Friday, September 14, 2007

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യൂസേഴ്സ്ഫീ: മുഖ്യമന്ത്രി ഇടപെടണമെന്ന് കാപ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യൂസേഴ്സ്ഫീ: മുഖ്യമന്ത്രി ഇടപെടണമെന്ന് കാപ.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീ വീണ്ടും ഏര്‍പ്പെടുത്തുന്നത് തടയാന്‍ വി.എസ്. അച്യുതാനന്ദന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് 'കാപ' കമ്പി സന്േദശമയച്ചു.
കാപ ഉള്‍പ്പെടെ ഗള്‍ഫ് നാടുകളിലെ വിവിധ മലയാളി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് മുന്‍ സിയാല്‍ ബോര്‍ഡ് 2005ല്‍ യൂസേഴ്സ് ഫീ പിന്‍വലിച്ചത്. ഇപ്പോള്‍ വീണ്ടും ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മുഖ്യമന്ത്രിയും ഇടപെടണമെന്ന് 'കാപ' അഭ്യര്‍ഥിച്ചു. ഈ മാസം 10ന് ചേര്‍ന്ന സിയാല്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച കണക്കുപ്രകാരം കമ്പനി നല്ല ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇപ്പോഴത്തെ നീക്കം ശക്തമായി തടയണമെന്നാവശ്യപ്പെട്ടതായി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കുര്യന്‍ പി.ജോണ്‍സണ്‍ പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യൂസേഴ്സ്ഫീ: മുഖ്യമന്ത്രി ഇടപെടണമെന്ന് കാപ
കുവൈത്ത്: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീ വീണ്ടും ഏര്‍പ്പെടുത്തുന്നത് തടയാന്‍ വി.എസ്. അച്യുതാനന്ദന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് 'കാപ' കമ്പി സന്േദശമയച്ചു.