Sunday, September 30, 2007

കോഴിക്കോട് ജില്ലയില്‍ മൂന്നിടത്ത് ഹവാല റെയ്ഡ്: മൂന്ന് തോക്കുകളും രേഖകളും പിടിച്ചു

റെയിഡ് വെറും പ്രഹസനമായിരുന്നുവെന്ന് വ്യാപകമായ പരാധി

ഹവാല അന്വേഷണത്തിന്റെ ഭാഗമായി പോലീസ്_റവന്യൂ വിഭാഗം അധികൃതര്‍ സംയുക്തമായി കോഴിക്കോട് ജില്ലയില്‍ നടത്തിയ തിരച്ചിലില്‍ മൂന്ന് തോക്കുകളും സാമ്പത്തിക ഇടപാടുകളുടെ ഒട്ടേറെ രേഖകളും കണ്ടെടുത്തു.
വില്ല്യാപ്പള്ളി, കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിലായി 13 വീടുകളിലാണ് റെയ്ഡ് നടന്നത്. മലപ്പുറം എസ്.പി. പി.വിജയന്റെ മേല്‍നോട്ടത്തില്‍ നടന്ന തിരച്ചിലില്‍ വില്ല്യാപ്പള്ളി അത്തന്റവിട പോക്കറുടെ വീട്ടില്‍ നിന്നാണ് രണ്ട് എയര്‍ റൈഫിളുകളും ഒരു എയര്‍ പിസ്റ്റളും പിടിച്ചെടുത്തത്. ലൈസന്‍സ് ആവശ്യമില്ലാത്ത തോക്കുകളാണിവയെങ്കിലും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
റെയ്ഡ് നടന്ന മറ്റ് വീടുകളില്‍ നിന്ന് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ജില്ലയിലെ പ്രധാന ഹവാല ഇടപാടുകള്‍ നടക്കുന്ന ഭാഗങ്ങളിലാണ് റെയ്ഡ് നടന്നത്. കൊയിലാണ്ടി ഗസ്റ്റ് ഹൌസില്‍ ക്യാമ്പ് ചെയ്താണ് എസ്.പി. പി. വിജയന്‍ റെയ്ഡിന് നേതൃത്വം കൊടുത്തത്. 13 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ 13 സംഘങ്ങളായി തിരിഞ്ഞാണ് പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടത്തിയത്. വനിതാ പോലീസ് ഉള്‍പ്പടെ 170 പോലീസുകാരും 26 റവന്യൂ ജീവനക്കാരും പങ്കെടുത്തു.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകളും ബാങ്ക് അക്കൌണ്ടുകളും മറ്റും റെയ്ഡില്‍ കണ്ടെത്തിയതായി എസ്.പി. പറഞ്ഞു. ചില വീടുകളില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ പണവും സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും അവ പിടിച്ചെടുത്തിട്ടില്ല. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ ധനകാര്യ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും രേഖകളുമായി ഒത്തു നോക്കി കൂടുതല്‍ അന്വേഷണം നടത്തും.
കൊടുവള്ളിയില്‍ റെയ്ഡ് നടന്ന രണ്ടു വീടുകളിലൊന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കാരാട്ട് റസാക്കിന്റേതാണ്. കൊടുവള്ളി കാരാട്ട് ഫൈസല്‍, കാരാട്ട് അഷറഫ്, കാരാട്ട് റഹിം, കൊട്ടക്കാവയല്‍ കുഞ്ഞിമൂസ, വാവാട് കപ്പലാംകുഴി നാസര്‍, താമരശ്ശേരി കുടുക്കിലുമ്മാരം കുടുക്കില്‍ മൂസ, വില്ല്യാപ്പള്ളി രാമത്ത് യൂനുസ്, അസീസ്, മജീദ്, പി.പി. അഷറഫ്, പി.പി. മുസ്തഫ തുടങ്ങിയ 13 പേരുടെ വീടുകളിലും റെയ്ഡ് നടന്നു. കുഴല്‍പ്പണ ശൃംഖലയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ ഭാഗമായാണ് റെയ്ഡ്. മധ്യമേഖലാ ഐ.ജി. വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമാണ് റെയ്ഡിന് നേതൃത്വം നല്‍കിയ മലപ്പുറം എസ്.പി. പി. വിജയന്‍.
മലപ്പുറം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ മൂന്നാഴ്ച മുമ്പ് പതിനാറിടത്ത് പോലീസ് ഹവാലാ റെയ്ഡ് നടത്തിയിരുന്നു. പെരിന്തല്‍മണ്ണയിലെ ഒരു വീട്ടില്‍ നിന്ന് തമിഴ്നാട്ടില്‍ 400കോടിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകള്‍ കണ്ടെത്തിയിരുന്നു. മറ്റൊരു വീട്ടില്‍ നിന്ന് തോക്കും പിടികൂടി.

1 comment:

ജനശക്തി ന്യൂസ്‌ said...