Tuesday, September 25, 2007

സച്ചാര്‍ റിപ്പോര്‍ട്ട്: വഞ്ചന അവസാനിപ്പിക്കണം-

സച്ചാര്‍ റിപ്പോര്‍ട്ട്: വഞ്ചന അവസാനിപ്പിക്കണം- സിപിഐ എം

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടിയെന്ന പേരില്‍ ഇതുവരെയുള്ള വഞ്ചന അവസാനിപ്പിച്ച് നടപടിസ്വീകരിക്കാന്‍ സിപിഐ എം ആവശ്യപ്പെട്ടു. പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും സിപിഐ എം ന്യൂനപക്ഷ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് സലിം എംപിയും വാര്‍ത്താസമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
തുടര്‍നടപടി റിപ്പോര്‍ട്ട് എന്ന പേരില്‍ ആഗസ്ത് 31ന് പാര്‍ലമെന്റില്‍ ന്യൂനപക്ഷ മന്ത്രി എ ആര്‍ ആന്തുലെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രഹസനവും വഞ്ചനയുമാണ്. നടപടികള്‍ക്ക് സമയപരിധിയും നിശ്ചയിച്ചിട്ടില്ല. വര്‍ഗ്ഗീയകലാപത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കാനുള്ള നടപടികളുമില്ല. ഭൂരഹിതരായ ന്യൂനപക്ഷങ്ങള്‍ക്ക് ഭൂമിയും വീടുവയ്ക്കാനുള്ള സ്ഥലവും നല്‍കുക, മറ്റ് പിന്നോക്കവിഭാഗങ്ങളില്‍പെടുന്ന മുസ്ളിങ്ങളെ സംസ്ഥാന ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കുക എന്നിവയൊന്നും പരാമര്‍ശിക്കുന്നില്ല.
ഒരുവശത്ത് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് ബിജെപി ആവശ്യപ്പെടുന്നു. മറുവശത്ത് യുപിഎ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നടപ്പാക്കാതെ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്നു.
വിദ്യാഭ്യാസം, വായ്പാസൌകര്യം ലഭ്യമാക്കല്‍ എന്നീ കാര്യങ്ങളില്‍ നടപടിറിപ്പോര്‍ട്ട് വാചകക്കസര്‍ത്ത് മാത്രമാണ്. സച്ചാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം 2007-08ലെ ബജറ്റില്‍ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍ അവഗണിച്ചു. മൌലാനാ ആസാദ് സ്കോളര്‍ഷിപ്പിനായി 54 കോടി രൂപ നീക്കിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒറ്റ സ്കോളര്‍ഷിപ്പും നല്‍കിയില്ലെന്ന് ധനമന്ത്രിതന്നെ പാര്‍ലമെന്റില്‍ സമ്മതിച്ചു. മുന്‍ഗണനാ വായ്പയുടെ കാര്യത്തിലും നിര്‍ദേശങ്ങള്‍ അവഗണിച്ചു.
മുസ്ളിങ്ങളുടെ വികസനത്തിനായി ബ്ളോക്ക്തലത്തില്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കണം. എങ്കിലേ ഭൂരിപക്ഷം മുസ്ളിങ്ങള്‍ക്കും ഇതിന്റെ പ്രയോജനമുണ്ടാകൂ.
പതിനൊന്നാം പദ്ധതി തയ്യാറാക്കുമ്പോള്‍ പട്ടികജാതി-വര്‍ഗ ഉപപദ്ധതിയുടെ മാതൃകയില്‍ മുസ്ളിങ്ങള്‍ക്കായി പ്രത്യേക ഉപപദ്ധതി തയ്യാറാക്കി ആവശ്യമായ ഫണ്ട് നല്‍കണമെന്ന്് സിപിഐ എം നേരത്തേ ആവശ്യപ്പെട്ടിരുന്നു.
യുപിഎ സര്‍ക്കാരിന് രാഷ്ട്രീയ ഇഛാശക്തിയില്ലാത്തതുകൊണ്ടാണ് സച്ചാര്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാത്തതെന്ന് വൃന്ദ പറഞ്ഞു.

2 comments:

ജനശക്തി ന്യൂസ്‌ said...

സച്ചാര്‍ റിപ്പോര്‍ട്ട്: വഞ്ചന അവസാനിപ്പിക്കണം-
സിപിഐ എം

K.P.Sukumaran said...

വികസനം മുസ്ലീംകള്‍ക്ക് മാത്രം മതിയോ ? മറ്റുള്ള മാനുഷരെല്ലാം ഇവിടെ വികസിച്ചു പന്തലിച്ചോ ? അതിരിക്കട്ടെ , മറ്റ് മുസ്ലീം രാജ്യങ്ങളിലെ മുസ്ലീംകള്‍ വികസിച്ചോ ? ഉദാഹരണത്തിന് പാക്കിസ്ഥാനിലെ ? ഈ കപട വായാടിത്തം മുസ്ലീം സഹോദരന്മാരുടെ വോട്ടിന് വേണ്ടിയുള്ള മുതലക്കണ്ണീരാണെന്ന് അവര്‍ക്ക് തന്നെ അറിയാം . മുസ്ലീംകളുടെ പിന്നോക്കാവസ്ഥയുടെ കാരണങ്ങള്‍ അവരുടെ മത ചട്ടക്കൂട്ടില്‍ തന്നെയാണ് തെരയേണ്ടതെന്ന് വിദ്യാഭ്യാസമുള്ള മുസ്ലീം ജനത മനസ്സിലാക്കി വരുന്നുണ്ട് . പത്ത് വോട്ടിന് വേണ്ടി ഒഴുക്കുന്ന ഇത്തരം മുതലക്കണ്ണീര്‍ കൊണ്ടൊന്നും ഇടത് പക്ഷ രാക്ഷ്ട്രീയം ഇന്ത്യയില്‍ പച്ച പിടിക്കുകയില്ല എന്നും അത് ബി.ജെ.പി.യെ വളര്‍ത്തി അതിനെയും വര്‍ഗ്ഗീയവല്‍ക്കരിക്കാനേ ഉതകൂ എന്നും വൃന്ദാ കാരാട്ട് മനസ്സിലാക്കേണ്ടതുണ്ട് .