Friday, September 14, 2007

യൂസേഴ്സ് ഫീ സര്‍ക്കാര്‍ തടയണം

യൂസേഴ്സ് ഫീ സര്‍ക്കാര്‍ തടയണം .


വന്‍ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 'യൂസേഴ്സ് ഫീ' പുനരാരംഭിക്കാനുള്ള ശ്രമം കേരളസര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് നോര്‍ക്കാ റൂട്സ് ഡയറക്ടറായ അഡ്വ. സി.കെ. മേനോന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേരളസര്‍ക്കാറിന് 26 ശതമാനം ഓഹരികളുള്ള കൊച്ചി വിമാനത്താവളത്തില്‍ 500 രൂപ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്തിയിരുന്ന നടപടി യു.ഡി.എഫ്. ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിമാനത്താവളം ഡയറക്ടറായ എം.എ. യൂസുഫ് അലിയും മുന്‍കൈയെടുത്താണ് നിര്‍ത്തലാക്കിയിരുന്നത്. മുഖ്യമന്ത്രി അച്യുതാനന്ദന്‍ നേതൃത്വം നല്കുന്ന സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായി നടപടികളെടുക്കണമെന്ന് മേനോന്‍ ആവശ്യപ്പെട്ടു.

No comments: