Tuesday, September 25, 2007

വിദ്യാഭ്യാസ കൊള്ളക്കാരെ വിലങ്ങുവയ്ക്കുക, ക്യാമ്പസ് ഭീകരവാദത്തിനും വര്‍ഗീയതയ്ക്കും എതിരെ പോരാടുക .എസ്എഫ്ഐ

വിദ്യാഭ്യാസ കൊള്ളക്കാരെ വിലങ്ങുവയ്ക്കുക, ക്യാമ്പസ് ഭീകരവാദത്തിനും വര്‍ഗീയതയ്ക്കും എതിരെ പോരാടുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി എസ്എഫ്ഐ ജാഥകള്‍ക്ക് ഉജ്വല തുടക്കം.
സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയി ക്യാപ്റ്റനായ തെക്കന്‍ മേഖലാ ജാഥ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം സ്വരാജ് നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ കാഞ്ഞങ്ങാട്ട് എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറി കെ കെ രാഗേഷും ഉദ്ഘാടനം ചെയ്തു. തെക്കന്‍ മേഖലാ ജാഥ എറണാകുളത്തും വടക്കന്‍ മേഖലാ ജാഥ തൃശൂരിലും ഒക്ടോബര്‍ 11ന് സമാപിക്കും. വന്‍ വിദ്യാര്‍ഥി റാലിയോടെയാണ് ജാഥകള്‍ തുടങ്ങിയത്. കേരളത്തിലെ മുഴുവന്‍ ക്യാമ്പസുകളിലും ജാഥ പര്യടനം നടത്തും.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന ഉദ്ഘാടനത്തില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഐ സാജു അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ മന്ത്രി എം എ ബേബി, ജാഥാ ക്യാപ്ടന്‍ സിന്ധു ജോയി എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി കിരണ്‍ദേവ് സ്വാഗതവും എ എ റഹിം നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് സംഘാടകസമിതി ചെയര്‍മാന്‍ എം പൊക്ളന്‍ അധ്യക്ഷനായിരുന്നു. ജാഥ മാനേജര്‍ പി ബിജു സംസാരിച്ചു. ജാഥാ ക്യാപ്റ്റന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പി സതീഷ്ചന്ദ്രന്‍ ഉപഹാരം നല്‍കി. ജില്ലാ സെക്രട്ടറി എം രാജീവന്‍ സ്വാഗതവും പ്രസിഡന്റ് സി പ്രശാന്ത് നന്ദിയും പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് കാഞ്ഞങ്ങാടുനിന്ന് പര്യടനം തുടങ്ങിയ ജാഥയ്ക്ക് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരം, മുളിയാര്‍ പൊവ്വല്‍ എന്നിവിടങ്ങളില്‍ സ്വീകരണം ലഭിച്ചു. സ്വീകരണ യോഗങ്ങളില്‍ എം സ്വരാജ്, പി ബിജു, വി ശിവദാസന്‍, സുഭാഷ്ചന്ദ്രന്‍, കെ വി സുമേഷ്, എം രാജീവന്‍, പി ജെ ബിനേഷ് എന്നിവര്‍ സംസാരിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...