Monday, September 17, 2007

ദുബായ് നിര്‍മിക്കുന്ന ആദ്യ ഉപഗ്രഹം അടുത്തവര്‍ഷം വിക്ഷേപിക്കും .

ദുബായ് നിര്‍മിക്കുന്ന ആദ്യ ഉപഗ്രഹം അടുത്തവര്‍ഷം വിക്ഷേപിക്കും .

യുഎഇയിലെ ദുബായ് എമിറേറ്റ് സ്വന്തമായി നിര്‍മിക്കുന്ന ആദ്യ ഉപഗ്രഹമായ 'ദുബായ്സാറ്റ് 1 അടുത്തവര്‍ഷം ഭ്രമണപഥത്തില്‍ എത്തും. മോസ്കോ കേന്ദ്രമായ ഇന്റര്‍നാഷനല്‍ സ്പേസ് കമ്പനിയായ കോസ്മോട്രസിന്റെ സഹകരണത്തോടെയാണിതെന്ന് ദുബായ് സര്‍ക്കാരിനു കീഴിലുള്ള എമിറേറ്റ്സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഇഐഎഎസ്ടി) ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ഉബൈദ് അല്‍ മന്‍സൂറി അറിയിച്ചു.
ഇതു സംബന്ധിച്ച് ഇഐഎഎസ്ടിയും റഷ്യന്‍ ഫെഡറല്‍ സ്പേസ് എജന്‍സിയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് യുഎഇയും റഷ്യയും തമ്മില്‍ ബഹിരാകാശശാസ്ത്ര മേഖലയില്‍ കൂടുതല്‍ സഹകരണത്തിന് ധാരണ ഉണ്ടാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ ഉപഗ്രഹ നിര്‍മാണത്തിന് വഴിയൊരുങ്ങിയത്.

1 comment:

ജനശക്തി ന്യൂസ്‌ said...

ദുബായ് നിര്‍മിക്കുന്ന ആദ്യ ഉപഗ്രഹം അടുത്തവര്‍ഷം വിക്ഷേപിക്കും .
ദുബായ്: യുഎഇയിലെ ദുബായ് എമിറേറ്റ് സ്വന്തമായി നിര്‍മിക്കുന്ന ആദ്യ ഉപഗ്രഹമായ 'ദുബായ്സാറ്റ് 1 അടുത്തവര്‍ഷം ഭ്രമണപഥത്തില്‍ എത്തും. മോസ്കോ കേന്ദ്രമായ ഇന്റര്‍നാഷനല്‍ സ്പേസ് കമ്പനിയായ കോസ്മോട്രസിന്റെ സഹകരണത്തോടെയാണിതെന്ന് ദുബായ് സര്‍ക്കാരിനു കീഴിലുള്ള എമിറേറ്റ്സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഇഐഎഎസ്ടി) ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ഉബൈദ് അല്‍ മന്‍സൂറി അറിയിച്ചു.