Sunday, September 16, 2007

കൊച്ചി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധന വേഗത്തിലാക്കാന്‍ പുതിയ സംവിധാനം

കൊച്ചി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധന വേഗത്തിലാക്കാന്‍ പുതിയ സംവിധാനം

വിമാനം എത്തും മുമ്പേതന്നെ യാത്രക്കാരുടെ എമിഗ്രേഷന്‍ പരിശോധനാ നടപടികള്‍ തുടങ്ങുന്നതിനുള്ള സംവിധാനം കൊച്ചി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് വിമാനം കൊച്ചിയിലേക്ക് പറന്നുയരുമ്പോള്‍ത്തന്നെ ആ വിമാനത്തിലുള്ള യാത്രക്കാരുടെ പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിന് ലഭ്യമാക്കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. അതതു വിമാനക്കമ്പനികള്‍ക്ക് ഇന്റര്‍നെറ്റ് വഴി ലഭ്യമാകുന്ന വിവരങ്ങള്‍ അവര്‍ സി.ഡി.യില്‍ ആക്കി എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറുകയാണ് ചെയ്യുക. യാത്രക്കാരുടെ മേല്‍വിലാസവും മറ്റും നേരത്തെ അറിയാന്‍ കഴിയുമെന്നതിനാല്‍ യാത്രക്കാര്‍ എത്തുമ്പോള്‍ അവരുടെ കൈവശമുള്ള പാസ്പോര്‍ട്ട് ഒറിജിനല്‍ ആണോ എന്ന് പരിശോധിച്ചാല്‍ മതിയാകും. എമിഗ്രേഷന്‍ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും എന്നതോടൊപ്പംതന്നെ പിടികിട്ടാപ്പുള്ളികളോ മറ്റോ യാത്ര ചെയ്യുന്നുണ്ടോ എന്ന് നേരത്തെതന്നെ അറിഞ്ഞുവയ്ക്കാനും കഴിയും.
ഒരു മാസത്തിനുള്ളില്‍ ഈ സംവിധാനം കൊച്ചി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി കേന്ദ്ര എമിഗ്രേഷന്‍ ഡയറക്ടര്‍ വി.വി. ഗോപിനാഥ്, വ്യോമയാന സുരക്ഷാ സെക്രട്ടറി നരേന്ദ്ര, നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്യോഗസ്ഥ ഊര്‍മിള എന്നിവര്‍ വിമാനത്താവളത്തിലെത്തി ക്രമീകരണങ്ങള്‍ പരിശോധിച്ചു. പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 5 കമ്പ്യൂട്ടറുകള്‍ കൂടി സ്ഥാപിക്കുമെന്നും കമ്പ്യൂട്ടര്‍ വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും എമിഗ്രേഷന്‍ എസ്.പി. കെ.ഇ. ജോയി അറിയിച്ചു. രണ്ട് മുറികളും പ്രത്യേകം സജ്ജമാക്കും. യാത്രക്കാരുടെ എണ്ണം കൂടിയതിനാലാണ് എമിഗ്രേഷന്‍ പരിശോധന വേഗത്തിലാക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

1 comment:

ജനശക്തി ന്യൂസ്‌ said...

കൊച്ചി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധന വേഗത്തിലാക്കാന്‍ പുതിയ സംവിധാനം
നെടുമ്പാശ്ശേരി: വിമാനം എത്തും മുമ്പേതന്നെ യാത്രക്കാരുടെ എമിഗ്രേഷന്‍ പരിശോധനാ നടപടികള്‍ തുടങ്ങുന്നതിനുള്ള സംവിധാനം കൊച്ചി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് വിമാനം കൊച്ചിയിലേക്ക് പറന്നുയരുമ്പോള്‍ത്തന്നെ ആ വിമാനത്തിലുള്ള യാത്രക്കാരുടെ പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിന് ലഭ്യമാക്കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. അതതു വിമാനക്കമ്പനികള്‍ക്ക് ഇന്റര്‍നെറ്റ് വഴി ലഭ്യമാകുന്ന വിവരങ്ങള്‍ അവര്‍ സി.ഡി.യില്‍ ആക്കി എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറുകയാണ് ചെയ്യുക. യാത്രക്കാരുടെ മേല്‍വിലാസവും മറ്റും നേരത്തെ അറിയാന്‍ കഴിയുമെന്നതിനാല്‍ യാത്രക്കാര്‍ എത്തുമ്പോള്‍ അവരുടെ കൈവശമുള്ള പാസ്പോര്‍ട്ട് ഒറിജിനല്‍ ആണോ എന്ന് പരിശോധിച്ചാല്‍ മതിയാകും. എമിഗ്രേഷന്‍ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും എന്നതോടൊപ്പംതന്നെ പിടികിട്ടാപ്പുള്ളികളോ മറ്റോ യാത്ര ചെയ്യുന്നുണ്ടോ എന്ന് നേരത്തെതന്നെ അറിഞ്ഞുവയ്ക്കാനും കഴിയും.