എതിര്‍പ്പ് ആണവോര്‍ജത്തോടല്ല, കരാറിനോട് : പ്രകാശ് കാരാട്ട്
ഇന്ത്യ-അമേരിക്ക ആണവകരാറിനെതിരായ സിപിഐ എമ്മിന്റെ പ്രഖ്യാപിത നിലപാട് പരക്കെ അറിയാവുന്നതാണ്. കരാറിനെ സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും എതിര്‍ക്കുന്നതിന്റെ കാരണങ്ങളെന്തെന്ന് വിവിധ പ്രസ്താവനകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. ഈ കാതലായ എതിര്‍പ്പുകളെ ഖണ്ഡിക്കുന്നതിനുപകരം, ഇടതുപക്ഷ പാര്‍ടികള്‍ സ്വീകരിച്ചിട്ടുള്ള നിലപാടിനെ വളച്ചൊടിക്കാന്‍ ശ്രമം നടന്നുവരികയാണ്. അമേരിക്കയുമായുള്ള ആണവ സഹകരണ കരാറിന് സിപിഐ എം എതിരായതിനാല്‍ ആണവോര്‍ജത്തിനും ഞങ്ങള്‍ എതിരാണെന്നാണ് ഞങ്ങളുടെ വിമര്‍ശകര്‍ പറയുന്നത്. ഇത് തെറ്റാണ്, ബോധപൂര്‍വമായ വളച്ചൊടിക്കലാണ്. ഇത്തരമൊരു അസത്യം പ്രചരിപ്പിക്കാനാണ് സെപ്തംബര്‍ 20ന്റെ മുഖപ്രസംഗത്തില്‍ മലയാളമനോരമ വ്യക്തമായും ശ്രമിക്കുന്നത്. ഇന്ത്യയില്‍ ആണവ സാങ്കേതികവിദ്യ വികസിക്കണമെന്നതാണ്് സിപിഐ എമ്മിന്റെ നിലപാട്. ഇന്ത്യ-അമേരിക്ക ആണവകരാര്‍, ഡോ. ഹോമി ബാബയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് തയ്യാറാക്കിയ മൂന്നുഘട്ട ആണവ പരിപാടിയെ ദോഷകരമായി ബാധിക്കും എന്നതുകൊണ്ടുകൂടിയാണ് കരാറിനെ ഞങ്ങള്‍ എതിര്‍ക്കുന്നത്.
ഇന്ത്യക്ക് ആണവ സാങ്കേതികവിദ്യയോ, ആണവോര്‍ജ പുനരുപയോഗത്തിനുള്ള ഇരട്ട-ഉപയോഗ സാങ്കേതികവിദ്യയോ ലഭിക്കുന്നതിന് കരാര്‍ അനുമതി നല്‍കുന്നില്ലെന്ന് വളരെ വ്യക്തമാണ്. സമ്പുഷ്ടീകരണം, പുനര്സംസ്കരണം, ഘനജലം എന്നിവയുടെയൊക്കെ കാര്യത്തില്‍ ഇതുതന്നെ സ്ഥിതി. ഇന്ത്യ-അമേരിക്ക ആണവകരാറിനെ അന്ധമായി പിന്തുണയ്ക്കുന്നവരില്നിന്നു വ്യത്യസ്തമായി, സ്വാശ്രയ മാര്‍ഗത്തിലൂടെ മൂന്നുഘട്ട ആണവ പരിപാടി വികസിപ്പിക്കുന്നതില്‍ നമ്മുടെ ആണവസ്ഥാപനങ്ങള്ക്കും ശാസ്ത്രജ്ഞന്‍മാര്‍ക്കുമുള്ള ശേഷിയില്‍ സിപിഐ എമ്മിന് പൂര്‍ണ വിശ്വാസമുണ്ട്.
ആണവോര്‍ജം നമ്മുടെ രാജ്യത്തെ ഊര്ജപ്രശ്നത്തെയാകെ പരിഹരിക്കുമെന്ന യുപിഎ ഗവന്മെന്റിന്റെ വാദത്തെയാണ് ഞങ്ങള്‍ രണ്ടാമതായി വിമര്‍ശിക്കുന്നത്. ആസൂത്രണ കമീഷന് 2006 ആഗസ്തില്‍ പ്രഖ്യാപിച്ച സംയോജിത ആണവോര്‍ജ നയത്തില്‍ ആണവോര്‍ജം നമ്മുടെ സുരക്ഷയ്ക്ക് മര്മപ്രധാനമാണെന്ന തരത്തില്‍ ഒരുവാദവും ഉന്നയിക്കുന്നില്ല. രാജ്യത്തെ ഊര്ജവിഭവങ്ങളെക്കുറിച്ചും വൈദ്യുതി ആവശ്യത്തെയും മുന്‍നിര്‍ത്തിയുള്ള ആധികാരികമായ ഏക രേഖയാണിത്. ആണവോര്‍ജത്തെക്കുറിച്ച് രേഖയില്‍ പറയുന്നതിങ്ങനെയാണ്: "2031-32 ഓടെ ഇന്ത്യയുടെ ആണവോര്‍ജ ശേഷിയില്‍ ഇരുപതിരട്ടി വര്‍ധനയുണ്ടായാല്‍പ്പോലും ഊര്‍ജാവശ്യത്തില്‍ ആണവോര്‍ജത്തിന്റെ പങ്ക് 4.0-6.4 ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.'' ഇന്ത്യ തോറിയം അടിസ്ഥാനമാക്കിയ ആണവോര്‍ജം വികസിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ഈ രേഖ പറയുന്നുണ്ട്. ഇതാകട്ടെ നമ്മുടെ ആണവപരിപാടിയുടെ മൂന്നാം ഘട്ടവുമാണ്.
വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ലൈറ്റ് വാട്ടര്‍ റിയാക്ടറുകള്‍ ഇറക്കുമതിചെയ്യുന്നത് നമ്മുടെ ആണവപരിപാടിയുടെ മൂന്നാം ഘട്ട വികസനത്തിന് ഏതെങ്കിലും തരത്തില്‍ സഹായിക്കുമോയെന്ന് മലയാള മനോരമയുടെ പരിണതപ്രജ്ഞരായ മുഖപ്രസംഗമെഴുത്തുകാര്‍ നമ്മുടെ ആണവ ശാസ്ത്രകാരന്മാരോട് അന്വേഷിക്കണം. ഇറക്കുമതി ചെയ്യുന്ന റിയാക്ടറുകളില്‍നിന്നുള്ള ആണവോര്‍ജം എന്തുമാത്രം ചെലവേറിയതായിരിക്കുമെന്നതിന് സിപിഐ എം കണക്കുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്്. ആണവ സാങ്കേതികവിദ്യാ വികസനത്തില്‍ സ്വാശ്രയത്വം വേണമെന്ന വാദമാണ് ഈ കണക്കുകളില്‍ ഞങ്ങള്‍ ഉയര്‍ത്തുന്നത്.
ആണവോര്‍ജത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തിയുള്ള ഞങ്ങളുടെ പാര്‍ടിയുടെ നിലപാടാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പ്രസ്താവിച്ചത്. ആണവോര്‍ജ വികസനത്തിനുവേണ്ടി വാദിക്കുമ്പോള്‍ത്തന്നെ ഇന്ത്യ-അമേരിക്ക ആണവകരാറിനെ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. അമേരിക്കയുടെ സഹായത്തോടെ ഇന്ത്യക്ക് 'വന്‍ശക്തി' ആകാന്‍ കഴിയുമെന്ന് നിനച്ചിരിക്കുന്നവര്ക്കു മാത്രമേ ആണവകരാറിന്റെയും അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യത്തിന്റെയും ആപത്ത് കാണാതിരിക്കാന്‍ കഴിയൂ.
ചൈന പറഞ്ഞാലും ആണവകരാറിനെ എതിര്‍ക്കും:
ഇന്ത്യയെ 40 വര്‍ഷം അമേരിക്കയ്ക്ക് ബ്ളാക്ക്മെയില്‍ ചെയ്യാന്‍ വിട്ടുകൊടുക്കുന്ന ആണവകരാര്‍ നല്ലതെന്ന് ചൈന പറഞ്ഞാലും ഇടതുപക്ഷം കരാറിനെ എതിര്‍ക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ആണവകരാര്‍ സംബന്ധിച്ച് ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) സ്റ്റുഡന്റ്സ് യൂണിയന് സംഘടിപ്പിച്ച ചര്‍ച്ചായോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയെ സഹായിക്കാനാണ് ഇടതുപക്ഷം ആണവകരാറിനെ എതിര്‍ക്കുന്നതെന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിടണമെന്ന് ചൈന മുമ്പ് പറഞ്ഞിരുന്നു. അന്നും ആ നിര്‍ദേശത്തെ എതിര്‍ക്കുകയാണ് സിപിഐ എം ചെയ്തത്. ഇപ്പോഴത്തെ വ്യവസ്ഥകളനുസരിച്ച് ഇന്ത്യക്ക് ദോഷകരമാണ് ആണവകരാര്‍.
സ്വന്തം വിഭവശേഷിയും ജനങ്ങളുടെ ശക്തിയും ഉപയോഗിച്ച് ഇന്ത്യ ആണവശക്തിയായി മാറുന്നതില്‍ സിപിഐ എമ്മിന് എതിര്‍പ്പില്ല. ആണവോര്‍ജത്തിനുവേണ്ടി ഇന്ത്യയുടെ പരമാധികാരവും സ്വതന്ത്ര വിദേശനയവും അടിയറവയ്ക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ജ്യോതിബസുവും ഇതുതന്നെയാണ് പറയുന്നത്. ഇന്ത്യക്ക് ദോഷകരമായ വ്യവസ്ഥകളുള്ള ആണവകരാറിനെ അംഗീകരിക്കുന്നതായി അവര്‍ പറഞ്ഞിട്ടില്ല. എന്നിട്ടും സിപിഐ എമ്മില്‍ ആശയക്കുഴപ്പമുണ്ടെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണ്.
ഇന്ത്യയെ തന്ത്രപരമായ സഖ്യരാഷ്ട്രമാക്കുകയെന്ന അമേരിക്കയുടെ വിശാലമായ അജന്‍ഡയുടെ ഭാഗമായാണ് ആണവകരാറിനെയും കാണേണ്ടത്. ഇത് ഇന്ത്യയെ സംബന്ധിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ലോകമൊട്ടാകെയും അമേരിക്കയില്ത്തന്നെയും ഒരു സര്‍വേ നടത്തിയാല്‍ ഏറ്റവും വെറുക്കപ്പെടുന്ന ഭരണാധികാരിയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്. അദ്ദേഹത്തെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ മിത്രമായി പ്രധാനമന്ത്രി കാണുന്നത്. ഏഷ്യയില്‍ നാറ്റോ മാതൃകയില്‍ സൈനികസഖ്യമുണ്ടാക്കാനാണ് അമേരിക്കയുടെ ശ്രമം.
അമേരിക്കന്‍ കോണ്‍ഗ്രസില്‍ കരാര്‍ അംഗീകരിക്കണമെന്നതുകൊണ്ട് വേഗം കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അമേരിക്ക നിര്‍ബന്ധിക്കുന്നു. ഇന്ത്യയുടെ നിയമനിര്‍മാണസഭയിലും ചര്‍ച്ച ചെയ്ത് അംഗീകാരം വാങ്ങണം. ജനങ്ങളുടെ അംഗീകാരം നേടണം. അതിനായി ആറുമാസത്തേക്ക് കരാറിന്റെ തുടര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെടുന്നത്.
ആണവകരാറിന്റെ വിശദാംശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ശ്രമകരമായ പ്രവര്‍ത്തനം സിപിഐ എം നടത്തും. ആണവ കരാറുമായി മുന്നോട്ടുപോകാന്‍ അനുവദിച്ചാല്‍ ചരിത്രം മാപ്പുതരില്ലെന്ന് കാരാട്ട് പറഞ്ഞു.
ജെഎന്‍യുവിലെത്തിയ പ്രകാശ് കാരാട്ടിനെതിരെ ഒരുവിഭാഗം എന്എസ്യുഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് കോലം കത്തിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആവേശകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രകാശ് കാരാട്ടിനെ വരവേറ്റു.
Subscribe to:
Post Comments (Atom)
2 comments:
എതിര്‍പ്പ് ആണവോര്‍ജത്തോടല്ല, കരാറിനോട്
പ്രകാശ് കാരാട്ട്
ഇന്ത്യ-അമേരിക്ക ആണവകരാറിനെതിരായ സിപിഐ എമ്മിന്റെ പ്രഖ്യാപിത നിലപാട് പരക്കെ അറിയാവുന്നതാണ്. കരാറിനെ സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും എതിര്‍ക്കുന്നതിന്റെ കാരണങ്ങളെന്തെന്ന് വിവിധ പ്രസ്താവനകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. ഈ കാതലായ എതിര്‍പ്പുകളെ ഖണ്ഡിക്കുന്നതിനുപകരം, ഇടതുപക്ഷ പാര്‍ടികള്‍ സ്വീകരിച്ചിട്ടുള്ള നിലപാടിനെ വളച്ചൊടിക്കാന്‍ ശ്രമം നടന്നുവരികയാണ്.
അമേരിക്കയുമായുള്ള ആണവ സഹകരണ കരാറിന് സിപിഐ എം എതിരായതിനാല്‍ ആണവോര്‍ജത്തിനും ഞങ്ങള്‍ എതിരാണെന്നാണ് ഞങ്ങളുടെ വിമര്‍ശകര്‍ പറയുന്നത്. ഇത് തെറ്റാണ്, ബോധപൂര്‍വമായ വളച്ചൊടിക്കലാണ്. ഇത്തരമൊരു അസത്യം പ്രചരിപ്പിക്കാനാണ് സെപ്തംബര്‍ 20ന്റെ മുഖപ്രസംഗത്തില്‍ മലയാളമനോരമ വ്യക്തമായും ശ്രമിക്കുന്നത്. ഇന്ത്യയില്‍ ആണവ സാങ്കേതികവിദ്യ വികസിക്കണമെന്നതാണ്് സിപിഐ എമ്മിന്റെ നിലപാട്. ഇന്ത്യ-അമേരിക്ക ആണവകരാര്‍, ഡോ. ഹോമി ബാബയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് തയ്യാറാക്കിയ മൂന്നുഘട്ട ആണവ പരിപാടിയെ ദോഷകരമായി ബാധിക്കും എന്നതുകൊണ്ടുകൂടിയാണ് കരാറിനെ ഞങ്ങള്‍ എതിര്‍ക്കുന്നത്.
ഇന്ത്യക്ക് ആണവ സാങ്കേതികവിദ്യയോ, ആണവോര്‍ജ പുനരുപയോഗത്തിനുള്ള ഇരട്ട-ഉപയോഗ സാങ്കേതികവിദ്യയോ ലഭിക്കുന്നതിന് കരാര്‍ അനുമതി നല്‍കുന്നില്ലെന്ന് വളരെ വ്യക്തമാണ്. സമ്പുഷ്ടീകരണം, പുനര്സംസ്കരണം, ഘനജലം എന്നിവയുടെയൊക്കെ കാര്യത്തില്‍ ഇതുതന്നെ സ്ഥിതി. ഇന്ത്യ-അമേരിക്ക ആണവകരാറിനെ അന്ധമായി പിന്തുണയ്ക്കുന്നവരില്നിന്നു വ്യത്യസ്തമായി, സ്വാശ്രയ മാര്‍ഗത്തിലൂടെ മൂന്നുഘട്ട ആണവ പരിപാടി വികസിപ്പിക്കുന്നതില്‍ നമ്മുടെ ആണവസ്ഥാപനങ്ങള്ക്കും ശാസ്ത്രജ്ഞന്‍മാര്‍ക്കുമുള്ള ശേഷിയില്‍ സിപിഐ എമ്മിന് പൂര്‍ണ വിശ്വാസമുണ്ട്.
ആണവോര്‍ജം നമ്മുടെ രാജ്യത്തെ ഊര്ജപ്രശ്നത്തെയാകെ പരിഹരിക്കുമെന്ന യുപിഎ ഗവന്മെന്റിന്റെ വാദത്തെയാണ് ഞങ്ങള്‍ രണ്ടാമതായി വിമര്‍ശിക്കുന്നത്. ആസൂത്രണ കമീഷന് 2006 ആഗസ്തില്‍ പ്രഖ്യാപിച്ച സംയോജിത ആണവോര്‍ജ നയത്തില്‍ ആണവോര്‍ജം നമ്മുടെ സുരക്ഷയ്ക്ക് മര്മപ്രധാനമാണെന്ന തരത്തില്‍ ഒരുവാദവും ഉന്നയിക്കുന്നില്ല. രാജ്യത്തെ ഊര്ജവിഭവങ്ങളെക്കുറിച്ചും വൈദ്യുതി ആവശ്യത്തെയും മുന്‍നിര്‍ത്തിയുള്ള ആധികാരികമായ ഏക രേഖയാണിത്. ആണവോര്‍ജത്തെക്കുറിച്ച് രേഖയില്‍ പറയുന്നതിങ്ങനെയാണ്: "2031-32 ഓടെ ഇന്ത്യയുടെ ആണവോര്‍ജ ശേഷിയില്‍ ഇരുപതിരട്ടി വര്‍ധനയുണ്ടായാല്‍പ്പോലും ഊര്‍ജാവശ്യത്തില്‍ ആണവോര്‍ജത്തിന്റെ പങ്ക് 4.0-6.4 ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.'' ഇന്ത്യ തോറിയം അടിസ്ഥാനമാക്കിയ ആണവോര്‍ജം വികസിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ഈ രേഖ പറയുന്നുണ്ട്. ഇതാകട്ടെ നമ്മുടെ ആണവപരിപാടിയുടെ മൂന്നാം ഘട്ടവുമാണ്.
വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ലൈറ്റ് വാട്ടര്‍ റിയാക്ടറുകള്‍ ഇറക്കുമതിചെയ്യുന്നത് നമ്മുടെ ആണവപരിപാടിയുടെ മൂന്നാം ഘട്ട വികസനത്തിന് ഏതെങ്കിലും തരത്തില്‍ സഹായിക്കുമോയെന്ന് മലയാള മനോരമയുടെ പരിണതപ്രജ്ഞരായ മുഖപ്രസംഗമെഴുത്തുകാര്‍ നമ്മുടെ ആണവ ശാസ്ത്രകാരന്മാരോട് അന്വേഷിക്കണം. ഇറക്കുമതി ചെയ്യുന്ന റിയാക്ടറുകളില്‍നിന്നുള്ള ആണവോര്‍ജം എന്തുമാത്രം ചെലവേറിയതായിരിക്കുമെന്നതിന് സിപിഐ എം കണക്കുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്്. ആണവ സാങ്കേതികവിദ്യാ വികസനത്തില്‍ സ്വാശ്രയത്വം വേണമെന്ന വാദമാണ് ഈ കണക്കുകളില്‍ ഞങ്ങള്‍ ഉയര്‍ത്തുന്നത്.
ആണവോര്‍ജത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തിയുള്ള ഞങ്ങളുടെ പാര്‍ടിയുടെ നിലപാടാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പ്രസ്താവിച്ചത്. ആണവോര്‍ജ വികസനത്തിനുവേണ്ടി വാദിക്കുമ്പോള്‍ത്തന്നെ ഇന്ത്യ-അമേരിക്ക ആണവകരാറിനെ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. അമേരിക്കയുടെ സഹായത്തോടെ ഇന്ത്യക്ക് 'വന്‍ശക്തി' ആകാന്‍ കഴിയുമെന്ന് നിനച്ചിരിക്കുന്നവര്ക്കു മാത്രമേ ആണവകരാറിന്റെയും അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യത്തിന്റെയും ആപത്ത് കാണാതിരിക്കാന്‍ കഴിയൂ.
ചൈന പറഞ്ഞാലും ആണവകരാറിനെ എതിര്‍ക്കും: കാരാട്ട്
വി ജയിന്
ന്യൂഡല്‍ഹി: ഇന്ത്യയെ 40 വര്‍ഷം അമേരിക്കയ്ക്ക് ബ്ളാക്ക്മെയില്‍ ചെയ്യാന്‍ വിട്ടുകൊടുക്കുന്ന ആണവകരാര്‍ നല്ലതെന്ന് ചൈന പറഞ്ഞാലും ഇടതുപക്ഷം കരാറിനെ എതിര്‍ക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ആണവകരാര്‍ സംബന്ധിച്ച് ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) സ്റ്റുഡന്റ്സ് യൂണിയന് സംഘടിപ്പിച്ച ചര്‍ച്ചായോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയെ സഹായിക്കാനാണ് ഇടതുപക്ഷം ആണവകരാറിനെ എതിര്‍ക്കുന്നതെന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിടണമെന്ന് ചൈന മുമ്പ് പറഞ്ഞിരുന്നു. അന്നും ആ നിര്‍ദേശത്തെ എതിര്‍ക്കുകയാണ് സിപിഐ എം ചെയ്തത്. ഇപ്പോഴത്തെ വ്യവസ്ഥകളനുസരിച്ച് ഇന്ത്യക്ക് ദോഷകരമാണ് ആണവകരാര്‍.
സ്വന്തം വിഭവശേഷിയും ജനങ്ങളുടെ ശക്തിയും ഉപയോഗിച്ച് ഇന്ത്യ ആണവശക്തിയായി മാറുന്നതില്‍ സിപിഐ എമ്മിന് എതിര്‍പ്പില്ല. ആണവോര്‍ജത്തിനുവേണ്ടി ഇന്ത്യയുടെ പരമാധികാരവും സ്വതന്ത്ര വിദേശനയവും അടിയറവയ്ക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ജ്യോതിബസുവും ഇതുതന്നെയാണ് പറയുന്നത്. ഇന്ത്യക്ക് ദോഷകരമായ വ്യവസ്ഥകളുള്ള ആണവകരാറിനെ അംഗീകരിക്കുന്നതായി അവര്‍ പറഞ്ഞിട്ടില്ല. എന്നിട്ടും സിപിഐ എമ്മില്‍ ആശയക്കുഴപ്പമുണ്ടെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണ്.
ഇന്ത്യയെ തന്ത്രപരമായ സഖ്യരാഷ്ട്രമാക്കുകയെന്ന അമേരിക്കയുടെ വിശാലമായ അജന്‍ഡയുടെ ഭാഗമായാണ് ആണവകരാറിനെയും കാണേണ്ടത്. ഇത് ഇന്ത്യയെ സംബന്ധിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ലോകമൊട്ടാകെയും അമേരിക്കയില്ത്തന്നെയും ഒരു സര്‍വേ നടത്തിയാല്‍ ഏറ്റവും വെറുക്കപ്പെടുന്ന ഭരണാധികാരിയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്. അദ്ദേഹത്തെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ മിത്രമായി പ്രധാനമന്ത്രി കാണുന്നത്. ഏഷ്യയില്‍ നാറ്റോ മാതൃകയില്‍ സൈനികസഖ്യമുണ്ടാക്കാനാണ് അമേരിക്കയുടെ ശ്രമം.
അമേരിക്കന്‍ കോണ്‍ഗ്രസില്‍ കരാര്‍ അംഗീകരിക്കണമെന്നതുകൊണ്ട് വേഗം കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അമേരിക്ക നിര്‍ബന്ധിക്കുന്നു. ഇന്ത്യയുടെ നിയമനിര്‍മാണസഭയിലും ചര്‍ച്ച ചെയ്ത് അംഗീകാരം വാങ്ങണം. ജനങ്ങളുടെ അംഗീകാരം നേടണം. അതിനായി ആറുമാസത്തേക്ക് കരാറിന്റെ തുടര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെടുന്നത്.
ആണവകരാറിന്റെ വിശദാംശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ശ്രമകരമായ പ്രവര്‍ത്തനം സിപിഐ എം നടത്തും. ആണവ കരാറുമായി മുന്നോട്ടുപോകാന്‍ അനുവദിച്ചാല്‍ ചരിത്രം മാപ്പുതരില്ലെന്ന് കാരാട്ട് പറഞ്ഞു.
ജെഎന്‍യുവിലെത്തിയ പ്രകാശ് കാരാട്ടിനെതിരെ ഒരുവിഭാഗം എന്എസ്യുഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് കോലം കത്തിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആവേശകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രകാശ് കാരാട്ടിനെ വരവേറ്റു.
പന്ന പ്പൊലയാടിമക്കളെ....നിനക്കൊക്കെ ഇന്ത്യാമഹാരാജ്യം നന്നാവുന്നതു ഒരിക്കലും പിടിക്കാറില്ല, നിന്റെയൊക്കെ അമ്മക്ക് പണിഞ്ഞത് ചൈനാക്കാരായിരുന്നൊ നായിന്റെ മൊനെ..നിന്നൂടൊക്കെ ഇത്തരത്തില്‍ തന്നെ വേണമല്ലൊ പറയാന്‍ നിന്റെ യൊക്കെ നെതാക്കളും ഈ ഭാഷതന്നെ സമ്സാരിക്കുന്നത്..വാമൊഴിവഴക്കം..അചുവിന്റെയുമ്, വിജയന്റെയും ശുക്ളം കുടിക്കുന്ന നീയൊക്കെയല്ലെടാ കെറളം കുടിച്ചൊറാക്കുന്നതുഎന്തു കണ്ടാലും എതിര്ക്കണമ്, നീന്നെപ്പൊലുള്ള ഏതെങ്കിലും പരട്ട ഒരു പോതാള്ക്ക് നല്ല ജോലി കിട്ടനുള്ള എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുണ്ടോടാ പന്നീഈഈ...
Post a Comment