Saturday, September 15, 2007

ജപ്പാന്‍: ഫുക്കുദ പ്രധാനമന്ത്രിയാകാന്‍ സാധ്യത

രാജി പ്രഖ്യാപിച്ച ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ പിന്‍ഗാമിയാകാന്‍ മുന്‍ വിദേശകാര്യമന്ത്രി താറോ അസ്സോയും ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ സീനിയര്‍ എംപി മാരി ലൊരാളായ യാസുവോ ഫുക്കുദയും (71) തമ്മില്‍ മല്‍സരം ശക്തമാകുന്നു. അബെയെപ്പോലെ ചീഫ് ക്യാബിനറ്റ് സെക്രട്ടറിപദം വഹിച്ചയാളാണു ഫുക്കുദയും.അബെയുടെ മുന്‍ഗാമി ജൂനിച്ചിറോ കൊയ്സൂമിയുടെ പിന്തുണയുള്ള ഫുക്കുദയ്ക്കു നേരിയ മുന്‍തൂക്ക മുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. ക്യോഡോ വാര്‍ത്താ ഏജന്‍സി നടത്തിയ അഭിപ്രായ സര്‍വേയില്‍ 28.1% വോട്ടുമായി ഫുക്കുദതന്നെയാണു മുന്നില്‍. 18.7% വോട്ടുമായി അസ്സോ രണ്ടാമതും. 23നാണ് പാര്‍ട്ടി എംപിമാര്‍ ചേര്‍ന്നു പുതിയ നേതാവിനെ തിരഞ്ഞെടുക്കുക.

No comments: