സൈലന്റ് വാലിക്ക്ചുറ്റും ബഫര്‍സോണായി പ്രഖ്യാപിച്ചു .
സൈലന്റ് വാലിക്ക്ചുറ്റുമുള്ള 148 ചതുരശ്ര കിലോമീറ്റര്‍ ബഫര്‍സോണായി പ്രഖ്യാപിച്ചു. ഇതോടെ പാത്രക്കടവ് പദ്ധതിയുടെ പ്രാധാന്യം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന് പറഞ്ഞു.സംരക്ഷിതമേഖലയായി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരക്ഷിതമേഖലയായതിനാല്‍ യാതൊരു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പാടില്ല. മൃഗങ്ങളെ വേട്ടയാടല്‍ മരം മുറി എന്നിവ അനുവദനീയമല്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്കൂളിലെ സലിം അലി നഗറില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി ബിനോയ് വിശ്വം അധ്യക്ഷനായി. സൈലന്റ്വാലി വെബ്സൈറ്റ് ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയും ഭാവാനി റെയ്ഞ്ച് ഉദ്ഘാടനം എന്‍.എന്‍.കൃഷ്ണദാസ് എം.പി.യും ആനവായ് സ്റ്റേഷന് ഉദ്ഘാടനം ടി.കെ.ഹംസ എം.പി.യും നിര്‍വഹിച്ചു. മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍.ശേഷന് മുഖ്യപ്രഭാഷണം നടത്തി.
1984ല്‍ സൈലന്റ്വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചതുമുതല്‍ പ്രകൃതിസ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും വനപാലകരും താലോലിക്കുന്ന സ്വപ്നമാണ് ബഫര്‍സോണിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. സൈലന്റ്വാലി ദേശീയോദ്യാനത്തിന്റെ അതിര്‍ത്തികള്‍ക്ക് മാറ്റം വരുത്താതെ നിലമ്പൂര്‍ സൌത്ത്, മണ്ണാര്‍ക്കാട് വനം ഡിവിഷനുകളിലെ 148 ചതുരശ്ര കിലോമീറ്റര്‍ വനമാണ് ബഫര്‍സോണില്‍ ഉള്‍പ്പെടുന്നത്. പാത്രക്കടവ് വൈദ്യുത പദ്ധതിയെച്ചൊല്ലി വന്‍ വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ 2007 ജൂണ്‍ 11 നാണ് സംസ്ഥാന സര്‍ക്കാര്‍ ബഫര്‍സോണ്‍ രൂപവത്കരണം പ്രഖ്യാപിച്ചത്.
Subscribe to:
Post Comments (Atom)
1 comment:
സൈലന്റ് വാലിക്ക്ചുറ്റും ബഫര്‍സോണായി പ്രഖ്യാപിച്ചു

Post a Comment