Sunday, September 16, 2007

ബിഷപ്പിന്റെ സമരപ്രഖ്യാപനം ശരിയല്ല: സുധാകരന്‍

ബിഷപ്പിന്റെ സമരപ്രഖ്യാപനം ശരിയല്ല: സുധാകരന്‍ .

സൂനാമി ഫണ്ട് വിതരണത്തിനെതിരേയുളള ആലപ്പുഴ ബിഷപ്പിന്റെ സമരപ്രഖ്യാപനം ശരിയല്ലെന്ന് മന്ത്രി ജി. സുധാകരന്‍. ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ബിഷപ്പ് നോക്കരുത്.
സര്‍ക്കാരിനു മുന്നില്‍ യാതൊരു പരാതിയും നല്‍കാതെയാണ് നാളത്തെ കളക്ട്രേറ്റ് ഉപരോധമടക്കമുളള സമര പരിപാടികള്‍ ആലപ്പുഴ രൂപത ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനു പിന്നില്‍ യുഡിഎഫിന്റെ കളികളുമുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് സൂനാമി ഫണ്ട് വിതരണം ചെയ്യുക. ഇക്കാര്യത്തില്‍ പരാതിയുണ്ടെങ്കില്‍ ബിഷപ്പ് അടക്കമുളളവരുമായി എപ്പോള്‍ വേണമെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണ്.
സൂനാമിഫണ്ട് വിതരണത്തിലെ അപാകതകള്‍ക്കെതിരേ ആലപ്പുഴ രൂപത ഇടയലേഖനമിറക്കിയ പശ്ചാത്തലത്തിലായിരുന്നു മന്ത്രി ജി.സുധാകരന്റ വാര്‍ത്താ സമ്മേളനം.

1 comment:

ജനശക്തി ന്യൂസ്‌ said...

ബിഷപ്പിന്റെ സമരപ്രഖ്യാപനം ശരിയല്ല: സുധാകരന്‍
സ്വന്തം ലേഖകന്‍ ആലപ്പുഴ: സൂനാമി ഫണ്ട് വിതരണത്തിനെതിരേയുളള ആലപ്പുഴ ബിഷപ്പിന്റെ സമരപ്രഖ്യാപനം ശരിയല്ലെന്ന് മന്ത്രി ജി. സുധാകരന്‍. ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ബിഷപ്പ് നോക്കരുത്.