Saturday, September 08, 2007

ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നു: മുഖ്യമന്ത്രി

ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നു: മുഖ്യമന്ത്രി.

പൊന്മുടിയിലെ സര്‍ക്കാര്‍ഭൂമി കൈവശപ്പെടുത്തി ഐ.എസ്.ആര്‍.ഒക്ക് മറിച്ചുവിറ്റതിനുപിന്നില്‍ ഉന്നതതല ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. മന്ത്രിമാര്‍ അറിയാതെ വകുപ്പ്മേധാവികള്‍ നടത്തുന്ന ഇത്തരം പ്രവൃത്തികളെ ഗൌരവമായി കാണുമെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
മെര്‍ക്കിസ്റ്റണ്‍^ഐ.എസ്.ആര്‍.ഒ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലേക്കും ചികഞ്ഞുചെല്ലുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ അറിഞ്ഞോ അറിയാതെയോ ഇതില്‍ ഇടപെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇത് മന്ത്രിമാര്‍ പോലും അറിയാതെയാണ്. ഇത്തരം ഉദ്യോഗസ്ഥ ഗൂഢാലോചന വെച്ചുപൊറുപ്പിക്കാനാവില്ല. എന്നാല്‍, ഇവര്‍ക്കെതിരെ അന്വേഷണമോ മറ്റുകാര്യങ്ങളോ തീരുമാനിച്ചിട്ടില്ല. സത്യം പറയാന്‍ അവര്‍ക്ക് അവസരം നല്‍കുമെന്നും അത് ബോധ്യപ്പെട്ടാല്‍ നടപടി ഒഴിവാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍ യു.ഡി.എഫ് സര്‍ക്കാറില്‍ റവന്യുമന്ത്രിയായിരുന്ന കെ.എം. മാണിയാണ് സ്വകാര്യവ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഭൂമി കൈവശംവെക്കാനും വില്‍ക്കാനും സഹായകമായ നിയമഭേദഗതി കൊണ്ടുവന്നത്. അന്ന് ഉമ്മന്‍ചാണ്ടിയായിരുന്നു യു.ഡി.എഫ് കണ്‍വീനറെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍ ഏറ്റെടുക്കുന്നതിന് 2000 ^ ല്‍ ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ 2003 ല്‍ ഭേദഗതി വരുത്തിയത് യു.ഡി.എഫ് സര്‍ക്കാറാണ്. ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു. സേവി മനോമാത്യു മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് കൈയടക്കിയതും യു.ഡി.എഫിന്റെ കാലത്താണ്. അവര്‍ കൊണ്ടുവന്ന ഭേദഗതികളിലെ പഴുതുപയോഗിച്ചാണ് എസ്റ്റേറ്റ് തട്ടിയെടുത്തത്. പുറമെ 25,000 ത്തോളം ഏക്കര്‍ നിക്ഷിപ്ത വനഭൂമി സര്‍ക്കാറിന് നഷ്ടപ്പെടാനും ഈ ഉത്തരവ് ഇടയാക്കി.
നിയമം ഭേദഗതി ചെയ്ത് ഭൂമി കൈവശപ്പെടുത്തിയവര്‍ക്ക് നിയമവിരുദ്ധമായി പോക്കുവരവിന് അവസരമൊരുക്കിക്കൊടുത്തതും കെ.എം. മാണിയാണ്. സര്‍ക്കാര്‍ വനഭൂമി വ്യാപകമായി നഷ്ടപ്പെട്ടതും മാണിയുടെ കാലത്താണ്. ഭൂ സ്വാമിമാരെയും ഹവാലാ വാലകളെയും സഹായിക്കാനാണ് മാണിയും ഉമ്മന്‍ചാണ്ടിയും അന്ന് നിയമഭേദഗതി നടപ്പാക്കിയത്. ഇപ്പോള്‍ അവര്‍ എതിര്‍പ്പുമായി രംഗത്തുവരുന്നത് അപഹാസ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...