കോടതിയലക്ഷ്യവും മാധ്യമ സ്വാതന്ത്യ്രവും
ഉത്തരവാദിത്തരഹിതമായി വാര്‍ത്തയെഴുതുന്നതു കുറ്റകര മാകുമ്പോള്‍തന്നെ, വാര്‍ത്തയില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാതെ പത്രപ്രവര്‍ത്തകരെ ശിക്ഷിക്കുന്നതും കുറ്റകരമാണ്; സാമാന്യ നീതിയുടെ നിഷേധവുമാണ്. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് വൈ കെ സബര്‍വാളിനെ വിമര്‍ശിച്ച് വാര്‍ത്തയെഴുതിയ നാല് പത്രപ്രവര്‍ത്തകരെ നാലുമാസം തടവിനും പതിനായിരം രൂപവീതം പിഴയടയ്ക്കാനും ഡല്‍ഹി ഹൈക്കോടതി ശിക്ഷിച്ച സംഭവത്തിന് സാധാരണയില്‍ കവിഞ്ഞ പ്രാധാന്യമുണ്ട്. സബര്‍വാള്‍ ചീഫ് ജസ്റ്റിസായിരുന്നപ്പോള്‍ ഡല്‍ഹിയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ടത് മക്കളുടെ റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നെന്നാണ് വാര്‍ത്ത. ഇത് കോടതിയലക്ഷ്യമായി പരിഗണിച്ച ഹൈക്കോടതി, പ്രതികള്‍ പരമോന്നത നീതിപീഠത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന് കണ്ടെത്തി. വാര്‍ത്തയില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങളില്‍ എന്തെങ്കിലും പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വിധിയുണ്ടായതെങ്കില്‍ അതില്‍ നീതിയുടെ അംശം കണ്ടെത്താമായിരുന്നു. ഇവിടെ അതല്ല, ജഡ്ജിക്കെതിരെ വാര്‍ത്തയെഴുതിയതുതന്നെ കുറ്റമാണെന്ന് പ്രഖ്യാപിച്ച് ശിക്ഷ വിധിക്കുകയാണുണ്ടായത്.
കോടതിയലക്ഷ്യ നടപടികള്‍ വിവേകത്തോടെയും സ്വയംനിയന്ത്രണത്തോടെയും വേണമെന്ന മുന്‍ ചീഫ് ജസ്റ്റിസ് ഗജേന്ദ്ര ഗാഡ്കറിന്റെ അഭിപ്രായം ഇവിടെ പ്രസക്തമാണ്. ജഡ്ജിമാര്‍ നിര്‍ഭയരും നീതിമാന്മാരുമായിരിക്കുകയാണ് വേണ്ടത്. തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കുനേരെ അസഹിഷ്ണുക്കളായി നിയമത്തിന്റെ ഖഡ്ഗം പ്രയോഗിക്കുകയല്ല. കോടതികള്‍ക്കെതിരായ അനാവശ്യ വിമര്‍ശനങ്ങള്‍ ജഡ്ജിമാരെ കെട്ടിയിട്ടുതല്ലുന്നതിന് തുല്യമാണെന്ന നിരീക്ഷണം അംഗീകരിക്കുമ്പോള്‍തന്നെ, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം കടന്നാക്രമണങ്ങള്‍ കോടതിയില്‍നിന്നുണ്ടാകുന്നതും വിമര്‍ശിക്കപ്പെടണം. തുല്യനീതിയാണല്ലോ നമ്മുടെ നിയമസംഹിതയുടെ അടിസ്ഥാനം.
Subscribe to:
Post Comments (Atom)
1 comment:

Post a Comment