്ക് രക്ഷാകവചം: പ്രഖ്യാപനം ഇന്ന്
പരിസ്ഥിതിപ്രേമികളുടെ ചിരകാല അഭിലാഷമായ സൈലന്റ്വാലി സംരക്ഷണം യാഥാര്‍ഥ്യമാകുന്നു. ഞായറാഴ്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ബഫര്‍സോണ്‍ പ്രഖ്യാപിക്കുന്നതോടെ ദേശീയോദ്യാനമായ സൈലന്റ്വാലിക്ക് സംരക്ഷിതകവചം നിലവില്‍വരും. എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളുടെ പട്ടികയിലെ പൊന്‍തൂവലായി പ്രഖ്യാപനം മാറും. മണ്ണാര്‍ക്കാട് സലിംഅലി നഗറില്‍ (ജിഎംയുപി സ്കൂള്‍) രാവിലെ പത്തിന് വനം മന്ത്രി ബിനോയ്വിശ്വത്തിന്റെ അധ്യക്ഷതയിലാണ് ചടങ്ങ്. ഏഷ്യയിലെ ഏറ്റവും വലിയ ജൈവവൈവിധ്യ മലനിരയായ സൈലന്റ്വാലിക്ക് കരുതല്‍ മേഖല രൂപീകരിക്കാന്‍ കഴിഞ്ഞ ജൂണിലാണ് മന്ത്രിസഭ തീരുമാനിച്ചത്. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനിലെ അട്ടപ്പാടി, മണ്ണാര്‍ക്കാട് റേഞ്ചുകളിലും നിലമ്പൂര്‍ ഡിവിഷനിലെ കാളിക്കാവ് റേഞ്ചിലുമായി കിടക്കുന്ന 148 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശം ഉള്‍പ്പെടുത്തിയാണ് കരുതല്‍മേഖല. 89.52 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ദേശീയോദ്യാനത്തിന്റെ ജൈവവൈവിധ്യവും തനിമയും അതേപടി നിലനിര്‍ത്താന്‍ ഈ സംരക്ഷണകവചം ഉപകരിക്കും. സോണ്‍ രൂപീകരണത്തോടെ ഈ മേഖലയുടെ നിയന്ത്രണം വന്യജീവി വിഭാഗത്തിന്റെ കീഴിലാകും.
സംരക്ഷണമേഖല നിക്ഷിപ്ത വനഭൂമിയുടെ പദവിയിലായിരിക്കും. ദേശീയോദ്യാനത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളും വനവിഭവങ്ങള്‍ ശേഖരിക്കുന്നതും നിയമവിരുദ്ധമാകും. ഈ നിയമങ്ങള്‍ സംരക്ഷണമേഖലക്ക് ബാധകമാകില്ല. മുക്കാലി ആസ്ഥാനമായി ഭവാനി ഫോറസ്റ്റ്റേഞ്ച് രൂപീകരിക്കും. 96 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇതിന് കീഴിലാകും. സൈലന്റ്വാലി റേഞ്ചിനു കീഴില്‍ ആനവായ്, തുടുക്കി എന്നിവിടങ്ങളില്‍ പുതിയ ഫോറസ്റ്റ് സ്റ്റേഷന്‍ നിലവില്‍വരും. 54 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇതിന്റെ പരിധിയിലാകും.

Post a Comment