റോഡ് അറ്റകുറ്റപ്പണി സംബന്ധിച്ച ഹൈക്കോടതിയുടെ ആക്ഷേപം ചില കാര്യങ്ങള്‍ മനസ്സിലാക്കാത്തതിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മഴ തുടരുന്നതുകൊണ്ടാണ് അറ്റകുറ്റപ്പണി നടക്കാത്തത്. ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയോയെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി ചോദ്യത്തിനു മറുപടി നല്‍കി. മഴയത്ത് ടാറിങ് നടത്താന്‍ കഴിയില്ല. ഇട്ടതു തന്നെ ഒലിച്ചുപോയി. റോഡ് അറ്റകുറ്റപ്പണി നടത്തുന്നതു സംബന്ധിച്ച് എന്‍ജിനിയര്‍മാരുടെയും മറ്റും യോഗം താന്‍ വിളിച്ചുകൂട്ടിയിരുന്നു. ഒരു മാസത്തിനുള്ളില്‍ കുഴികളും മറ്റും ശരിയാക്കാമെന്ന് അവര്‍ ഉറപ്പുനല്‍കി. പണത്തിനു പോരായ്മയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് പറഞ്ഞത്. പോരായ്മയുണ്ടെങ്കില്‍ പറയണമെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പണി ചില സ്ഥലങ്ങളില്‍ തുടങ്ങി. എന്നാല്‍ മഴമൂലം തടസ്സം വന്നിരിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞു.
No comments:
Post a Comment