Tuesday, September 25, 2007

അഴിമതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സ്വയം വിമര്‍ശനപരമായി പ്രവര്‍ത്തിക്കണം: മുഖ്യമന്ത്രി

സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിചെയ്യുന്നതിനും അഴിമതി ഇല്ലാതാക്കുന്നതിനും സ്വയം വിമര്‍ശനപരമായി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സര്‍വീസ് സംഘടനാപ്രതിനിധികളുമായി ഗസ്റ്റ് ഹൌസില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ സര്‍വീസ് കാര്യക്ഷമമാക്കുന്നതിന് സര്‍വീസ് സംഘടനകളുമായി നടത്തുന്ന രണ്ടാംവട്ട ചര്‍ച്ചയാണിത്.
ജോലിചെയ്യാതിരിക്കുകയും കൂടുതല്‍ അഴിമതിക്ക് അവസരവും എന്ന നിലയാണിപ്പോള്‍. ഈ നിലയില്‍നിന്ന് മാറ്റം ഉണ്ടാകണം.സര്‍ക്കാര്‍ ജീവനക്കാരില്‍ എഴുപത് ശതമാനവും ജോലിചെയ്യാത്തവരാണെന്ന് മുമ്പ് താന്‍ അഭിപ്രായപ്പെട്ടിരുന്നു. അത്രയുമില്ലെങ്കിലും അമ്പത് ശതമാനമെങ്കിലും ജോലിചെയ്യാത്തവരുണ്ടെന്ന് സംഘടനാപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍തന്നെ സമ്മതിക്കുന്നുണ്ട്. ഭരണകക്ഷിയുടെ നിര്‍ദേശാനുസരണം ജീവനക്കാരെ നിര്‍ബന്ധിത പിരിവിന് വിനിയോഗിക്കുന്നതാണ് അഴിമതി വളരാന്‍ കാരണമെന്നാണ് സംഘടനാപ്രതിനിധികള്‍ ചര്‍ച്ചയില്‍ പറഞ്ഞത്. അവര്‍ ഉന്നയിച്ച ആരോപണത്തിന്റെ വിശദാംശങ്ങള്‍ തനിക്ക് പിന്നീട് കൈമാറുമെന്നാണ് കരുതുന്നത്. അങ്ങനെ വരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഭരണകക്ഷിയില്‍നിന്ന് ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നിര്‍ബന്ധപിരിവ് ഉണ്ടെങ്കില്‍ അത് നിര്‍ത്തലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളില്‍ വാങ്ങിയിട്ടുള്ള കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സേവനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന് വാങ്ങിയ കമ്പ്യൂട്ടറുകള്‍ പലയിടത്തും പൊടിപിടിച്ച് ഇരിക്കുകയാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ശമ്പളപരിഷ്കരണത്തിലുണ്ടായിരുന്ന അപാകതകള്‍ പലതും പരിഹരിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായി നിലനില്‍ക്കെത്തന്നെയാണ് ഇത് ചെയ്തത്. ജീവനക്കാര്‍ ഉന്നയിച്ചിട്ടുള്ള കൂടുതല്‍ ആവശ്യങ്ങള്‍ സാമ്പത്തികസ്ഥിതിക്കനുസരിച്ച് പരിഹരിക്കും. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇപ്പോള്‍ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി പി ജെ തോമസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

1 comment:

ജനശക്തി ന്യൂസ്‌ said...

അഴിമതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍
സ്വയം വിമര്‍ശനപരമായി പ്രവര്‍ത്തിക്കണം: മുഖ്യമന്ത്രി