Tuesday, September 25, 2007

ഇറാനും അമേരിക്കയും യുദ്ധത്തിലേക്ക് അടുക്കുകയാണെന്ന പ്രചാരണം തെറ്റാണെന്ന് .പ്രസിഡന്റ് അഹ്മദി നജാദ്.

അമേരിക്കയുമായി ഇറാന്‍ യുദ്ധത്തിനില്ലെന്ന് പ്രസിഡന്റ് അഹ്മദി നജാദ്. ഞങ്ങള്‍ യുദ്ധത്തിന്റെ വഴിയിലല്ല. ഞങ്ങള്‍ എന്തിന് യുദ്ധം ചെയ്യണം? ഇറാനും അമേരിക്കയും യുദ്ധത്തിലേക്ക് അടുക്കുകയാണെന്ന പ്രചാരണം തെറ്റാണെന്ന് അമേരിക്കയിലെ സി.ബി.എസ് ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ നജാദ് വ്യക്തമാക്കി.അമേരിക്ക നടത്തുന്നത് മനശãാസ്ത്ര യുദ്ധമാണ്. അഭിപ്രായ ഭിന്നത യുക്തി ഉപയോഗിച്ചാണ് പരിഹരിക്കേണ്ടത്.
'ഞങ്ങളുടെ പക്കല്‍ അണുബോംബില്ല. അതിന്റെ ആവശ്യവുമില്ല'. എന്താണ് അണുബോംബു കൊണ്ട് പ്രയോജനമെന്ന് ഇറാന്‍ പ്രസിഡന്റ് ചോദിച്ചു. പ്രയോജനമുണ്ടെങ്കില്‍ ഇറാഖില്‍ അമേരിക്കക്ക് ഈ ഗതി വരില്ലായിരുന്നു. സോവിയറ്റ് യൂനിയന്‍ തകരില്ലായിരുന്നു. ഇറാന്‍ ആണവ സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്. അത് സമാധാന ആവശ്യത്തിനാണ്. ആണവ വിദ്യ ബോംബുണ്ടാക്കാന്‍ വേണ്ടി മാത്രമാണെന്ന് താങ്കളോട് ആരാണ് പറഞ്ഞതെന്ന് നജാദ് സി.ബി.എസ് ലേഖകനോട് ചോദിച്ചു. ഇറാന്‍ തീവ്രവാദം കയറ്റിയയക്കുന്നില്ലെന്ന് ചോദ്യത്തിന് ഉത്തരമായി നജാദ് പറഞ്ഞു. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞുപരത്തുന്നതാണിത്. എവിടെയൊക്കെ അമേരിക്ക ഇടപെട്ടിട്ടുണ്ടോ അവിടെയെല്ലാം അവര്‍ പരാജയപ്പെടുകയാണുണ്ടായത്. ഈ പരാജയം മറച്ചുവെക്കാന്‍ അവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ സത്യമാവുമോ എന്ന് അഹ്മദി നജാദ് ചോദിച്ചു.
ഇറാഖിലെ ഏകാധിപത്യം അവസാനിപ്പിച്ച് സദ്ദാം ഹുസൈനെ ഇല്ലാതാക്കിയതിന് താങ്കള്‍ യു.എസ് പ്രസിഡന്റ് ബുഷിനെ അഭിനന്ദിക്കുകയല്ലേ വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ സ്വേച്ഛാധിപത്യം അവസാനിച്ചത് നല്ല കാര്യം തന്നെയെന്ന് നജാദ് അഭിപ്രായപ്പെട്ടു. എന്നാല്‍, ഇറാഖ് ജനതയെ അവരുടെ പാട്ടിന് വിട്ട് അമേരിക്ക നാടുവിടേണ്ടതായിരുന്നു. അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ തെറ്റായ തീരുമാനംമൂലം നിരപരാധികളായ ഇറാഖികളും യു.എസ് സൈനികരും ഇപ്പോഴും കൊല്ലപ്പെടുന്നു.
'ഇറാഖില്‍ അസ്ഥിരത ഉണ്ടാക്കാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശ്യമില്ല'. ഇറാഖിലെ അസ്ഥിരത തങ്ങളെ കൂടി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നുണ്ടെന്നും ഇറാനെ തടയാന്‍ വേണ്ടിവന്നാല്‍ സൈനിക നടപടിക്ക് മടിക്കില്ലെന്നുമുള്ള ബുഷിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ ബുഷിന്റെ പാര്‍ട്ടിക്ക് അടുത്ത തവണ വിജയിക്കണമെങ്കില്‍ താന്‍ വേറെ പണി പറഞ്ഞുതരാമെന്ന് നജാദ് തിരിച്ചടിച്ചു. ഇപ്പോള്‍ നടക്കുന്നത് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന മനശãാസ്ത്ര യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ബുഷ് താങ്കളെപോലെ കടുത്ത മതവിശ്വാസിയാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ മറ്റൊരു രാജ്യം കടന്നാക്രമിച്ച് അവിടത്തെ ജനങ്ങളെ കൊല്ലാന്‍ ക്രിസ്തുമതം പഠിപ്പിക്കുന്നുണ്ടോ എന്ന് നജാദ് ചോദിച്ചു.യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാനാണ് നജാദ് മൂന്ന് വര്‍ഷത്തിനു ശേഷം അമേരിക്ക സന്ദര്‍ശിക്കുന്നത്. നജാദ് വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്നിരുന്ന 'ഗ്രൌണ്ട് സീറോ' സന്ദര്‍ശിക്കുന്നതിനും കൊളംബിയ യൂനിവേഴ്സിറ്റിയില്‍ പ്രഭാഷണം നടത്തുന്നതിനുമെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

1 comment:

ജനശക്തി ന്യൂസ്‌ said...

ഇറാനും അമേരിക്കയും യുദ്ധത്തിലേക്ക് അടുക്കുകയാണെന്ന പ്രചാരണം തെറ്റാണെന്ന് .പ്രസിഡന്റ് അഹ്മദി നജാദ്.

ഞങ്ങള്‍ യുദ്ധത്തിന്റെ വഴിയിലല്ല. ഞങ്ങള്‍ എന്തിന് യുദ്ധം ചെയ്യണം? ഇറാനും അമേരിക്കയും യുദ്ധത്തിലേക്ക് അടുക്കുകയാണെന്ന പ്രചാരണം തെറ്റാണെന്ന് അമേരിക്കയിലെ സി.ബി.എസ് ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ നജാദ് വ്യക്തമാക്കി.
അമേരിക്ക നടത്തുന്നത് മനശãാസ്ത്ര യുദ്ധമാണ്. അഭിപ്രായ ഭിന്നത യുക്തി ഉപയോഗിച്ചാണ് പരിഹരിക്കേണ്ടത്.

'ഞങ്ങളുടെ പക്കല്‍ അണുബോംബില്ല. അതിന്റെ ആവശ്യവുമില്ല'. എന്താണ് അണുബോംബു കൊണ്ട് പ്രയോജനമെന്ന് ഇറാന്‍ പ്രസിഡന്റ് ചോദിച്ചു. പ്രയോജനമുണ്ടെങ്കില്‍ ഇറാഖില്‍ അമേരിക്കക്ക് ഈ ഗതി വരില്ലായിരുന്നു. സോവിയറ്റ് യൂനിയന്‍ തകരില്ലായിരുന്നു. ഇറാന്‍ ആണവ സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്. അത് സമാധാന ആവശ്യത്തിനാണ്. ആണവ വിദ്യ ബോംബുണ്ടാക്കാന്‍ വേണ്ടി മാത്രമാണെന്ന് താങ്കളോട് ആരാണ് പറഞ്ഞതെന്ന് നജാദ് സി.ബി.എസ് ലേഖകനോട് ചോദിച്ചു. ഇറാന്‍ തീവ്രവാദം കയറ്റിയയക്കുന്നില്ലെന്ന് ചോദ്യത്തിന് ഉത്തരമായി നജാദ് പറഞ്ഞു. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞുപരത്തുന്നതാണിത്. എവിടെയൊക്കെ അമേരിക്ക ഇടപെട്ടിട്ടുണ്ടോ അവിടെയെല്ലാം അവര്‍ പരാജയപ്പെടുകയാണുണ്ടായത്. ഈ പരാജയം മറച്ചുവെക്കാന്‍ അവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ സത്യമാവുമോ എന്ന് അഹ്മദി നജാദ് ചോദിച്ചു.

ഇറാഖിലെ ഏകാധിപത്യം അവസാനിപ്പിച്ച് സദ്ദാം ഹുസൈനെ ഇല്ലാതാക്കിയതിന് താങ്കള്‍ യു.എസ് പ്രസിഡന്റ് ബുഷിനെ അഭിനന്ദിക്കുകയല്ലേ വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ സ്വേച്ഛാധിപത്യം അവസാനിച്ചത് നല്ല കാര്യം തന്നെയെന്ന് നജാദ് അഭിപ്രായപ്പെട്ടു. എന്നാല്‍, ഇറാഖ് ജനതയെ അവരുടെ പാട്ടിന് വിട്ട് അമേരിക്ക നാടുവിടേണ്ടതായിരുന്നു. അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ തെറ്റായ തീരുമാനംമൂലം നിരപരാധികളായ ഇറാഖികളും യു.എസ് സൈനികരും ഇപ്പോഴും കൊല്ലപ്പെടുന്നു.

'ഇറാഖില്‍ അസ്ഥിരത ഉണ്ടാക്കാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശ്യമില്ല'. ഇറാഖിലെ അസ്ഥിരത തങ്ങളെ കൂടി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നുണ്ടെന്നും ഇറാനെ തടയാന്‍ വേണ്ടിവന്നാല്‍ സൈനിക നടപടിക്ക് മടിക്കില്ലെന്നുമുള്ള ബുഷിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ ബുഷിന്റെ പാര്‍ട്ടിക്ക് അടുത്ത തവണ വിജയിക്കണമെങ്കില്‍ താന്‍ വേറെ പണി പറഞ്ഞുതരാമെന്ന് നജാദ് തിരിച്ചടിച്ചു. ഇപ്പോള്‍ നടക്കുന്നത് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന മനശãാസ്ത്ര യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ബുഷ് താങ്കളെപോലെ കടുത്ത മതവിശ്വാസിയാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ മറ്റൊരു രാജ്യം കടന്നാക്രമിച്ച് അവിടത്തെ ജനങ്ങളെ കൊല്ലാന്‍ ക്രിസ്തുമതം പഠിപ്പിക്കുന്നുണ്ടോ എന്ന് നജാദ് ചോദിച്ചു.
യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാനാണ് നജാദ് മൂന്ന് വര്‍ഷത്തിനു ശേഷം അമേരിക്ക സന്ദര്‍ശിക്കുന്നത്. നജാദ് വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്നിരുന്ന 'ഗ്രൌണ്ട് സീറോ' സന്ദര്‍ശിക്കുന്നതിനും കൊളംബിയ യൂനിവേഴ്സിറ്റിയില്‍ പ്രഭാഷണം നടത്തുന്നതിനുമെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.