Saturday, September 29, 2007

മഹാത്മാഗാന്ധി സര്‍വകലാശാല രജതജൂബിലി യുവജനോത്സവത്തില്‍ എറണാകുളം മഹാരാജാസ് കോളജ് കിരീടം നേടി.

കലോത്സവത്തില്‍ എസ് അഞ്ജലിദേവി കലാതിലകവും, രഘു സി നാരായണന്‍ പ്രതിഭയുമായി.

മഹാത്മാഗാന്ധി സര്‍വകലാശാല രജതജൂബിലി യുവജനോത്സവത്തില്‍ എറണാകുളം മഹാരാജാസ് കോളജ് കിരീടം നേടി. കലോത്സവത്തില്‍ എസ് അഞ്ജലിദേവി കലാതിലകവും, രഘു സി നാരായണന്‍ പ്രതിഭയുമാകുമെന്നുറപ്പായി.
ശക്തമായ നാടോടിനൃത്തം മത്സരഫലം പുറത്തുവന്നതോടെയാണ് കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ തീരുമാനിക്കപ്പെട്ടത്. കോട്ടയം സിഎംഎസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് അഞ്ജലി റാന്നി. ഭരതനാട്യം, മോഹിനിയാട്ടം എന്നിവയില്‍ ഒന്നാംസ്ഥാനവും, നാടോടിനൃത്തത്തില്‍ രണ്ടാംസ്ഥാനവും നേടി 13 പോയിന്റുകളോടെയാണ് അഞ്ജലി കലാതിലകമായത്.
എറണാകുളം മഹാരാജാസിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യര്‍ഥിയാണ് കലാപ്രതിഭ പട്ടമണിയുന്ന രഘു. 18 പോയിന്റുമായാണ് രഘു ആണ്‍കുട്ടികളില്‍ വ്യക്തിഗത പോയിന്റു നിലയില്‍ മുന്നിലെത്തിയത്.
സെന്റ് തെരേസാസ് കോളജിനെ രണ്ടാം സ്ഥാനത്തേക്കും, തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിനെ മൂന്നാംസ്ഥാനത്തേക്കും പിന്തള്ളിയാണ് മഹാരാജാസ് കിരീടത്തിലേക്കു നീങ്ങുന്നത്.

1 comment:

ജനശക്തി ന്യൂസ്‌ said...