ആദിവാസികള്‍ക്ക് സ്വന്തം മണ്ണും വീടും.വി എസ് അച്യുതാനന്ദന്‍ .
കഴിഞ്ഞാഴ്ച കണ്ണൂര്‍ജില്ലയിലെ ആറളത്തും പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലുമായി നടന്ന രണ്ട് പരിപാടികള്‍ ആദിവാസികളുടെ ജീവിതപുരോഗതിയിലെ നാഴികക്കല്ലുകളായി കണക്കാക്കാം. ആറളത്ത് പ്രശസ്തമായ നിലയില്‍ നടന്നുവരികയായിരുന്ന സെന്‍ട്രല്‍ സ്റേറ്റ് ഫാലിലെ പകുതിയോളം സ്ഥലം നേരത്തെ ഏറ്റെടുത്തത് ഭൂരഹിത ആദിവാസികള്‍ക്ക് വിതരണംചെയ്യുന്നതായിരുന്നു ഒരു പരിപാടി. അട്ടപ്പാടിയില്‍ അട്ടപ്പാടി ഹില്‍സ് ഏരിയാ ഡവലപ്പ്മെന്റ് സൊസൈറ്റി (അഹാഡ്സ്) ആദിവാസികള്‍ക്കായി നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍വിതരണവും. ഇരുചടങ്ങും ജനപങ്കാളിത്തംകൊണ്ടും നിറഞ്ഞ ആഹ്ളാദംകൊണ്ടും മഹോത്സവങ്ങള്‍തന്നെയായി മാറി. സെപ്തംബര്‍ 22 ന് ഇരിട്ടിക്കടുത്ത് പാലാ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ആറളം ഫാമിലെ ഭൂവിതരണം നടന്നത്. ആയിരക്കണക്കിന് ആദിവാസി കുടുംബങ്ങളടക്കം പതിനായിരങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. ആറളം ഫാമില്‍ 1717 ആദിവാസികുടുംബങ്ങള്‍ക്ക് ഒരേക്കര്‍വീതം ഭൂമിയാണ് വിതരണംചെയ്തത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ഒരു വര്‍ഷത്തോളം നീണ്ട ശ്രമകരമായ പ്രവര്‍ത്തനമാണ് നടന്നത്. ജനപ്രതിനിധികളുടെ സഹകരണത്തോടെ ജില്ലാകലക്ടര്‍ ഇഷിതാ റോയിയുടെ നേതൃത്വത്തില്‍ പല ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചയിലൂടെയാണ് തെരഞ്ഞെടുപ്പ് തൃപ്തികരമായി പൂര്‍ത്തിയാക്കിയത്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, പിന്നോക്ക വിഭാഗക്ഷേമന്ത്രി എ കെ ബാലന്‍ എന്നിവര്‍ പങ്കെടുത്തുകൊണ്ട് കണ്ണൂരിലും ആറളത്തും അനുരഞ്ജനയോഗങ്ങള്‍ ചേരുകയുണ്ടായി. ഭൂവിതരണപ്രശ്നം തലവേദനയാകും, വലിയ സംഘര്‍ഷമുണ്ടാക്കും എന്നൊക്കെ പരക്കെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, എല്ലാ വിഭാഗമാളുകള്‍ക്കും തൃപ്തികരമായ നിലയില്‍ ഒരു അസ്വാരസ്യവുമില്ലാതെ ഭൂവിതരണം നടത്താന്‍ കഴിഞ്ഞു. മാത്രവുമല്ല ആദിവാസിഭൂപ്രശ്നത്തില്‍ സമരം നടത്തി മുന്‍ സര്‍ക്കാരിന്റെ കാലത്ത് ക്രൂരമായ മര്‍ദനത്തിനിരയായ സി കെ ജാനു അടക്കമുള്ളവര്‍ ചടങ്ങില്‍ പ്രാസംഗികയായിത്തന്നെ പങ്കെടുത്തു എന്നതും ശ്രദ്ധേയമാണ്.
1717 ആദിവാസികുടുംബങ്ങള്‍ക്ക് ഭൂമി വിതരണംചെയ്യുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഞാന്‍ നടത്തിയ പ്രസംഗത്തില്‍ ഭൂമിക്കുവേണ്ടി അവര്‍ നടത്തിയ ത്യാഗോജ്വലവും ഐതിഹാസികവുമായ പോരാട്ടത്തെ അനുസ്മരിച്ചു. സ്വന്തം അവകാശം സ്വയം പിടിച്ചുപറ്റുക എന്ന മഹത്തായ മുന്നേറ്റം. കൈവശാവകാശരേഖ വാങ്ങാനെത്തിയവരില്‍ മിക്കവരും സമരത്തില്‍ പങ്കെടുത്ത് മര്‍ദനമേറ്റവരോ ജയിലില്‍ കഴിഞ്ഞവരോ ആണ്. ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടത്തില്‍ പങ്കെടുത്ത് ആയിരക്കണക്കിന് കുടുംബങ്ങള്‍ കണ്ണൂരിലും കോഴിക്കോട്ടും ആഴ്ചകളോളം ജയിലില്‍ കഴിയുകയുണ്ടായല്ലോ.
ആറളത്ത് ഫലഭൂയിഷ്ഠമായ ഒരേക്കറോളം ഭൂമി മാത്രമല്ല ഓരോ കുടുംബത്തിനും നല്‍കിയത്. കൈവശഭൂമിയില്‍ വീട് വയ്ക്കുന്നതിന് ഒരു ലക്ഷം രൂപ അനുവദിക്കാന്‍ നടപടിയെടുത്തു. മുമ്പ് മുക്കാല്‍ ലക്ഷം രൂപയായിരുന്നു ഇത്. താല്‍ക്കാലികമായി കുടില്‍കെട്ടാന്‍ മൂവായിരം രൂപയും കാര്‍ഷികവൃത്തിക്കായി പണിയായുധങ്ങള്‍ വാങ്ങാന്‍ ആയിരം രൂപയും അനുവദിച്ചു. വീട് വച്ച് താമസിച്ചുകഴിഞ്ഞാല്‍ ഉപജീവനോപാധി വേണം. അതിനായി ശേഷിച്ച ആറളം ഫാമില്‍ നടപ്പാക്കുന്ന വികസനപദ്ധതികള്‍ വഴി ഒരു പരിധിവരെ കഴിയുമെന്ന് മന്ത്രി എ കെ ബാലന്‍ വിശദീകരിക്കുകയുണ്ടായി. വീട് നല്‍കിയ ഭൂമിക്കകത്ത് 46 കിലോമീറ്റര്‍ റോഡ് പുനരുദ്ധീകരിക്കുന്നതിനും പുതിയ റോഡുണ്ടാക്കുന്നതിനുമെല്ലാമായി 32.48 ലക്ഷം രൂപയുടെ പദ്ധതിക്ക് ചടങ്ങില്‍വച്ചുതന്നെ അംഗീകാരം നല്‍കുന്നതായി റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ പ്രഖ്യാപിച്ചു. ഫാമിനകത്തെ എല്‍പിസ്കൂള്‍ യുപിസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന് അനുകൂല നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി. കീഴ്പ്പള്ളി പിഎച്ച്സി യെ സിഎച്ച്സിയാക്കി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കാമെന്ന് ആരോഗ്യമന്ത്രി പികെ ശ്രീമതി ഉറപ്പ് നല്‍കി. പുതുതായി സ്ഥലം അനുവദിച്ചു കിട്ടിയ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്കൂളില്‍പോകാനായി ഒരു ബസ് ചടങ്ങില്‍വച്ചുതന്നെ ഏല്‍പ്പിച്ചുകൊടുത്തു.
ആദിവാസികള്‍ക്ക് ലഭിച്ച ഭൂമി വീണ്ടും അന്യാധീനപ്പെടാന്‍ ഇടയാകരുതെന്ന് ചടങ്ങില്‍ ഞാന്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. പല പ്രലോഭനങ്ങളും വിതറി റിയല്‍ എസ്റേറ്റുകാരും പുത്തന്‍ പ്രമാണി വര്‍ഗവും പതുങ്ങിനില്‍പ്പുണ്ടാകും. സമരപാരമ്പര്യമുള്ള ആദിവാസികളും സാമൂഹ്യപ്രവര്‍ത്തകരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം ഇക്കാര്യത്തില്‍ ജാഗ്രത പ്രകടിപ്പിക്കണമെന്ന് ഓര്‍മിപ്പിച്ചു.
സെപ്തംബര്‍ 23 ന് അട്ടപ്പാടിയില്‍ അഹാഡ്സ് സമ്പൂര്‍ണ ഊര് വികസനപദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഞാന്‍ നിര്‍വഹിച്ചു. ഗൂഡ്ഡയൂരില്‍ നിര്‍മിച്ച 58 വീടുകളുടെയും കൂത്താടിച്ചാളയില്‍ നിര്‍മിച്ച 21 വീടുകളുടെയും താക്കോല്‍വിതരണവും. പരിപാടിയുമായി ബന്ധപ്പെട്ട് ആദിവാസികള്‍ അവരുടെ പരമ്പരാഗത രീതിയില്‍ നല്‍കിയ സ്വീകരണം അവിസ്മരണീയമാണ്. വാദ്യമേളങ്ങളും ആട്ടവും പാട്ടുമായി ഊരുനിവാസികള്‍ ഉത്സവം തന്നെ നടത്തുകയായിരുന്നു. ആദിവാസിവിഭാഗത്തില്‍പ്പെട്ടവര്‍തന്നെ തങ്ങളുടെ തനത് ഭാഷയില്‍ നടത്തിയ സ്വാഗതപ്രസംഗവും ഗാനങ്ങളുമെല്ലാം ഏറ്റവും ഹൃദ്യമായി. ജാപ്പ് സഹായത്തോടെ സംസ്ഥാനസര്‍ക്കാര്‍ നേതൃത്വത്തിലുള്ള അഹാഡ്സ് നടപ്പാക്കുന്ന അട്ടപ്പാടി പരിസ്ഥിതി പുനഃസ്ഥാപനപദ്ധതിയുടെ ഭാഗമായാണ് വീട് നിര്‍മാണം. 24 ഊരുകളിലായി 1056 വീടുകള്‍ പുതുതായി നിര്‍മിക്കാനും 177 വീടുകള്‍ നവീകരിക്കാനുമാണ് ലക്ഷ്യമിട്ടത്. ഇതില്‍ 213 വീടുകളുടെ നിര്‍മാണമേ പൂര്‍ത്തിയായിട്ടുള്ളു. തുടങ്ങി പത്ത് വര്‍ഷമായിട്ടും പദ്ധതി കാല്‍ഭാഗമേ പൂര്‍ത്തിയായുള്ളു എന്നര്‍ഥം. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരുടെ പുനരധിവാസവും സുസ്ഥിര ജീവനോപാധി കണ്ടെത്തലും നാട്ടിന്റെ സ്വത്വം സംരക്ഷിക്കലുമുള്‍പ്പെടെയുള്ളതായ പദ്ധതി സമയബന്ധിതമായും സുതാര്യമായും പൂര്‍ത്തിയാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയുണ്ടായി. ഇടതുപക്ഷജനാധിപത്യ മുന്നണി ഗവണ്‍മെന്റ് അധികാരമേറ്റശേഷം പല തവണ യോഗംചേര്‍ന്ന് പദ്ധതി ത്വരിതപ്പെടുത്താന്‍ നടപടി കൈക്കൊള്ളുകയുണ്ടായി.
ആദിവാസികളുടെയും മറ്റ് ദരിദ്രവിഭാഗങ്ങളുടെയും ഉന്നമനത്തിനായി കഴിഞ്ഞ പതിനാറ് മാസംകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ചെയ്ത കാര്യങ്ങള്‍ താരതമ്യമില്ലാത്തതാണ്. നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ വയനാടന്‍ മലമടക്കുകളില്‍ നിബിഡമല്ലാത്ത വനത്തില്‍ പ്രവേശിച്ച് കുടില്‍കെട്ടി താമസിച്ചു കൊണ്ടിരുന്ന കാലത്താണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. അവരുടെ കുടിലുകള്‍ പൊളിച്ചുകളയുകയോ കുടിയിറക്കുകയോചെയ്യരുതെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ ചുമതലയേറ്റ ആദ്യനാളില്‍ത്തന്നെ നല്‍കുകയുണ്ടായി. അവര്‍ക്ക് കൈവശാവകാശം നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്തു.
പട്ടികജാതി-പട്ടികവര്‍ഗജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിവരികയാണ്. പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കായി ഈ വര്‍ഷംതന്നെ പതിനായിരം വീട് നിര്‍മിച്ചു നല്‍കും. കുടിവെള്ളവും വൈദ്യുതിയും മറ്റ് അടിസ്ഥാനസൌകര്യങ്ങളുമെല്ലാമുള്ള വീട് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍നയം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തം ഭൂമിയും സ്വന്തം വീടും ഉറപ്പാക്കും. വീടുണ്ടായാല്‍മാത്രം പോരാ, തൊഴിലും ഉറപ്പാക്കണം. അതിന് സമഗ്രമായ ഒരു പദ്ധതി ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇന്ന് നമ്മുടെ നാട്ടില്‍ ചികിത്സ വന്‍ചെലവുള്ള കാര്യമാണ്. പണമില്ലാത്തവര്‍ക്ക് മികച്ച ചികിത്സ കിട്ടുക പ്രയാസമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് തീരുമാനിച്ചിരിക്കുകയാണ്. ചികിത്സയ്ക്ക് എത്ര രൂപ വേണ്ടിവന്നാലും അത് സര്‍ക്കാര്‍ വഹിക്കും. പട്ടികവര്‍ഗ കോളനികളെ ദാരിദ്യ്രമുക്തമാക്കാനും രോഗമുക്തമാക്കാനും ദൃഢനിശ്ചയംചെയ്തു മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പണം ഒരു തടസ്സമാകില്ല.
പട്ടികവര്‍ഗ കോളനികളുടെ നവീകരണത്തിനും അവിടെ ആധുനിക സൌകര്യങ്ങളെല്ലാമെത്തിക്കാനും നടപടിയെടുക്കും. ഉന്നതവിദ്യാഭ്യാസരംഗത്ത് പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം കൃത്യമായി നടപ്പാക്കുന്നുണ്ട്. എന്നാല്‍, അതിനായി നീക്കിവച്ച സീറ്റുകള്‍ മിക്കയിടത്തും ഒഴിഞ്ഞുകിടക്കുന്ന സ്ഥിതിയുണ്ട്. അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്ത പ്രശ്നമുണ്ട്. ഉദാഹരണത്തിന്, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനത്ത് 37 എംബിബിഎസ് സീറ്റുണ്ട്. പക്ഷേ 36 സീറ്റും ഒഴിഞ്ഞുകിടപ്പാണ്. ആ പ്രശ്നം പരിഹരിക്കാന്‍ മാര്‍ക്ക് നിബന്ധനയില്‍ ഇളവ് വരുത്താന്‍ തീരുമാനിക്കുകയും അതിന് കേന്ദ്രാനുമതി തേടുകയുംചെയ്തിട്ടുണ്ട്. ജോലിയുടെ കാര്യത്തിലും ഒഴിവുണ്ടായിട്ടും നിയമനത്തിന് വേണ്ടത്ര ആളെ കിട്ടാത്ത സ്ഥിതിയുണ്ട്. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളുമെല്ലാം വഴികാട്ടികളാകേണ്ടതുണ്ട്. ഫീസും ഭക്ഷണവുമുള്‍പ്പെടെ പൂര്‍ണസൌജന്യം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
നമ്മുടെ സംസ്ഥാനത്ത് 22482 ആദിവാസികുടുംബങ്ങള്‍ ഭൂരഹിതരാണെന്ന് കണക്കാക്കിയിട്ടുണ്ട്. മുപ്പത്തിരണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് ഒരേക്കറില്‍ കുറവ് ഭൂമിയേയുള്ളു. ഒരു ആദിവാസികുടുംബത്തിന് ഒരേക്കര്‍ ഭൂമി നല്‍കണമെന്നതാണ് സര്‍ക്കാര്‍ സമീപനം. കഴിയാവുന്നത്ര അത് പാലിക്കാന്‍ ശ്രമിക്കുകയാണ്. ആദിവാസിമേഖലയില്‍ ഉണര്‍വും ഉന്മേഷവും ജീവിതപുരോഗതിയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനുള്ള പ്രവര്‍ത്തനത്തില്‍ ഒരു നാഴികക്കല്ലാണ് ആറളം ഭൂവിതരണവും അട്ടപ്പാടിയിലെ വീട് വിതരണവും.
Subscribe to:
Post Comments (Atom)
2 comments:
ആദിവാസികള്‍ക്ക് സ്വന്തം മണ്ണും വീടും
വി എസ് അച്യുതാനന്ദന്‍

വളരെ ഇന്‍ഫോര്‍മേറ്റീവായീട്ടുള്ള പോസ്റ്റ് തന്നെ. ഫോണ്ടിന്റെ സൈസല്‍പ്പം കുറച്ച്, ബോള്‍ഡാക്കാതെ ഇരുന്നാല്‍ അല്പം കൂടി വായനാ സുഖം കിട്ടില്ലെ എന്നൊരു സംശയം.
Post a Comment