Thursday, September 13, 2007

ലിസി ജേക്കബ് സ്വയം വിരമിക്കലിന് അനുമതി തേടി

ചീഫ് സെക്രട്ടറി ലിസി ജേക്കബ് സ്വയംവിരമിക്കലിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ നേരില്‍കണ്ടാണ് ചീഫ് സെക്രട്ടറി സ്വയം വിരമിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് സ്വയം വിരമിക്കലിന് തയാറായതെന്നാണ് ചീഫ് സെക്രട്ടറി വ്യക്കമാക്കിയത്. മെര്‍ക്കിസ്റണ്‍ ഭൂമി ഇടപാടില്‍ ചീഫ് സെക്രട്ടറി വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് ആരോപണമുണ്ടായിരുന്നു. വി.എസ്.എസ്.സി യുടെ ബഹിരാകാശ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട് ഹെലിപാട് നിര്‍മാണത്തിന് വേണ്ടത്ര അന്വേഷണം നടത്താതെ ചീഫ് സെക്രട്ടറി ഒരു കോടി രൂപ അനുവദിച്ചത് ഏറെ വിവാദമായിരുന്നു. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിക്ക് വീഴ്ച വന്നെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യമാണ് ചീഫ് സെക്രട്ടറിയെ പദവിയില്‍ നിന്ന് ഒഴിയാന്‍ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന ബാബു ജേക്കബിന്റെ ഭാര്യയാണ് ലിസി ജേക്കബ്.

1 comment:

ജനശക്തി ന്യൂസ്‌ said...