Sunday, September 16, 2007

യുഎഇയില്‍ നാലു കോടി ഇൌന്തപ്പനകള്‍

യുഎഇയില്‍ നാലു കോടി ഇൌന്തപ്പനകള്‍ .

ദുബായ്: യുഎഇയിലെ ഈന്തപ്പനകളുടെ എണ്ണം നാലു കോടിയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 40% അല്‍ഐന്‍ സിറ്റിയിലാണെന്നും ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി നടത്തിയ പഠനത്തില്‍ കണ്ടെത്തി.
യുഎഇയിലെ ഫലവൃക്ഷ കൃഷിയില്‍ 30% ഈന്തപ്പനയാണ്. 2005ല്‍ ആകെയുള്ള പഴം-പച്ചക്കറി ഉല്‍പാദനത്തില്‍ 60% ഈന്തപ്പഴമായിരുന്നു. ഈന്തപ്പഴ ഉല്‍പാദനത്തില്‍ ഈജിപ്തിനും സൌദിക്കും പിന്നിലായി മൂന്നാം സ്ഥാനത്തുമാണ്.
മൂന്നര പതിറ്റാണ്ടിനിടെ ഉല്‍പാദനത്തില്‍ 90 മടങ്ങ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈന്തപ്പഴ കയറ്റുമതിയിലൂടെ കഴിഞ്ഞ വര്‍ഷം യുഎഇ സമ്പാദിച്ചത് 30 കോടിയിലേറെ ദിര്‍ഹമാണ് (321 കോടി രൂപയിലേറെ).

1 comment:

ജനശക്തി ന്യൂസ്‌ said...