Saturday, September 29, 2007

ഇന്ത്യയ്ക്ക് 308 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്ക്ക് 308 റണ്‍സ് വിജയലക്ഷ്യം

ബാംഗ്ലൂര്‍: ഓസ്ട്രേലിയയിക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 308 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെടുത്തു. 132 പന്തില്‍ നിന്ന് 130 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മൈക്കള്‍ ക്ലര്‍ക്കാണ് ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ശ്രീശാന്ത് മൂന്നും സഹീര്‍ ഖാന്‍ രണ്ടും യുവരാജ് ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.
തുടക്കത്തില്‍ തന്നെ ഓസ്ട്രേലിയയ്ക്ക് ഗില്‍ക്രിസ്റ്റിന്റെ വിക്കറ്റ് നഷ്ടമായി സഹീര്‍ ഖാന്റെ പന്തില്‍ ഉജ്ജ്വലമായൊരു ക്യാച്ച് എടുത്താണ് യുവരാജ് 12 റണ്‍സെടുത്ത ഗില്‍ക്രിസ്റ്റിനെ പുറത്താക്കിയത്. പിന്നീട് ഹോഡ്ജ്, ഹെയ്ഡന്‍, സൈമണ്ട്സ് എന്നിവരുടെ വിക്കറ്റുകള്‍ ശ്രീശാന്ത് വീഴ്ത്തി. ഇതോടെ നാലിന് 90 എന്ന നിലയില്‍ പരുങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടര്‍ന്ന് വന്ന ക്ലര്‍ക്ക്_ഹഡിന്‍ കൂട്ടുകെട്ടാണ് കൂറ്റന്‍ സ്കോര്‍ നല്‍കിയത്.

1 comment:

ജനശക്തി ന്യൂസ്‌ said...