Saturday, September 15, 2007

കേരളത്തില്‍നിന്നു ഗള്‍ഫിലേക്ക് ജെറ്റ് എയര്‍വേസ് സര്‍വീസാരംഭിക്കും

കേരളത്തില്‍നിന്നു ഗള്‍ഫിലേക്ക് ജെറ്റ് എയര്‍വേസ് സര്‍വീസാരംഭിക്കും.

ആഭ്യന്തര വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസിന് ഷാര്‍ജ, ദുബായ് ഒഴികെയുള്ള ഗള്‍ഫ് റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. തിരുവനന്തപുരം, കൊച്ചി, കോിക്കോട്, മുംബൈ, ന്യൂഡല്‍ഹി തുടങ്ങിയ വിമാനത്താവളങ്ങളില്‍നിന്ന് ഗള്‍ഫിലെ വിവിധ സ്ഥലങ്ങളിലേക്ക് ജനവരി ഒന്നുമുതല്‍ ജെറ്റ് എയര്‍വേസ് സര്‍വീസ് നടത്തും. ഗള്‍ഫ് റൂട്ടില്‍ എയര്‍ഇന്ത്യയുടെ കുത്തക അവസാനിപ്പിക്കുന്നതാണ് ഈ തീരുമാനം. എയര്‍ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്നതില്‍ രണ്ടാംസ്ഥാനം ഗള്‍ഫ് സര്‍വീസുകള്‍ക്കായിരുന്നു.
കുവൈത്തിലേക്ക് തിരുവനന്തപുരം, കൊച്ചി, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നായിരിക്കും ജെറ്റ് എയര്‍വേസ് സര്‍വീസ് നടത്തുക. ആഴ്ചയില്‍ 1050 യാത്രക്കാര്‍ക്ക് വീതം തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍നിന്നും കുവൈത്തിലേക്കു പോകാനാകും. ഡല്‍ഹിയില്‍നിന്ന് 1582 പേര്‍ക്ക് ആഴ്ചയില്‍ കുവൈത്തിനു പോകാം.
മസ്ക്കറ്റിലേക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നു സര്‍വീസുണ്ടാകും. ആഴ്ചയില്‍ 3150 പേര്‍ക്ക് മസ്ക്കറ്റിലേക്കു പോകാനാകും. കോഴിക്കോട്ടുനിന്ന് മുംബൈ വഴി ദോഹയിലേക്കു സര്‍വീസുണ്ടാകും. ആഴ്ചയില്‍ 2100 പേര്‍ക്ക് ദോഹയിലെത്താം.
കൊച്ചിയില്‍നിന്നും മുംബൈയില്‍നിന്നും ബഹ്റൈനിലേക്കും ജെറ്റ് എയര്‍വേസ് സര്‍വീസ് നടത്തും. ആഴ്ചയില്‍ 1050 പേര്‍ക്കുവീതം രണ്ടിടങ്ങളില്‍നിന്നായി ബഹ്റൈനിലെത്താം.
കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കു സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജൂലായ് 18നാണ് ജെറ്റ് എയര്‍വേസ് അപേക്ഷ നല്കിയത്. ദുബായ്, അബുദാബി റൂട്ടുകളില്‍ സര്‍വീസ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...