Thursday, September 27, 2007

കേരളത്തിന്ന് അനുവദിച്ച കോച്ച് ഫക്ടറി തട്ടിപ്പറിക്കാന്‍ തമിഴ്‌നാടിന്റെ ഗൂഡതന്ത്രം . കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ക്ക് മിണ്ടാട്ടമില്ല

സേലം ഡിവിഷന്‍ രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ കേരളത്തിന്റെ ഏക പ്രതീക്ഷയായ കോച്ച് ഫാക്ടറിയും തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കഞ്ചിക്കോട് സന്ദര്‍ശിച്ച ദക്ഷിണ റെയില്‍വേ അസി. ജനറല്‍ മാനേജര്‍ എ.പി. മിശ്ര ഇതുസംബന്ധിച്ച് സൂചന നല്‍കിയതായി അറിയുന്നു. റെയില്‍വേ സഹമന്ത്രി ആര്‍. വേലുവിന്റെ വിശ്വസ്തനായ ഇദ്ദേഹത്തെ മുന്‍നിര്‍ത്തി കഞ്ചിക്കോട് സ്ഥാപിക്കാനുദ്ദേശിക്കുന്ന കോച്ച് ഫാക്ടറി സേലത്തേക്ക് മാറ്റാനാണ് തമിഴ്നാട് ലോബിയുടെ ശ്രമം.
ഈ മാസം 11ന് ദല്‍ഹിയില്‍ ഇരുസംസ്ഥാനത്തെയും എം.പിമാര്‍ പങ്കെടുത്ത ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കുന്നത് ലാഭകരമാവില്ലെന്ന് മന്ത്രി വേലു പറഞ്ഞിരുന്നു. സേലം ഡിവിഷന്‍ രൂപവത്കരണത്തിനെതിരെ കടുത്ത നിലപാടെടുത്താല്‍ കോച്ച് ഫാക്ടറി കേരളത്തിന് തരില്ലെന്ന് മന്ത്രി ലാലു താക്കീത് നല്‍കുകയും ചെയ്തിരുന്നു.
5000 കോടി രൂപയാണ് കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിക്ക് മതിപ്പുചെലവ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍, ഫാക്ടറി സേലത്താണെങ്കില്‍ 2500 കോടി മതിയാവുമെന്നാണ് മന്ത്രി വേലുവിന്റെ പക്ഷം. തമിഴ്നാട്ടില്‍ കേരളത്തെ അപേക്ഷിച്ച് ചുരുങ്ങിയ ചെലവില്‍ ജോലിക്കാരെ കിട്ടുമെന്നാണ് തമിഴ്നാടിന്റെ വാദം. കൂടാതെ കോച്ച് ഫാക്ടറി നിര്‍മാണത്തിനും തുടര്‍ന്ന് കോച്ചുകളുടെ നിര്‍മാണത്തിനും ആവശ്യമായ അസംസ്കൃത വസ്തുക്കളായ ഇരുമ്പ്, സ്റ്റീല്‍ എന്നിവ സേലത്തും അനുബന്ധ പ്രദേശങ്ങളിലുമാണ് ലഭ്യമാവുകയെന്നും തമിഴ്നാട് പറയുന്നു. കോച്ച് ഫാക്ടറി കഞ്ചിക്കോട് സ്ഥാപിച്ചാല്‍ അസംസ്കൃത വസ്തുക്കളുടെ ഗതാഗത ചെലവിനത്തില്‍ വര്‍ഷംതോറും കോടികളുടെ നഷ്ടമുണ്ടാകുമെന്നും തമിഴ്നാട് ലോബി വാദിക്കുന്നു.
പതിനൊന്നാം പഞ്ചവല്‍സര പദ്ധതിക്കുകീഴില്‍ ഒരു കോച്ച് ഫാക്ടറി സ്ഥാപിക്കാനായിരുന്നു തീരുമാനം. അത് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ ലാല്‍ഗറില്‍ ആറു മാസം മുമ്പ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ കടുംപിടിത്തം മൂലമാണ് മറ്റൊരു കോച്ച് ഫാക്ടറി നല്‍കാമെന്ന് ഈ മാസം ഒമ്പതിന് ദല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പ്രധാനമന്ത്രി സൂചന നല്‍കിയത്.

1 comment:

ജനശക്തി ന്യൂസ്‌ said...