Saturday, September 29, 2007

തൊഴിലുറപ്പുപദ്ധതി എല്ലാ ജില്ലയിലേക്കും

തൊഴിലുറപ്പുപദ്ധതി എല്ലാ ജില്ലയിലേക്കും

ദേശീയ തൊഴിലുറപ്പു പദ്ധതി എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി, ധനമന്ത്രി, ഗ്രാമവികസനമന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രത്യേക യോഗമാണ് തീരുമാനമെടുത്തത്. ഒരു സാമ്പത്തികവര്‍ഷം കുറഞ്ഞത് 100 തൊഴില്‍ദിനം നല്‍കി ഗ്രാമപ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളിലെ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പുവരുത്തി ജീവിതമാര്‍ഗം നല്‍കുന്നതാണ് പദ്ധതി. യുപിഎ പൊതു മിനിമം പരിപാടിയിലെ പ്രധാന വാഗ്ദാനമാണിത്. ഇടതുപാര്‍ടികളുടെ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്നാണ് നിയമനിര്‍മാണം നടത്തി പദ്ധതി നടപ്പാക്കിയത്. 2006 ഫെബ്രുവരി രണ്ടിന് ആരംഭിച്ച പദ്ധതി ആദ്യം 200 ജില്ലയിലും രണ്ടാംഘട്ടമായി 130 ജില്ലയിലും നടപ്പാക്കി. പദ്ധതി എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കണമെന്ന് ഇടതുപാര്‍ടികള്‍ തുടര്‍ച്ചയായി ആവശ്യപ്പെടുകയായിരുന്നു.
2008 ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ ജില്ലയിലും പദ്ധതി പ്രാവര്‍ത്തികമാക്കുമെന്ന് കേന്ദ്ര ഗ്രാമവികസനമന്ത്രി രഘുവംശപ്രസാദ്സിങ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലകളില്‍ ഗ്രാമീണ മേഖലയിലാണ് നടപ്പാക്കുക. ഇതിനായി വര്‍ഷം 20,000 കോടി രൂപ ചെലവഴിക്കേണ്ടിവരും. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പദ്ധതി നടപ്പാക്കുന്നതിന് തടസ്സമായിരുന്നു. കാര്‍ഷികരംഗത്തെ പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഭൂവികസനം, ഹോര്‍ടികള്‍ച്ചര്‍, പ്ളാന്റേഷന്‍ മേഖലകളിലെ തൊഴിലുകള്‍, പട്ടികജാതി-വര്‍ഗ കുടുംബങ്ങളുടെയും ദാരിദ്യ്രരേഖക്കു താഴെയുള്ള കുടുംബങ്ങളുടെയും കൃഷിഭൂമിയിലേക്ക് ജലസേചനസൌകര്യം നല്‍കല്‍ എന്നിവയും പുതുതായി പദ്ധതിയില്‍ ഉള്‍പ്പെടുത്തി.
പദ്ധതി ക്രമക്കേടും വീഴ്ചകളുമില്ലാതെ നടപ്പാക്കാന്‍ മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്തും. പദ്ധതി രേഖകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. എല്ലാ ജില്ലയിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തേണ്ട ആവശ്യമില്ലെന്നും നിയമപ്രകാരം തുക ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

തൊഴിലുറപ്പുപദ്ധതി എല്ലാ ജില്ലയിലേക്കും

ദേശീയ തൊഴിലുറപ്പു പദ്ധതി എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി, ധനമന്ത്രി, ഗ്രാമവികസനമന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രത്യേക യോഗമാണ് തീരുമാനമെടുത്തത്. ഒരു സാമ്പത്തികവര്‍ഷം കുറഞ്ഞത് 100 തൊഴില്‍ദിനം നല്‍കി ഗ്രാമപ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളിലെ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പുവരുത്തി ജീവിതമാര്‍ഗം നല്‍കുന്നതാണ് പദ്ധതി.
യുപിഎ പൊതു മിനിമം പരിപാടിയിലെ പ്രധാന വാഗ്ദാനമാണിത്. ഇടതുപാര്‍ടികളുടെ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്നാണ് നിയമനിര്‍മാണം നടത്തി പദ്ധതി നടപ്പാക്കിയത്. 2006 ഫെബ്രുവരി രണ്ടിന് ആരംഭിച്ച പദ്ധതി ആദ്യം 200 ജില്ലയിലും രണ്ടാംഘട്ടമായി 130 ജില്ലയിലും നടപ്പാക്കി. പദ്ധതി എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കണമെന്ന് ഇടതുപാര്‍ടികള്‍ തുടര്‍ച്ചയായി ആവശ്യപ്പെടുകയായിരുന്നു.