Sunday, September 16, 2007

ചതിക്കുഴികളിലേക്ക് വിരല്‍ചൂണ്ടി കലാജാഥകള്‍

ചതിക്കുഴികളിലേക്ക് വിരല്‍ചൂണ്ടി കലാജാഥകള്

"ചിതലരിക്ക്ണ് ചിന്തയ്ക്ക്,
ചിലന്തി കെട്ടണ് മണ്ടയ്ക്ക്.
ചതിയൊളിക്കണ ചന്തേലയ്യാ
ചിരിമറക്കണ് ചങ്ങാതി...''

പ്രലോഭനത്തിന്റെ വലയില്‍ ചിന്തയെയും ജീവിതത്തെത്തന്നെയും തളച്ചിടുന്ന നവസ്വകാര്യ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കുടിലതകളിലേക്കാണ് ഈ കലാസംഘം ശ്രദ്ധക്ഷണിക്കുന്നത്. വായ്പകളുടെ മായാപ്രപഞ്ചത്തിലൂടെ നമ്മെ നിസ്വരാക്കുന്ന തന്ത്രങ്ങള്‍ ബാങ്കിങ്ങ് മേഖലയില്‍നിന്നുള്ളവര്‍ തന്നെയാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ഒരുങ്ങിയ കലാജാഥകളാണ് പുറമെ സുന്ദരമെന്ന് തോന്നുന്ന ഈ മേഖലയിലെ ചതിക്കുഴികള്‍ തുറന്നുകാട്ടുന്നത്. ഇതിനകം പരിശീലനം പൂര്‍ത്തിയാക്കിയ രണ്ട് ജാഥകളില്‍ ഒന്ന് കാസര്‍കോട്നിന്നും മറ്റൊന്ന് തിരുവന്തപുരത്ത്നിന്നും ഞായറാഴ്ച പര്യടനം ആരംഭിക്കും.
ദരിദ്രനാരായണന്‍ എന്ന് വിശേഷിപ്പിക്കാവുന്ന നാരായണന്‍ കുട്ടിയുടെയും മറ്റനേകം കുട്ടിമാരുടെയും കഥ ഇതിവൃത്തമാക്കിയ 'പണപ്പെട്ടി വിശേഷം' എന്ന നാടകമാണ് സംഘം അവതരിപ്പിക്കുന്നത്. നാരായണന്‍ കുട്ടിക്ക് സര്‍ക്കാര്‍ 70,000 രൂപയുടെ വായ്പ അനുവദിക്കുന്നു. ഇതിന്റെ അക്കൌണ്ട് സ്വന്തമാക്കുന്നതിനും അതുവഴി ചെമ്പ്ര എന്ന ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളെയും വിലക്കെടുക്കുന്നതിനുള്ള മത്സരമാണ് ബാങ്കുകള്‍ നടത്തുന്നത്. കൂട്ടിക്കൊടുപ്പുകാര്‍ എന്ന അര്‍ത്ഥം ധ്വനിപ്പിക്കുന്ന് മാമാ അലയന്‍സ് ബാങ്കാണ് ഇതില്‍ മുന്നില്‍. പാഷാണത്തില്‍ പൊതിഞ്ഞ പുഞ്ചിരിയുമായി എത്തുന്ന ടൈകെട്ടിയ ഗുണ്ടകള്‍ ഒടുവില്‍ ജനങ്ങളെ നാടുവിടേണ്ട സ്ഥിതിയില്‍ എത്തിക്കുന്നു.
ജീവിത സാഹചര്യം മനസ്സിലാക്കാതെ പ്രലോഭനത്തിനു മുന്നില്‍ അടിപ്പെടുന്ന സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും ജീവിത ദുരിതമാണ് നാടകം പങ്കുവെയ്ക്കുന്നത്. പണ്ടത്തെ പലിശക്കാരും സേട്ടുമാരും പുതുരൂപത്തില്‍ കൂടുതല്‍ കരുത്തില്‍ തിരിച്ചെത്തുകയാണെന്നും നാടകം പറയുന്നു. ഒരു മുതലാളിയും നാട് നന്നാക്കില്ലെന്ന പൊതുത്തവും.
മാവൂര്‍ വിജയന്റെ രചനയില്‍ ടി സുരേഷ്ബാബുവാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്് കെ ജി ഹര്‍ഷനാണ് സജ്ജീകരണം. 11 പേര്‍ വീതമടങ്ങുന്ന സംഘങ്ങള്‍ എല്ലാ ജില്ലകളിലും നാടകം അവതരിപ്പിക്കും. വടക്കന്‍ മേഖലാ സംഘത്തെ മാവൂര്‍ വിജയനും തെക്കന്‍ മേഖലയില്‍ പര്യടനം നടത്തുന്ന സംഘത്തെ കൊല്ലം വിശ്വംഭരനുമാണ് നയിക്കുന്നത്. ഇരു സംഘവും 27ന് കൊല്ലത്ത് സംഗമിക്കും. ഒക്ടോബര്‍ ആറു മുതല്‍ എട്ടു വരെ കൊല്ലത്താണ് സമ്മേളനം.

1 comment:

ജനശക്തി ന്യൂസ്‌ said...