Sunday, September 16, 2007

ഡിഎല്‍എഫ് കേരളത്തില്‍ 2000 കോടി മുതല്‍മുടക്കും

ഡിഎല്‍എഫ് കേരളത്തില്‍ 2000 കോടി മുതല്‍മുടക്കും ല്‍അഞ്ച് ഹോട്ടലുകളും രണ്ട് പാര്‍പ്പിട സമുച്ചയങ്ങളും

റിയല്‍ എസ്റ്റേറ്റ് രംഗത്തെ മുന്‍നിരക്കാരായ ഡിഎല്‍എഫ് ഗ്രൂപ്പ് കേരളത്തില്‍ 2000 കോടി രൂപ മുതല്‍മുടക്കും. അഞ്ച് ഹോട്ടലുകളും രണ്ട് പാര്‍പ്പിട സമുച്ചയങ്ങളുമാണ് ഡിഎല്‍എഫ് സംസ്ഥാനത്ത് ആരംഭിക്കുന്നതെന്ന് ഡിഎല്‍എഫ് ഹോം ഡെവലപ്പേഴ്സ് മാനേജിങ് ഡയറക്ടര്‍ എ.ഡി. റെബല്ലോ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൊച്ചിയില്‍ മറൈന്‍ ഡ്രൈവ്, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ മൂന്നും തിരുവനന്തപുരത്ത് കോവളത്തും കോഴിക്കോട്ട് ബീച്ചിന് സമീപവുമാണ് ഹോട്ടലുകള്‍ സ്ഥാപിക്കുന്നത്. അഞ്ച് ഹോട്ടലുകള്‍ക്കും കൂടി ഏകദേശം 1000 കോടി രൂപയാണ് മുതല്‍മുടക്കുകയെന്ന് റെബല്ലോ വ്യക്തമാക്കി.
അഞ്ച് ഹോട്ടലുകളില്‍ നാലെണ്ണവും ഹില്‍ട്ടണ്‍ ഗ്രൂപ്പുമായി ചേര്‍ന്നായിരിക്കും നടപ്പാക്കുക. ഫോര്‍ട്ടുകൊച്ചിയില്‍ ആഡംബര ശ്രേണിയിലുള്ള പൈതൃക ഹോട്ടലാണ് തുടങ്ങുന്നത്. ഹോട്ടലുകളുടെ നിര്‍മാണം 2008 ആദ്യം തുടങ്ങും.
വൈറ്റില, കാക്കനാട് എന്നിവിടങ്ങളിലാണ് ഡിഎല്‍എഫിന്റെ പാര്‍പ്പിട സമുച്ചയങ്ങള്‍ ഉയരുന്നത്. വൈറ്റിലയില്‍ ചിലവന്നൂര്‍ കായലിന് അഭിമുഖമായാണ് സമുച്ചയം നിര്‍മിക്കുന്നത്. 200 കോടി രൂപ മുതല്‍ മുടക്കിലുള്ള ഈ ആഡംബര പാര്‍പ്പിട സമുച്ചയത്തിലെ എല്ലാ ഫ്ളാറ്റുകളും പൂര്‍ണമായും ശീതീകരിച്ചതായിരിക്കുമെന്ന് വൈസ് പ്രസിഡന്റ് ലഫ്. ജന. എം.ജി. ഗിരീഷ് പറഞ്ഞു.
കാക്കനാട്ടേത് കേരളത്തിലെ ഏറ്റവും വലിയ പാര്‍പ്പിട സമുച്ചയമായിരിക്കും. ആഡംബര ശ്രേണിയിലുള്ള വില്ലകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, റോ ഹൌസുകള്‍ എന്നിവയുണ്ടാവും. 12 മുതല്‍ 19 വരെ നിലകളുള്ള അഞ്ച് ബ്ലോക്കുകളുണ്ടാവും. 700 കോടി രൂപയാണ് ഇതിന് ചെലവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അടിസ്ഥാന സൌകര്യം, പ്രത്യേക സാമ്പത്തിക മേഖല എന്നീ രംഗങ്ങളിലും കേരളത്തില്‍ നിക്ഷേപത്തിന് താത്പര്യമുണ്ടെന്ന് ഡിഎല്‍എഫിന്റെ ദക്ഷിണ മേഖലാ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. പ്രകാശ് പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

ഡിഎല്‍എഫ് കേരളത്തില്‍ 2000 കോടി മുതല്‍മുടക്കും

ല്‍അഞ്ച് ഹോട്ടലുകളും രണ്ട് പാര്‍പ്പിട സമുച്ചയങ്ങളും

കൊച്ചി: റിയല്‍ എസ്റ്റേറ്റ് രംഗത്തെ മുന്‍നിരക്കാരായ ഡിഎല്‍എഫ് ഗ്രൂപ്പ് കേരളത്തില്‍ 2000 കോടി രൂപ മുതല്‍മുടക്കും. അഞ്ച് ഹോട്ടലുകളും രണ്ട് പാര്‍പ്പിട സമുച്ചയങ്ങളുമാണ് ഡിഎല്‍എഫ് സംസ്ഥാനത്ത് ആരംഭിക്കുന്നതെന്ന് ഡിഎല്‍എഫ് ഹോം ഡെവലപ്പേഴ്സ് മാനേജിങ് ഡയറക്ടര്‍ എ.ഡി. റെബല്ലോ പത്രസമ്മേളനത്തില്‍ പറഞ്ഞു.