Saturday, September 15, 2007

ഇറാഖില്‍നിന്ന് 60,000 ത്തോളം സൈനികരെ പിന്‍വലിക്കും

ഇറാഖില്‍നിന്ന് 60,000 ത്തോളം സൈനികരെ പിന്‍വലിക്കും .

ഇറാഖില്‍നിന്ന് അമേരിക്കന്‍ സൈനികരെ വന്‍തോതില്‍ പിന്‍വലിക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ഗേറ്റസ് വ്യക്തമാക്കി. ബുഷ് പ്രഖ്യാപിച്ചതിനേക്കാള്‍ ഏറെകൂടുതലായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള 1,60,000 സൈനികരില്‍നിന്ന് 2008 ഓടെ ഒരുലക്ഷമാക്കികുറക്കുകയാണ് ലക്ഷ്യം. അടുത്ത വര്‍ഷത്തോടെ 30,000 സൈനികരെ കുറക്കുമെന്നാണ് ബുഷ് ഇന്നലെ ടെലിവിഷന്‍ സന്േദശത്തില്‍ പ്രഖ്യപിച്ചിരുന്നത്.
പോരാട്ടത്തിന് പകരം ഇറാഖ് സേനയെ സഹായിക്കുന്ന ചുമതലയിലേക്ക് യു.എസ്.സൈന്യം ക്രമേണ മാറും. അല്‍ഖ്വെയ്ദയ്ക്കെതിരെ പോരാടുന്ന സുന്നികള്‍ക്ക് തുടര്‍ന്നും അമേരിക്കയുടെ സഹായം ലഭിക്കും_വ്യാഴാഴ്ച രാത്രി നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ ബുഷ് പറഞ്ഞിരുന്നു.
ഇറാഖില്‍ അമേരിക്കയുടെ വലംകൈയായിരുന്ന സുന്നി നേതാവ് അബ്ദുള്‍ സത്താര്‍ അബു റിഷ വധിക്കപ്പെട്ട വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയായിരുന്നു ബുഷിന്റെ പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞയാഴ്ച ബുഷ് ഇറാഖ് സന്ദര്‍ശിച്ചപ്പോള്‍ അന്‍ബാറില്‍ വെച്ച് റിഷയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റിഷയുടെ വധത്തില്‍ വൈറ്റ്ഹൌസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. ഡെമോക്രാറ്റ് നേതാക്കള്‍ ബുഷിന്റെ പ്രഖ്യാപനത്തെ നിശിതമായി വിമര്‍ശിച്ചു. ഇറാഖ് യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി വിജയകരമായി അവതരിപ്പിക്കുന്നതിലും ആ യുദ്ധത്തിന് പിന്നിലെ യുക്തി ബോധ്യപ്പെടുത്തുന്നതിലും പ്രസിഡന്റ് ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരിക്കുന്നതായി, സെനറ്റര്‍ ജാക്ക് റീഡ് അഭിപ്രായപ്പെട്ടു.
അതേസമയം, പശ്ചിമേഷ്യയില്‍ യു.എസ്. പ്രസിഡന്റ് ബുഷിന്റെ തന്ത്രങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് ഇറാനിയന്‍ അധികൃതര്‍ പറഞ്ഞു. ഇറാഖിലെ അതിക്രമങ്ങളുടെ പേരില്‍ ബുഷ് ഒരു ദിവസം വിചാരണ ചെയ്യപ്പെടുമെന്ന് ഇറാനിയന്‍ ആത്മീയനേതാവ് ആയത്തൊള്ള അലി ഖമേനി പറഞ്ഞു. ടെഹ്റാനില്‍ ഒരു പ്രാര്‍ഥനാ ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

1 comment:

ജനശക്തി ന്യൂസ്‌ said...