Thursday, September 13, 2007

പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു: എം.എല്‍.എമാര്‍ നിരാഹാരസമരം തുടങ്ങി

പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു: എം.എല്‍.എമാര്‍ നിരാഹാരസമരം തുടങ്ങി .

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയിലേയ്ക്ക് നടത്തിയ മാര്‍ച്ചിനുനേരെ അതിക്രമം കാണിച്ചെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കെ.സി വേണുഗോപാലാണ് നോട്ടീസ് നല്‍കിയത്.
എന്നാല്‍ അക്രമം നടത്തി മന്ത്രിമാരെ പുറത്താക്കാമെന്ന് കരുതേണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അക്രമസമരം അനുവദിക്കില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമം കാണിച്ചത്. പോലീസ് സംയമനം പാലിക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. ഇതേതുടര്‍ന്നാണ് അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.
അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മൂന്ന് എം.എല്‍.എ മാര്‍ നിരാഹാര സമരം നടത്തുമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. എ.പി അനില്‍കുമാര്‍, അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി, തോമസ് ഉണ്ണിയാടന്‍ എന്നിവരാണ് നിയമസഭാകവാടത്തില്‍ നിരാഹാരമിരിക്കുന്നത്.

3 comments:

ജനശക്തി ന്യൂസ്‌ said...

ഈ യു ഡി എഫ്‌ നേതാക്കന്മാര്‍ക്ക്‌ എന്തുപറ്റി.പോലീസിന്നുനേരെ അതിക്രമം കാണിച്ചതും കല്ലെറിഞ്ഞതും യുത്ത്‌ കോണ്‍ഗ്രസ്സുകാരാണെന്ന് ജനം ടി വി ചാനലുകളിലൂടെ കണ്ടതാണ്‌. പിന്നെ എങ്ങിനെയാണ്‌ പോലീസ്‌ അതിക്രമം കാണിച്ചെന്ന് പറയുക,അങ്ങിനെ കള്ളം പറഞ്ഞ്‌ നിയമസഭ ബഹിഷ്‌ക്കരിക്കുന്നത്‌ നീതികരിക്കാനാകുമോ ?.ഇതുപോലെ മറ്റുവിഷയങ്ങളിലും കള്ളം പറഞ്ഞാണിവര്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ജനം കരുതിയാല്‍ അവരെ എങ്ങിനെ കുറ്റം പറയും.

റംസാന്‍ വൃതം അനുഷ്ടിക്കുന്ന അബ്ദുറഹിമാന്‍ രണ്ടത്താണിയെ നിരാഹാരവൃതമെന്നപേരില്‍ നിയമസഭക്ക്‌ മുന്നില്‍ ഇരുത്തുന്നത്‌ വൃതാനുഷ്ഠാനത്തെത്തന്നെ അപമാനിക്കുന്നതിന്ന് തുല്യമാണ്‌. ആയതുകൊണ്ട്‌ അദ്ദേഹത്തെ ഉടനെ മാറ്റണം.