യുഎഇയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടി കര്‍ശനമാക്കിയതിനെത്തുടര്‍ന്നു തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്ന സ്ഥാപനങ്ങള്‍ക്കു മിഷന്‍ വീസ തുണയാകും.
യുഎഇയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടി കര്‍ശനമാക്കിയതിനെത്തുടര്‍ന്നു തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്ന സ്ഥാപനങ്ങള്‍ക്കു മിഷന്‍ വീസ തുണയാകും. തൊഴില്‍ തേടിയെത്തുന്നവര്‍ക്കു രണ്ടു തവണയായി പരമാവധി ആറു മാസത്തേക്ക് ജോലി ചെയ്യാനാകുന്നതാണു പുതിയ വീസ.
ഏതാനും മാസം മുമ്പ് ഹ്രസ്വകാലാവധി വീസ ഏര്‍പ്പെടുത്താന്‍ നടപടിയെടുത്തിരുന്നെങ്കിലും അന്നു വ്യവസായ സ്ഥാപനങ്ങളൊന്നും താല്‍പര്യം കാണിച്ചിരുന്നില്ല. സന്ദര്‍ശക വീസയിലുള്ളവര്‍ക്കു ജോലി നല്‍കിയാല്‍ 50,000 ദിര്‍ഹം വരെ പിഴ ഇൌടാക്കാനും ജോലി ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കാനുമുള്ള തീരുമാനം മിഷന്‍ വീസയുടെ പ്രസക്തി കൂട്ടി.
ആദ്യം 90 ദിവസത്തേക്കാകും മിഷന്‍ വീസ നല്‍കുക. അത്രയും ദിവസത്തേക്കു കൂടി കാലാവധി നീട്ടാം. ഈ കാലയളവില്‍ തൊഴിലാളിയുടെ ജോലിക്ഷമത മനസ്സിലാക്കാന്‍ സ്ഥാപനങ്ങള്‍ക്കും സ്ഥാപനത്തിലെ ജോലിയുടെ സ്വഭാവവും മറ്റും ഗ്രഹിക്കാന്‍ വ്യക്തികള്‍ക്കും അവസരമൊരുങ്ങും.
മിഷന്‍ വീസയ്ക്ക് 1200 ദിര്‍ഹമാണ് (ഏകദേശം 12,500 രൂപ) തുക നിശ്ചയിച്ചിരിക്കുന്നത്. സന്ദര്‍ശക വീസയ്ക്ക് ഇതിന്റെ പത്തിലൊന്നു പോലുമില്ലെന്നാണ് പലരുടെയും പരാതി. സന്ദര്‍ശക വീസയില്‍ എത്തിയവര്‍ക്കു ജോലി വീസയിലേക്കു മാറാനാകില്ലെന്നിരിക്കെ മിഷന്‍ വീസ എടുക്കുകയല്ലാതെ പോംവഴിയില്ല. മിഷന്‍ വീസക്കാര്‍ക്കു സ്ഥാപനങ്ങളുടെ വീസയിലേക്കു മാറാനുമാകും.
വീസ തട്ടിപ്പുകള്‍ തടയാന്‍ അപേക്ഷയ്ക്കൊപ്പം ഫോട്ടോയും ഇൌയിടെ നിര്‍ബന്ധമാക്കിയിരുന്നു. വ്യാജ വീസയുമായി ഇവിടേക്കു കടക്കാന്‍ ശ്രമിക്കുന്നതു തടയുകയാണ് ലക്ഷ്യം.
Subscribe to:
Post Comments (Atom)
1 comment:

Post a Comment