ഭൂമി തിരിച്ചുപിടിക്കാന്‍ പഴയ വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കും: മുഖ്യമന്ത്രി
തിരു: യുഡിഎഫ് സര്‍ക്കാര്‍ 2005ല്‍ കൊണ്ടുവന്ന നിയമം അനുസരിച്ച് വന്‍കിടക്കാരുടെ കൈകളില്‍ എത്തിച്ചേര്‍ന്ന ഭൂമി തിരിച്ചു പിടിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് അടിയന്തരനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിനായി 2000ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
യുഡിഎഫ് സര്‍ക്കാര്‍ 2003ല്‍ പാസാക്കിയ നിയമത്തെതുടര്‍ന്നാണ് പൊന്മുടിയിലെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ബിര്‍ളയില്‍നിന്നും സേവി മനോ മാത്യുവിന്റെ പക്കലെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2003ല്‍ പാസാക്കിയ നിയമത്തിന് പ്രസിഡന്റിന്റെ അംഗീകാരം കിട്ടിയതോടെ 2005 മെയ് മൂന്നിന് വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍ യഥാസമയം ചട്ടങ്ങള്‍ പുറപ്പെടുവിച്ചില്ല. ഇതാണ് സേവി മനോ മാത്യു ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈവശപ്പെടുത്തിയ ഭൂമി സംരക്ഷിക്കുന്നതിനുള്ള അവസരം ഒരുക്കിയത്.
ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്തിയത് വന്‍കിടക്കാരായ കൈവശക്കാരായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10 ശതമാനമായിരുന്ന സ്റ്റാമ്പ്ഡ്യൂട്ടി 2005 മാര്‍ച്ചില്‍ നാല് ശതമാനമായി കുറച്ചു. സേവി മനോ മാത്യു തോട്ടം വാങ്ങിയതിനുശേഷം വീണ്ടും 10 ശതമാനമായി ഉയര്‍ത്തി. സ്റ്റാമ്പ്ഡ്യൂട്ടി കുറച്ചത് സേവി മനോ മാത്യുവിന് വേണ്ടിയല്ലെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടിയാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇയാള്‍ക്ക് ഭൂമി പോക്കുവരവ് ചെയ്തതും നികുതി ഇളവുചെയ്തതും റോക്കറ്റ് വേഗത്തിലാണെന്ന് വനംമന്ത്രി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ മറുപടിയെതുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. കര്‍ഷകരെ ദ്രോഹിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് 2000ലെ നിയമം ഭേദഗതി ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെകാലത്തെ നടപടികള്‍ ഉള്‍പ്പെടെ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
ഭൂമി തിരിച്ചുപിടിക്കാന്‍ പഴയ വ്യവസ്ഥകള്‍
പുനഃസ്ഥാപിക്കും: മുഖ്യമന്ത്രി
യുഡിഎഫ് സര്‍ക്കാര്‍ 2005ല്‍ കൊണ്ടുവന്ന നിയമം അനുസരിച്ച് വന്‍കിടക്കാരുടെ കൈകളില്‍ എത്തിച്ചേര്‍ന്ന ഭൂമി തിരിച്ചു പിടിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് അടിയന്തരനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിനായി 2000ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

Post a Comment