Tuesday, September 25, 2007

കട്ടന്‍ചായയുടെ രാഷ്ട്രീയ വിവക്ഷകള്‍

കട്ടന്‍ചായയുടെ രാഷ്ട്രീയ വിവക്ഷകള്‍.

കട്ടന്‍ചായയും പരിപ്പുവടയും അടുത്ത കാലത്ത് ഏറെ രാഷ്ട്രീയ പ്രസക്തി കൈവരിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ "ഔദ്യോഗിക മെനു'' ആണെന്നുവരെ ചില മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചു. ആരെങ്കിലും കട്ടന്‍ചായയും പരിപ്പുവടയും കഴിക്കുന്നത് കണ്ടാല്‍ ക്യാമറയും തൂക്കി മാധ്യമപ്രവര്‍ത്തകര്‍ ഓടിയെത്തി. "ഇതാ ഇവിടെ... ഇപ്പോഴും കമ്യൂണിസ്റ്റുകാര്‍ ബാക്കിയുണ്ട്'' എന്ന ലേഖകന്റെ കണ്ടുപിടിത്തം പിറ്റേന്ന് പടത്തോടൊപ്പം ആറുകോളം വാര്‍ത്തയായി പത്രത്താളുകളില്‍ നിറയുകയായി.
കട്ടന്‍ചായയും പരിപ്പുവടയും നാട്ടിന്‍പുറത്തെ ചായപ്പീടികകളിലെ സ്ഥിരം വിഭവങ്ങളാണ്. കമ്യൂണിസ്റ്റുകാരുടെയും അല്ലാത്തവരുടെയും ഇഷ്ടവിഭവങ്ങളുമാണ്, പണ്ടെന്നപോലെ ഇന്നും. പക്ഷേ, ഇന്ന് നാട്ടിന്‍പുറങ്ങളില്‍പോലും ചായക്കടകള്‍ ഹോട്ടലുകളായി മാറുകയാണ്. കട്ടന്‍ചായ്ക്കു പുറമെ ബ്രൂ കാഫിയും മാംഗോഷേയ്ക്കും ഷാര്‍ജയും ഒക്കെ പാനീയങ്ങളായി കിട്ടുന്ന ഹോട്ടലുകള്‍ നാട്ടിന്‍പുറങ്ങളില്‍പോലും അപൂര്‍വമല്ല. പരിപ്പുവട മാത്രമല്ല, ബട്ടൂറയും തണ്ടൂരിച്ചപ്പാത്തിയും പൊരിച്ച കോഴിയുംവരെ അവിടെ ലഭ്യമാണ്. കേരളീയരുടെ ഭക്ഷണശീലങ്ങളില്‍ വന്ന മാറ്റമാണ് ഇതിന് കാരണം.
ഈ മാറ്റങ്ങളെല്ലാം ഒരുപോലെ അഭിലഷണീയങ്ങളല്ലെങ്കിലും മലയാളിയുടെ ജീവിതനിലവാരത്തിന്റെ വളര്‍ച്ചയുടെ ഫലങ്ങളാണെന്നത് സത്യം മാത്രം. കഴിഞ്ഞ നാലഞ്ച് ദശാബ്ദങ്ങള്‍ക്കുള്ളില്‍ വമ്പിച്ച മാറ്റങ്ങളാണ് നമ്മുടെ ജീവിതത്തിലും ജീവിതശൈലിയിലും സംഭവിച്ചിട്ടുള്ളത്. കാര്‍ഷിക പരിഷ്കാരവും വിദ്യാഭ്യാസത്തിന്റെ സാര്‍വത്രികവല്‍ക്കരണവും സാമൂഹ്യനീതിയിലധിഷ്ഠിതമായ കേരള മോഡല്‍ വികസനതന്ത്രവും നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. അരനൂറ്റാണ്ടുമുമ്പ് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈ വികസനപാത കേരളത്തിലെ ജനങ്ങള്‍ സ്വമേധയാ തെരഞ്ഞെടുത്തതാണ്. 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ അധികാരത്തിലെത്തിച്ചാണ് നാം ഈ നേട്ടം കൈവരിച്ചത്. ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥയ്ക്കും സാമ്രാജ്യാധിപത്യത്തിനുമെതിരെ ഒരു നൂറ്റാണ്ടുമുമ്പാരംഭിച്ച പോരാട്ടമാണ് ഈ പുതിയ നീതിബോധത്തിലേക്ക് കേരളീയരെ നയിച്ചത്. പോരാട്ടങ്ങളിലൂടെ രൂപപ്പെട്ട ഈ ഉത്ബുദ്ധത മൂലം വലതുപക്ഷ സര്‍ക്കാരുകള്‍ക്കുപോലും കേരളവികസന മാതൃകയുടെ സാമൂഹ്യാടിത്തറയില്‍ കൈവെക്കാന്‍ അടുത്തകാലംവരെ ധൈര്യം വന്നിരുന്നില്ല.
ലോകത്തിലേറ്റവും കൂടുതല്‍ നിരക്ഷരരുള്ള രാജ്യത്ത് കേരളീയര്‍ 94 ശതമാനം സാക്ഷരത കൈവരിച്ചു. സ്കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ ഏറ്റവും കൂടുതല്‍ (പത്ത് കോടിയോളം) സ്കൂളിനുവെളിയില്‍ ജീവിതഭാരം പേറുന്ന ഒരു രാജ്യത്ത് 100 ശതമാനം കുട്ടികളെയും കേരളം സ്കൂളിലെത്തിച്ചു. 95 ശതമാനം മലയാളിക്കും സ്വന്തമായി വീടുണ്ട്. 91 ശതമാനം വീടുകളും ഓടിട്ടതോ, ടെറസ്സോ ആണ്. 85 ശതമാനം വീടുകളിലും വൈദ്യുതി എത്തി (കേരള പഠനം- ശാസ്ത്രസാഹിത്യ പരിഷത്ത്).
ടിവി നാട്ടിന്‍പുറങ്ങളിലും വ്യാപകമായി. മൊബൈല്‍ഫോണ്‍ സാധാരണക്കാരന്റെ ജീവിതത്തിന്റെ ഭാഗമായി. ചെറു കവലകളില്‍പോലും ഓട്ടോറിക്ഷയും ജീപ്പും കാറും വാടകയ്ക്ക് കിട്ടും. ഉള്‍നാടന്‍ റോഡുകള്‍ വ്യാപകം.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നാട്ടിന്‍പുറത്തുകാര്‍ക്ക് ഇന്നും സ്വപ്നം കാണാന്‍പോലും കഴിയാത്ത മാറ്റങ്ങളാണ് കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്. സത്യസന്ധമായ ഒരു താരതമ്യപഠനത്തിന് തയ്യാറായാല്‍ ഈ മാറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് കമ്യൂണിസ്റ്റ് പാര്‍ടിയാണെന്ന് കമ്യൂണിസ്റ്റ് വിരുദ്ധര്‍പോലും സമ്മതിക്കും. ലോകമാനവരാശിക്ക് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ മഹത്തായ സംഭാവനയാണ് ഈ മാനവിക വികസനമാതൃക.
ഈ മാറ്റത്തോടൊപ്പം കമ്യൂണിസ്റ്റ് പാര്‍ടിയിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. മുപ്പതോ നാല്‍പതോ കൊല്ലംമുമ്പ് പാര്‍ടി പൊതുയോഗങ്ങളില്‍ കുപ്പായമിടാത്ത മനുഷ്യരായിരുന്നു കൂടുതല്‍. ഇന്ന് കര്‍ഷകത്തൊഴിലാളികള്‍ പണികഴിഞ്ഞ് കുളിച്ചു കുപ്പായമിട്ടാണ് പൊതുയോഗത്തിനെത്തുന്നത്. പണ്ട് തറയിലിരുന്നാണ് ആളുകള്‍ പൊതുയോഗം ശ്രദ്ധിക്കാറുള്ളത്. ഇന്ന് കസേര നിരത്തുന്നു.
പാര്‍ടി കമ്മിറ്റിയോ പൊതുയോഗമോ കഴിഞ്ഞാല്‍ പാര്‍ടി ഓഫീസിലോ, ഏതെങ്കിലും സഖാക്കളുടെ വീട്ടിലോ നേതാക്കള്‍ കിടന്നുറങ്ങും. രാവിലെ പുറപ്പെടും. കാരണം അന്ന് ഓട്ടോറിക്ഷകളും ടൂവീലറുകളും ഇത്ര വ്യാപകമായിരുന്നില്ല. എംഎല്‍എമാരും എംപിമാരും വരെ സ്വന്തം കാറിലല്ല സഞ്ചരിച്ചിരുന്നത്. ഇന്ന് അവര്‍ക്ക് മാത്രമല്ല, ഇടത്തരം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമെല്ലാം വേണമെങ്കില്‍ കാറുവാങ്ങാന്‍ കഴിയും എന്നായിട്ടുണ്ട്. പൊതുവെ ജനജീവിതത്തില്‍ വന്ന ഈ മാറ്റം, സ്വാഭാവികമായും പാര്‍ടിയുടെ പ്രവര്‍ത്തനശൈലിയിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഈ വസ്തുത വ്യക്തമാക്കാനാണ് 'കട്ടന്‍ചായ-പരിപ്പുവട' പ്രയോഗം ഇ പി ജയരാജന്‍ നടത്തിയത്. വല്ലഭന് പുല്ലും ആയുധം എന്ന മട്ടില്‍ ഇ പി ജയരാജനെയും ഒരുവിഭാഗം നേതാക്കളെയും കടന്നാക്രമിക്കാന്‍ മാധ്യമങ്ങളുടെ കൈയില്‍ ഈ പ്രയോഗംപോലും ഒരായുധമാവുകയായിരുന്നു. പണ്ട് കട്ടന്‍ചായയും പരിപ്പുവടയും തിന്നിരുന്ന കൂട്ടര്‍ ഇന്ന് ചിക്കന്‍ഫ്രൈ അടിച്ച് എസി കാറില്‍ വിലസുന്ന സമ്പന്നരായിരിക്കുന്നു എന്ന മട്ടിലായി മാധ്യമവ്യാഖ്യാനങ്ങള്‍! കുറച്ചുകാലമായി ഇത് തുടങ്ങിയിട്ട്. പാര്‍ടി ഓഫീസുകളുടെയും ആസ്തികളുടെയും നേതാക്കളുടെ വീടിന്റെയും വസ്ത്രത്തിന്റെയും ചെരുപ്പിന്റെയും കണക്കെടുത്ത് കമ്യൂണിസ്റ്റ് പാര്‍ടി പാവങ്ങളുടെ പാര്‍ടി അല്ലാതായിത്തീര്‍ന്നിരിക്കുന്നു എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് ചിലര്‍ പ്രകടിപ്പിക്കുന്നത്.
സാമൂഹ്യജീവിതത്തിലും സൌകര്യങ്ങളിലുമുണ്ടായ വളര്‍ച്ചയ്ക്കനുസരിച്ച് ആ സാധ്യതകള്‍ കമ്യൂണിസ്റ്റുകാര്‍ ഉപയോഗിക്കരുതെന്നാണോ ഇവര്‍ പറയുന്നത്? കര്‍ഷകത്തൊഴിലാളിയുടെ കൈയിലും മൊബൈല്‍ഫോണുള്ളപ്പോള്‍ ഒരു പാര്‍ടി പ്രവര്‍ത്തകന്‍ ആ സൌകര്യം വേണ്ടെന്ന് വെക്കേണ്ട കാര്യമുണ്ടോ? എംഎല്‍എമാരും എംപിമാരുമെല്ലാം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനുള്ള വര്‍ധിച്ച സാധ്യത ഉപയോഗപ്പെടുത്തുന്നതിനുപകരം കാര്‍ ഉപേക്ഷിച്ച് കാല്‍നടയായി സഞ്ചരിക്കണമെന്നാണോ? ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ സൌകര്യമുണ്ടെങ്കിലും കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് പാവത്താന്‍ ചമയണമെന്നാണോ? അത്തരം കപടനാട്യങ്ങളെ ഇന്ന് സമൂഹം ആദരിക്കുമോ?
തീര്‍ച്ചയായും ആര്‍ഭാടപൂര്‍ണമായ ജീവിതവും സുഖഭോഗങ്ങളോടുള്ള ആര്‍ത്തിയും കമ്യൂണിസ്റ്റുകാര്‍ക്ക് യോജിച്ചതല്ല. അമിത സമ്പാദ്യപ്രവണതയും സഖാവിനെ വഴിതെറ്റിക്കും. കമ്യൂണിസ്റ്റ് സദാചാരവിരുദ്ധമായ ഇത്തരം പ്രവണതകള്‍ വിമര്‍ശിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണം. ഈ അര്‍ഥത്തിലാണ് വിമര്‍ശനമെങ്കില്‍ അത് സ്വാഗതാര്‍ഹവുമാണ്.
മാധ്യമത്തമ്പുരാക്കന്മാരുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിയാലേ കമ്യൂണിസ്റ്റാകൂ എന്ന ധാരണ കമ്യൂണിസ്റ്റുകാര്‍ക്കില്ല. അതുകൊണ്ടുതന്നെ കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് കാമറയ്ക്കുമുന്നില്‍ പോസ് ചെയ്യുന്ന കോമാളിത്തം കാട്ടാന്‍ കമ്യൂണിസ്റ്റുകാരെ കിട്ടുകയുമില്ല. സ്വന്തം ജീവിതാനുഭവങ്ങളില്‍നിന്നും കമ്യൂണിസ്റ്റ് പാര്‍ടിയെ തിരിച്ചറിഞ്ഞ കേരളീയരെ തെറ്റിദ്ധരിപ്പിക്കാന്‍ മാധ്യമങ്ങളുടെ ഇന്ദ്രജാലത്തിന് കഴിയുമെന്നും കരുതേണ്ടതില്ല.
ടി കെ നാരായണദാസ്.(chintha)

33 comments:

ജനശക്തി ന്യൂസ്‌ said...

കട്ടന്‍ചായയുടെ രാഷ്ട്രീയ വിവക്ഷകള്‍
ടി കെ നാരായണദാസ്

unknown said...

അല്ലാ ജനശക്തീ ... നമ്മള് പരിയാരം മെഡിക്കല്‍ കോളേജ് കൈക്കരുത്തില്‍ പിടിച്ചു പറിച്ച സംഭവം മാലോകരെ അറിയിച്ചിരുന്നുവോ ?
അല്ല ചോദിച്ചു എന്ന് മാത്രം ... നമ്മള് ചെയ്യുന്ന ജനാധിപത്യധ്വംസനങ്ങള് നമ്മള് എന്തിനാ പെരുമ്പറയടിക്കുന്നേ അല്ലേ ...

Anonymous said...

SoinoSwig http://buy-eriacta.wikidot.com http://comprare-cialis.wikidot.com http://buy-erectalis.wikidot.com SoinoSwig

Anonymous said...

Ancedeelime [url=http://wiki.openqa.org/display/~where-can-i-buy-ambien-without-prescription]cheap ambien[/url] Ambien [url=http://wiki.openqa.org/display/~where-can-i-buy-lasix-without-prescription]lasix california[/url] Lasix [url=http://wiki.openqa.org/display/~where-can-i-buy-ativan-without-prescription]ativan side effects[/url] Ativan [url=http://wiki.openqa.org/display/~where-can-i-buy-codeine-without-prescription]promethazine with codeine[/url] Codeine [url=http://wiki.openqa.org/display/~where-can-i-buy-vicodin-es-without-prescription]vicodin without rx[/url] Vicodin ES Immefeabajern

Anonymous said...

Gyperlarlibra [url=http://boxesandarrows.com/person/100184-acquistolevitrasenzaricetta]viagra cialis levitra[/url] Levitra [url=http://manatee-boating.org/members/achat-Viagra-sans-ordonnance.aspx]buy viagra[/url] Viagra [url=http://clr-h.jp/members/Acquisto-Levitra-on-line-senza-ricetta.aspx]viagra cialis levitra[/url] Levitra [url=http://manatee-boating.org/members/Acquisto-Kamagra-on-line.aspx]Kamagra messico[/url] Kamagra [url=http://manatee-boating.org/members/Acquisto-Viagra-on-line-senza-ricetta.aspx]cheap viagra[/url] Viagra occumbBon

Anonymous said...

http://markonzo.edu labware buspar clustered atarax pushes cattleand celexa parting dostinex vicroads westinghouse altace translink nepalese

Anonymous said...

[URL=http://imgwebsearch.com/35357/link/casino%20online/3_casinoss.html][IMG]http://imgwebsearch.com/35357/img0/casino%20online/3_casinoss.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/buy%20viagra%20online/6_buy_viagra_online.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/6_buy_viagra_online.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/casino%20online/2_casinoss.html][IMG]http://imgwebsearch.com/35357/img0/casino%20online/2_casinoss.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/buy%20viagra%20online/7_buy_viagra_online.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/7_buy_viagra_online.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/casino%20online/2_casinoss.html][IMG]http://imgwebsearch.com/35357/img0/casino%20online/2_casinoss.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/buy%20cialis/8_mycialis.html][IMG]http://imgwebsearch.com/35357/img0/buy%20cialis/8_mycialis.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/buy%20cialis/10_mycialis.html][IMG]http://imgwebsearch.com/35357/img0/buy%20cialis/10_mycialis.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/buy%20cialis/19_mycialis.html][IMG]http://imgwebsearch.com/35357/img0/buy%20cialis/19_mycialis.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/buy%20viagra%20online/2_viagra1.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/2_viagra1.png[/IMG][/URL]

[URL=http://imgwebsearch.com/35357/link/buy%20viagra%20online/15_buygenericviagra.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/15_buygenericviagra.png[/IMG][/URL]

[URL=http://imgwebsearch.com/35357/link/buy%20viagra%20online/6_buygenericviagra1.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/6_buygenericviagra1.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/buy%20viagra%20online/16_viagra1.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/16_viagra1.png[/IMG][/URL]

[URL=http://imgwebsearch.com/35357/link/buy%20viagra%20online/1_buygenericviagra.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/1_buygenericviagra.png[/IMG][/URL]

[URL=http://imgwebsearch.com/35357/link/buy%20viagra%20online/5_buygenericviagra1.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/5_buygenericviagra1.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/buy%20viagra%20online/9_viagra1.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/9_viagra1.png[/IMG][/URL]

[URL=http://imgwebsearch.com/35357/link/buy%20viagra%20online/7_buygenericviagra.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/7_buygenericviagra.png[/IMG][/URL]

[URL=http://imgwebsearch.com/35357/link/buy%20viagra%20online/2_buygenericviagra1.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/2_buygenericviagra1.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/buy%20viagra%20online/20_viagra1.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/20_viagra1.png[/IMG][/URL]

[URL=http://imgwebsearch.com/35357/link/buy%20viagra%20online/5_buygenericviagra.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/5_buygenericviagra.png[/IMG][/URL]

[URL=http://imgwebsearch.com/35357/link/buy%20viagra%20online/2_buygenericviagra1.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/2_buygenericviagra1.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/casino%20online/3_casinoss.html][IMG]http://imgwebsearch.com/35357/img0/casino%20online/3_casinoss.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/casino%20online/2_casinoss.html][IMG]http://imgwebsearch.com/35357/img0/casino%20online/2_casinoss.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/casino%20online/3_casinoss.html][IMG]http://imgwebsearch.com/35357/img0/casino%20online/3_casinoss.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/casino%20online/2_casinoss.html][IMG]http://imgwebsearch.com/35357/img0/casino%20online/2_casinoss.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/casino%20online/1_casinoss.html][IMG]http://imgwebsearch.com/35357/img0/casino%20online/1_casinoss.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/buy%20cialis/12_mycialis.html][IMG]http://imgwebsearch.com/35357/img0/buy%20cialis/12_mycialis.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/buy%20cialis/10_mycialis.html][IMG]http://imgwebsearch.com/35357/img0/buy%20cialis/10_mycialis.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/buy%20cialis/13_mycialis.html][IMG]http://imgwebsearch.com/35357/img0/buy%20cialis/13_mycialis.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/buy%20cialis/7_mycialis.html][IMG]http://imgwebsearch.com/35357/img0/buy%20cialis/7_mycialis.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/buy%20cialis/17_mycialis.html][IMG]http://imgwebsearch.com/35357/img0/buy%20cialis/17_mycialis.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/casino%20online/5_style_casino.html][IMG]http://imgwebsearch.com/35357/img0/casino%20online/5_style_casino.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/casino%20online/6_style_casino.html][IMG]http://imgwebsearch.com/35357/img0/casino%20online/6_style_casino.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/casino%20online/7_style_casino.html][IMG]http://imgwebsearch.com/35357/img0/casino%20online/7_style_casino.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/buy%20cialis/11_mycialis.html][IMG]http://imgwebsearch.com/35357/img0/buy%20cialis/11_mycialis.png[/IMG][/URL]