Tuesday, September 11, 2007

ഹവാല, ഭൂമി മാഫിയയെ തളയ്ക്കുക അടുത്ത ലക്ഷ്യമെന്നു. മുഖ്യമന്ത്രി .

സംസ്ഥാനത്തെ വരിഞ്ഞു മുറുക്കുന്ന ഭൂമി, ഹവാലാ മാഫിയയെ തളയ്ക്കുക എന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ആലുവ പാലസില്‍ മദനിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉന്നതങ്ങളില്‍ സ്വാധീനമുള്ളവരെ തളയ്ക്കാന്‍ മൂന്നാര്‍ മോഡലിനേക്കാള്‍ വലിയ ഒരുക്കങ്ങള്‍ വേണ്ടി വരുമെന്നും വി.എസ്. പറഞ്ഞു. ഭൂമി, ഹവാലാ മാഫിയയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് തന്റേതായ നിലയിലും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്- അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ഭൂമി വില ഉയരുന്നതിനു പിന്നില്‍ ഹവാല, കള്ളനോട്ട് സംഘമാണെന്നും സാധാരണക്കാരന് ഭൂമി വാങ്ങാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2 comments:

ജനശക്തി ന്യൂസ്‌ said...

ഹവാല, ഭൂമി മാഫിയയെ തളയ്ക്കുക അടുത്ത ലക്ഷ്യമെന്നു മുഖ്യമന്ത്രി

സംസ്ഥാനത്തെ വരിഞ്ഞു മുറുക്കുന്ന ഭൂമി, ഹവാലാ മാഫിയയെ തളയ്ക്കുക എന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ആലുവ പാലസില്‍ മദനിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉന്നതങ്ങളില്‍ സ്വാധീനമുള്ളവരെ തളയ്ക്കാന്‍ മൂന്നാര്‍ മോഡലിനേക്കാള്‍ വലിയ ഒരുക്കങ്ങള്‍ വേണ്ടി വരുമെന്നും വി.എസ്. പറഞ്ഞു. ഭൂമി, ഹവാലാ മാഫിയയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് തന്റേതായ നിലയിലും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്- അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ഭൂമി വില ഉയരുന്നതിനു പിന്നില്‍ ഹവാല, കള്ളനോട്ട് സംഘമാണെന്നും സാധാരണക്കാരന് ഭൂമി വാങ്ങാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥി said...

അധികാരതിലെത്തുന്നതിനു മുന്പു തന്നെ തനിക്കിഷ്ടമല്ലാത്ത കൃഷികളൊക്കെ വെട്ടിനിരത്തി. അധികാരത്തില്‍ വന്ന ഉടനെ ADB-യെ വളരെ കര്‍ശനമായി നേരിടുകയും, പിന്നെ മൂന്നാറിലെ അനധികൃത കുടിയേറ്റക്കാരെ വളരെ ഫലപ്രദമായി തുരത്തുകയും ചെയ്തു കഴിഞ്ഞു. ഇനി ഭൂമി ഹവാലാ മാഫിയയേയും ഇതേ കരുത്തൊടെ നമ്മുടെയൊക്കെ പ്രിയങ്കരനായ മുഖ്യമന്ത്രി നേരിടുമെന്നു പ്രതീക്ഷിക്കാം.