Wednesday, September 12, 2007

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യൂസേഴ്സ് ഫീ: യൂസഫലിക്കും എതിര്‍പ്പ്

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യൂസേഴ്സ് ഫീ: യൂസഫലിക്കും എതിര്‍പ്പ്


കൊച്ചി അന്താരാഷ്ട്രവിമാനത്താവളക്കമ്പനി (സിയാല്‍) 500 രൂപ വീതം യൂസേഴ്സ് ഫീ വീണ്ടും പിരിക്കാനുള്ള നീക്കത്തില്‍ പ്രവാസികള്‍ ശക്തമായി പ്രതിഷേധിക്കണമെന്ന് ഡയറക്ടര്‍ കൂടിയായ എം.എ. യൂസഫലി പറഞ്ഞു. ഭൂരിപക്ഷം ഓഹരി ഉടമകളും ഡയറക്ടര്‍മാരും യൂസേഴ്സ് ഫീക്കുവേണ്ടി വാദിച്ചപ്പോള്‍ പ്രവാസി മലയാളികള്‍ക്കു വേണ്ടി താന്‍ പ്രതിഷേധം അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഗള്‍ഫിലെ എല്ലാ സംഘടനകളും മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കണം. യൂസേഴ്സ് ഫീ വീണ്ടും ഏര്‍പ്പെടുത്തണോ വേണ്ടയോ എന്ന കാര്യം അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ച സ്ഥിതിക്ക് ഗള്‍ഫ് മലയാളികള്‍ അടിയന്തരമായി തങ്ങളുടെ വികാരം മുഖ്യമന്ത്രിയെ അറിയിക്കണം. മുമ്പ് യൂസേഴ്സ് ഫീ എടുത്തുകളഞ്ഞതു തന്നെ വര്‍ഷങ്ങള്‍ നീണ്ട മുറവിളിക്കു ശേഷമാണ്. സിയാലിന് ലാഭമുണ്ടാക്കാന്‍ വേണ്ടി പാവപ്പെട്ട ഗള്‍ഫ് മലയാളികളെ പിഴിയുന്നതില്‍ ഒരു ന്യായീകരണവുമില്ല _അദ്ദേഹം അഭിപ്രായപ്പെട്ടു.

1 comment:

ജനശക്തി ന്യൂസ്‌ said...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യൂസേഴ്സ് ഫീ: യൂസഫലിക്കും എതിര്‍പ്പ്
അബുദാബി: കൊച്ചി അന്താരാഷ്ട്രവിമാനത്താവളക്കമ്പനി (സിയാല്‍) 500 രൂപ വീതം യൂസേഴ്സ് ഫീ വീണ്ടും പിരിക്കാനുള്ള നീക്കത്തില്‍ പ്രവാസികള്‍ ശക്തമായി പ്രതിഷേധിക്കണമെന്ന് ഡയറക്ടര്‍ കൂടിയായ എം.എ. യൂസഫലി പറഞ്ഞു. ഭൂരിപക്ഷം ഓഹരി ഉടമകളും ഡയറക്ടര്‍മാരും യൂസേഴ്സ് ഫീക്കുവേണ്ടി വാദിച്ചപ്പോള്‍ പ്രവാസി മലയാളികള്‍ക്കു വേണ്ടി താന്‍ പ്രതിഷേധം അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഗള്‍ഫിലെ എല്ലാ സംഘടനകളും മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കണം. യൂസേഴ്സ് ഫീ വീണ്ടും ഏര്‍പ്പെടുത്തണോ വേണ്ടയോ എന്ന കാര്യം അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ച സ്ഥിതിക്ക് ഗള്‍ഫ് മലയാളികള്‍ അടിയന്തരമായി തങ്ങളുടെ വികാരം മുഖ്യമന്ത്രിയെ അറിയിക്കണം. മുമ്പ് യൂസേഴ്സ് ഫീ എടുത്തുകളഞ്ഞതു തന്നെ വര്‍ഷങ്ങള്‍ നീണ്ട മുറവിളിക്കു ശേഷമാണ്. സിയാലിന് ലാഭമുണ്ടാക്കാന്‍ വേണ്ടി പാവപ്പെട്ട ഗള്‍ഫ് മലയാളികളെ പിഴിയുന്നതില്‍ ഒരു ന്യായീകരണവുമില്ല _അദ്ദേഹം അഭിപ്രായപ്പെട്ടു.