Monday, September 17, 2007

ആലപ്പുഴ രൂപതയുടെ കളക്ട്രേറ്റ് ഉപരോധം തുടങ്ങി

ആലപ്പുഴ രൂപതയുടെ കളക്ട്രേറ്റ് ഉപരോധം തുടങ്ങി .
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു .

സുനാമി ഫണ്ട് വിതരണത്തില്‍ അപാകത വരുത്തിയെന്നാരോപിച്ച് ആലപ്പുഴ രൂപത നടത്തുന്ന കളക്ട്രേറ്റ് ഉപരോധം തുടങ്ങി. സുനാമി ഫണ്ട് വിതരണത്തില്‍ ആലപ്പുഴയ്ക്ക് അര്‍ഹമായ തുക കിട്ടിയില്ലെന്നാരോപിച്ചാണ് ഉപരോധം. വിതരണത്തിലെ ക്രമക്കേടിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നല്‍കിയിരുന്നതായി ആലപ്പുഴ ബിഷപ് സ്റീഫന്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നു യാതൊരു നീക്കവും ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് ഉപരോധ സമരമെന്നും അദ്ദേഹം അറിയിച്ചു. രാവിലെ 11 ന് ആരംഭിക്കുന്ന ഉപരോധ സമരം വൈകിട്ട് മൂന്നു മണിവരെ നില്‍ക്കും.

പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു .

അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. സുനാമി പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതുക വകമാറ്റി ചിലവഴിച്ചെന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കെ.സി വേണുഗോപാല്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്.
എന്നാല്‍ പുനരധിവാസത്തിന് സര്‍ക്കാര്‍ അനുവദിച്ച തുക തീരദേശത്തെ പാവപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമേ ചിലവഴിക്കുകയുള്ളൂയെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍ വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തെതുടര്‍ന്നാണ് അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.

1 comment:

ജനശക്തി ന്യൂസ്‌ said...

, September 17, 2007