Sunday, September 16, 2007

തായ്ലന്‍ഡില്‍ വിമാനം റണ്‍വേയില്‍ തകര്‍ന്ന് 61 പേര്‍ മരിച്ചു

തായ്ലന്‍ഡില്‍ വിമാനം റണ്‍വേയില്‍ തകര്‍ന്ന് 74 പേര്‍ മരിച്ചു .

തായ്ലന്‍ഡില്‍ വിമാനം റണ്‍വേയില്‍ തകര്‍ന്ന് 74 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ബാങ്കോക്കില്‍നിന്ന് ഫൂക്കേയിലേക്ക് പറന്ന ഓറിയന്റ് തായ് എയര്‍വേയ്സിന്റെ ഒ.ജി 269 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നിരവധി വിദേശികളടക്കം 123 യാത്രക്കാരാണ് വിമാനത്തിലുള്ളത്.
കനത്തകാറ്റും മഴയും കാരണം ഫൂക്കേയിലെ തായ് റിസോര്‍ട്ടില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. വിമാനം തകര്‍ന്ന് രണ്ടായി പിളര്‍ന്ന് തീപ്പിടിക്കുകയായിരുന്നു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വിമാനം നിലത്തിറക്കാന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടിരുന്നതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. കാറ്റും മഴയും കാരണം പൈലറ്റിന് റണ്‍വേ കാണാതിരുന്നതാകാം അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

തായ്ലന്‍ഡില്‍ വിമാനം റണ്‍വേയില്‍ തകര്‍ന്ന് 61 പേര്‍ മരിച്ചു

തായ്ലന്‍ഡില്‍ വിമാനം റണ്‍വേയില്‍ തകര്‍ന്ന് 61 പേര്‍ മരിച്ചതായി ആദ്യറിപ്പോര്‍ട്ടുകള്‍. ബാങ്കോക്കില്‍നിന്ന് ഫൂക്കേയിലേക്ക് പറന്ന ഓറിയന്റ് തായ് എയര്‍വേയ്സിന്റെ ഒ.ജി 269 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നിരവധി വിദേശികളടക്കം 123 യാത്രക്കാരാണ് വിമാനത്തിലുള്ളത്.