കലാകാരന്‍മാരുടെ സംഘടന പാരയുടെ കേന്ദ്രമായി: തിലകന്‍
കലാകാരന്‍മാരുടെ ക്ഷേമത്തിനെന്ന പേരില്‍ രൂപംകൊണ്ട സംഘടനയുടെ രക്തസാക്ഷിയാണ് താനെന്ന് നടന്‍ തിലകന്‍. അഭിനേതാക്കളുടെ ആകെ ക്ഷേമത്തിനു പകരം ചിലരെ നിലനിര്‍ത്തുന്നതിനും മറ്റ് ചിലര്‍ക്ക് പാരപണിയുന്നതിനുമുള്ള കേന്ദ്രമായി ഈ സംഘടന അധഃപതിച്ചതായും അദ്ദേഹം പറഞ്ഞു. മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയായ നന്മയുടെ ജില്ലാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂത്താല്‍ ഉടന്‍ നശിക്കുന്ന മുളകളുടേതുപോലെയാണ് കലാകാരന്റെ അവസ്ഥ. ഒരുകാലത്ത് താന്‍ പൂത്തുനിന്നിരുന്നു എന്ന് അഭിമാനിക്കാനല്ലാതെ അവന് ഒരു നേട്ടവും ഉണ്ടാകുന്നില്ല. ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ നന്മയ്ക്ക് കഴിയണം. സീസണ്‍ കാലത്ത് ലഭിക്കുന്ന പ്രതിഫലംകൊണ്ട് ഓഫ്സീസണ്‍ കാലത്തെ കടം തീര്‍ക്കുകയും പിന്നീടുള്ള ജീവിതത്തിന് കടം വാങ്ങുകയും ചെയ്യേണ്ടിവരുന്ന ഗതികേടാണ് നാടകകലാകാരന്‍മാര്‍ക്ക്. സംഘടനകള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചാല്‍ നിര്‍മാതാക്കളുടെയും നാടകസമിതി ഉടമകളുടെയും റോള്‍ വഹിക്കാനാകും. ഈ തരത്തില്‍ സംഘടനകള്‍ ഉയര്‍ന്നു വരണം. ഇവയുടെ സൃഷ്ടികള്‍ സാമൂഹികപ്രതിബദ്ധത നിറവേറ്റുന്നതുമാവണം. വേദനയോടെയാണെങ്കിലും തനിക്ക് കലയെ വില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ഇതില്‍ ഇപ്പോഴും സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക ബാധ്യത നിറവേറ്റത്തക്കവിധം കലാകാരന്റെ മനസ്സും ശക്തിയും രൂപപ്പെടുത്തുകയാവണം സംഘടനയുടെ ലക്ഷ്യമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് നാടകാചാര്യന്‍ കെ ടി മുഹമ്മദ് പറഞ്ഞു.
നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ എം ഭാസ്കരന്‍ അധ്യക്ഷനായിരുന്നു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍, വാസു പ്രദീപ്, കോഴിക്കോട് ശാന്താദേവി, രാഘവന്‍ പയ്യനാട്, കലാമണ്ഡലം ചന്ദ്രിക, ഡി ഹസ്സന്‍, വടകര കൃഷ്ണദാസ് എന്നിവര്‍ ദീപം തെളിച്ചു. ആദ്യകാല കലാകാരന്‍മാരായ നിരവധി പേരെ ചടങ്ങില്‍ ആദരിച്ചു. തിലകന്‍ ഉപഹാരം സമ്മാനിച്ചു.
മന്ത്രി എളമരം കരീം, സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, പി വി ഗംഗാധരന്‍, ടി വി ബാലന്‍, പുരുഷന്‍ കടലുണ്ടി എന്നിവര്‍ സംസാരിച്ചു. മാധവന്‍ കുന്നത്തറ സ്വാഗതവും കെ എസ് കോയ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:

Post a Comment